Sunday, February 20, 2011

MALE / FEMALE

  
 

കുടുംബ സമേതം പ്രവാസി ജീവിതത്തിലേക്ക് ചേക്കേറിയ എന്റെ ഒരേ ഒരുസഹോദരന്‍ കഴിഞ്ഞ വര്ഷം ആദ്യമാണ് നാട്ടിലൊരു വീട് വാങ്ങിയത് .അതിന്റെ അറ്റകുറ്റ പണികള്
സംബധിച്ച് ഇല്ലാത്ത അവധി ഉണ്ടാക്കി സഹോദരന്‍‍ നാട്ടിലേക്ക് വരുന്ന ദിവസം.

സംഭവ  സ്ഥലം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം .

സ്വീകരനാര്ത്ഥം കാലാത്തു 6 :30 തിനു തന്നെ ഞങ്ങള്എയര്പോര്‍ ‍ട്ടില്എത്തിയിരുന്നു .അതിരാവിലെ ആയതു കൊണ്ടോ എന്തോ  തിരക്ക് നന്നേ കുറവായിരുന്നു.
പ്രിയപ്പെട്ടവരെ സ്വീകരിക്കാനും യാത്രയാക്കാനും  വന്നവരില്‍  പലരും ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാത്തവര്‍.

എല്ലാം പതിവ് കാഴ്ചകള്‍ .(സഹോദരന്റെ പെട്ടെന്നുള്ള വരവ് വര്ഷം തന്നെ ഇത് നാലാം തവണ,കാരണങ്ങള്പലതാണ് കേട്ടോ )
അവിടെ ഒന്നിന് പുറകെ ഒന്നായി ട്രോളികള്‍    നിരത്തിയിട്ടിട്ടുണ്ട്  (സത്യം പറയാമല്ലോ
ട്രോളികളെ ക്കുറിച്ചോര്ക്കുമ്പോള്വിഷമം  തോന്നാറുണ്ട് .എപ്പോഴും കിടപ്പ് തന്നെ .ഉത്സവത്തിനുള്ള എഴുന്നള്ളിപ്പ് കാത്തു കിടക്കുന്ന ആനകളുടെ അവസ്ഥ.പണ്ടാരോ പറഞ്ഞതുപോലെ,ആളിനെ വ്യക്തമായി ഓര്‍‍ ക്കുന്നില്ല, ആനയ്ക്ക് ഒന്നുമല്ലെങ്കില് ഓലതിന്നു പിണ്ടമെങ്കിലും ഇടാം.പാവം ട്രോളികള്‍‍ക്ക് അതിനും ഭാഗ്യമില്ല.വല്ലപ്പോഴും ചുമലില്‍‍ ഏറ്റുന്ന മുന്തിയ ഇനം ലഗ്ഗെജും ‍സ്വപ്നം കണ്ടു ഇതേ കിടപ്പ് തന്നെ)

ഫ്ലൈറ്റ് എത്തിച്ചേരുന്നു എന്ന അന്നൌന്സുമെന്റ്റ്  കേട്ട് തുടങ്ങി .മംഗലാപുരം വിമാന  അപകടം നടന്നിട്ട് (മണ്മറഞ്ഞു പോയവര്‍‍ ക്ക് ഓര്‍‍ ‍മ്മപ്പൂക്കള്‍ .............)ഒരാഴ്ചയേ ആയിട്ടുള്ളൂ.അതുകാരണം അനാവശ്യമായ ഒരു ഭയം മനസ്സിലുണ്ട് .ദുബായില്‌  നിന്നും ഇപ്പോള്‍ ‍ തന്നെ മൂന്നും രണ്ടും അഞ്ചു കാളുകള്‍ ‍ വന്നിട്ടുണ്ട് . സഹോദരന്റെ  ഭാര്യയുടെ  വക മൂന്നും .പിന്നെ എന്റെ അമ്മയുടെ വക  രണ്ടും .
പല കസേരകളും ഒഴിഞ്ഞു കിടക്കുന്നുണ്ട് .എല്ലാം ഒരുമാതിരി, സയാമീസ് ഇരട്ടകള്‍......,എന്ന് പറയാന്‍‍ പറ്റില്ല ,ഇവിടെ മൂന്നും നാലും കസേരകള്ഒന്നിനോടൊന്നു ഒട്ടിച്ചു വെച്ച അവസ്ഥ(രണ്ടാണെങ്കില്സയാമീസ് ഇരട്ടകള്പോലെ എന്ന് പറയാമായിരുന്നു. മൂന്നും,നാലും ഒക്കെ ഒട്ടിയിരിക്കുന്നതിനു ഇനി എന്താണാവോ പറയുക?.എന്തെങ്കിലും ആകട്ടെ...... )

.അങ്ങനെ മൂന്നെണ്ണം ഒട്ടിച്ചു വെച്ച  ഒന്നിന്റെ നടുക്കായി ഒഴിഞ്ഞു കിടന്ന ഒരു കസേരയില്ഞാന്സ്ഥാനം പിടിച്ചു .ഒരു വശത്ത്  ഒരു തരുണീ മണി .ഞാന്ഇരുന്നത് അത്ര ഇഷ്ട്ട പ്പെടാത്ത മട്ടാണ്(അത് പിന്നെ അങ്ങനെയല്ലേ വരൂ.അതിനും പണ്ടാരോ എന്തോ പറഞ്ഞിട്ടുണ്ട്.)മറുവശത്ത് ഒരു പുരുഷ കേസരി ,എന്നെ  ഒന്ന് നോക്കിയിട്ട് ആള്അഭിമാനപൂര്‍‍വം ഒന്ന് ഇളകിയിരുന്നു. (കാഴ്ചയില്വലിയ തരക്കേടില്ലാത്ത ഞാന്അല്ലെ അടുത്ത് ഇരുന്നത് , എന്റെ വിലയിരുത്തലാണ് കേട്ടോ. ദയവു ചെയ്തു സ്വയം പുകഴ്ത്തിയെന്നു  തെറ്റിദ്ധരിക്കരുത് ).ഏട്ടന്‍  അല്പ്പം ദൂരെ നിന്ന് ഇങ്ങോട്ട് തന്നെ ശ്രദ്ധിക്കുന്നുണ്ട് .സത്യത്തില്ഏട്ടന്റെ   നോട്ടം  എന്നിലേക്കല്ലായിരുന്നു  , പിന്നെയോ ഒരു ചെയര്‍‍ ഹാന്ഡില്ദൂരം എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടില്ഇരിക്കുന്ന പുരുഷ കേസരിയിലായിരുന്നു.ഒരു മൊബൈല്‍  ഫോണില്കുത്തി കുത്തി മെസ്സേജ് അയക്കുന്ന തത്രപ്പാടിലാണ് എന്റെ അടുത്തിരിക്കുന്ന ആള്‍. പോകുന്ന മെസ്സേജ്നെക്കാള്വേഗത്തില്തിരിച്ചെത്തുന്ന മറുപടികളെ അറിയിക്കുന്ന മണിനാദം ഇടതടവില്ലാതെ മുഴങ്ങുന്നുണ്ട് .എന്തായാലും ഇത്ര സന്തോഷവാനായി ഇരുന്നു ഇത്രയും സമയം(അതും മെസ്സേജ് അയച്ച്...!) സ്വന്തം ഭാര്യക്ക് വേണ്ടി ചിലവഴിക്കാന്മാത്രം അത്ര "അരസികന്‍ " ആണ് സഹ ഇരിപ്പ് കാരനെന്നു എനിക്ക് തോന്നിയില്ല .
(ഭാര്യക്ക്എസ്‌.എം .എസ്‌  അയച്ചു  സമയം ചിലവഴിക്കുന്ന  ഭര്ത്താക്കന്മാര്ക്ക് ഫീല്ചെയ്തെങ്കില്‍  എന്നോട്  ക്ഷമിക്കണേ .....ഞാന്ഒന്നും ഉദ്ദേശിച്ചു എഴുതിയതല്ല..... )


ഒഴിഞ്ഞു  കിടന്ന പല കസേരകള്ഉണ്ടായിരുന്നിട്ടും ഞാന്അവിടെത്തന്നെ ഇരിപ്പുറപ്പിച്ചതിനു പിന്നില്‍  മറ്റൊരു കാരണം ഉണ്ടായിരുന്നു.‍ ചെക്കിംഗ് ക്ളിയരെന്സ് കഴിഞ്ഞു വരുന്നവരെ അവിടെ ഇരുന്നാല് പെട്ടെന്ന് കാണാം മാത്രമല്ല ഫ്ലൈറ്റ് എത്തിച്ചേരുന്നതും,പുറപ്പെടുന്നതും   മറ്റും വിവരങ്ങള്മിന്നിമറയുന്ന സ്ക്രീന്തൊട്ടു മുന്പിലും .ഓരോ അറിയിപ്പുകള്‍ സ്ക്രീനില്‍ തെളിയുന്നുണ്ട് .ഇടക്കെപ്പോഴോ ഒരു വിമാനത്തിന്റെ വരവ്അറിയിച്ചു മിന്നി മറഞ്ഞ  ചില വിവരങ്ങള്‍  ഞാന്വായിച്ചു .
Air   India     Male  .......

ഈശ്വരാ ഇതെന്താണ്?

Male  . വീണ്ടും ഞാന്വായിച്ചു നോക്കി .സ്പെല്ലിംഗ് തെറ്റിയിട്ടില്ല  "Male " തന്നെ .
എന്റെ അറിവില്‍ ‍രണ്ടു "മെയില്‍ " മാത്രമാണുള്ളത് ഒന്ന്  MALE  മറ്റൊന്ന് MAIL . ഇതില്ആദ്യത്തെ  "മെയില്‍ "ആണ് വിശാലമായ സ്ക്രീനില്മിന്നി മറയുന്നത്.എന്റെ ഇന്നോളമുള്ള ജീവിതത്തില്ഇന്നേവരെ  ഉള്ള അറിവുവെച്ച് ജന്തു ജീവജാലങ്ങള്ക്കാണ്  ഇങ്ങനെയൊരു Male  , Female   വേര്‍ ‍തിരിവ് .ഇതെന്താണ് വിമാനങ്ങള്ക്കും ഇങ്ങനെ വല്ലതും ?(ടെക്നോളജി വികസിക്കുകയല്ലേ എന്തുസംഭവിക്കാം....!!!!)

എന്നാലും..........

ദാ വീണ്ടും ..വരുന്നു
Air Arabia    Male

അടുത്തത്
Emirates         Female     എന്നായിരിക്കും......

പക്ഷെ എഴുതിക്കാണിച്ചു കൊണ്ടിരിക്കുന്നതെല്ലാം പുരുഷ മേധാവിത്തം വിളിച്ചോതുന്നവ ആയിരുന്നു.എന്റെ സംശയം മറ്റൊന്നായി . ഇനി പുരുഷന്മാര്ക്കുവേണ്ടി  പ്രത്യേക വിമാന സര്വീസ് തുടങ്ങിയതാവുമോ? ലേഡീസ് ഒണ്ലി   ബസ്സ്പോലെ .മിക്കവാറും അത് ആകാനാണ് സാധ്യത .പക്ഷെ വീട്ടില്
വരുത്തുന്നത്  രണ്ടു   പത്രങ്ങള്‍  ഒന്ന്  മലയാളം ,പിന്നെ   കുട്ടികള്‍(ഞാനും...)  വായിക്കുമെന്ന  പ്രതീക്ഷയില്‍  വരുത്തുന്ന  ഒരു  ആംഗലേയ  ഭാഷ   പത്രം, .ന്യൂസ്‌  ചാനല്സ്   വേണ്ടുവോളംകൂടാതെ വിവരങ്ങള്‍  അറിയാന്‍   എന്തെല്ലാം  ഉപാധികള്‍  .എന്നിട്ടും ഇങ്ങനെ ഒരു  ന്യൂസ്‌  ഇത്  വരെ  കേട്ടതേ  ഇല്ലല്ലോ .എയര്‍  ഇന്ത്യ  നഷ്ട്ടത്തിലാണെന്നും  പറയുന്നു
.
ദാ   വീണ്ടും  അടുത്തത്

Dubai Air Arabia male
അതും male

എന്തെങ്ങിലും  ആകട്ടെ  .എങ്കിലും    സംശയം  വിട്ടു  കളയാനും വയ്യ .ഏട്ടനോട് ചോദിച്ചാലോ? അങ്ങനെ  വിചാരിച്ചതും  എന്റെ  തൊട്ടടുത്തിരുന്ന  ആള്‍  എഴുന്നേറ്റു  പോയതും  ഒരേ  സമയം .എവിടെ  നിന്നെന്ന്  അറിയില്ല  ഏട്ടന്‍  വന്ന്  സീറ്റില്  ഇരുന്നു .(മന്ത്രി  കസേരക്ക്   ഇത്രയും വെയിറ്റ്   കാണുമോ  ആവോ ?)
സീറ്റ്‌  ഒഴിഞ്ഞു  പോയ    പുരുഷ  കേസരിയെ  ഏട്ടന്‍ ‍  അന്ഗോപാന്ഗം  ഒന്ന്
ഉഴിഞ്ഞു  വിടുന്നതും  ഇതിനിടയില്‍  ഞാന്‍   കണ്ടു .
അത്  പോട്ടെ
എന്തായാലും  എന്റെ  ഡൌട്ട്  ക്ലിയര്‍  ചെയ്യണമല്ലോ

അതെ  ഏട്ടാ   ഇതെന്താ     Air India Male.. Air Arabia Male….
ഒരല്പം  ഉറക്കെ  തന്നെയാണ് ഞാനത്  ചോദിച്ചത് .ഏട്ടന്റെ  ഉത്തരത്തിനു  വേണ്ടി  വളരെ ആകാംഷാപൂര്വ്വം   കാതോരത്തിരുന്ന  എന്നോട്  വളരെ  സ്വകാര്യം  പോലെ ,അതിലുപരി  ഒരു   ശാസനയുടെ  സ്വരത്തില്‍  ഏട്ടന്‍  പറഞ്ഞു
അപ്പുറത്തിരിക്കുന്നവര്‍  കേള്ക്കണ്ടാ  ,ഒന്ന്  പതുക്കെ  പറ …..”
എനിക്കാകെ  വല്ലായ്മ   തോന്നി .ഇത്രയ്ക്കു  ശാസിക്കാന്‍  ഞാന്‍   സഭ്യതയുടെ  അതിര്ലങ്ഘിച്ചു  ഒരു  വാക്ക്  പോലും  പറഞ്ഞില്ലല്ലോ.
ഇനി  എന്റെ  ചോദ്യത്തിന്   ഏട്ടന്‍   നല്കിയ  മറുപടി  ഇവിടെ  ചേര്ക്കാം

Air India     മാലി (Male)
Air Arabia   മാലി (male)
ചെക്കിംഗ് ക്ളിയരെന്സ് കഴിഞ്ഞു  അധികം  താമസിയാതെ  സഹോദരന്വന്നു  , ഞങള്‍  വീട്ടിലേക്കു  പോയി  അത്  വേറെ  കാര്യം .
ഒരു   ആനയെ  നോക്കിയ   ക്ഷീണം മാറിയിട്ടില്ലാത്ത എനിക്ക്
ഓര്ക്കാപ്പുറത്തുള്ളതായിരുന്നു
  “Male”  അറ്റാക്ക്
 
കുറിപ്പ്  Maldives ന്റെ തലസ്ഥാനം ആണ് Male . (അവിടെയാണത്രേ Male International Airport (MLE) .വേറെ ചുരുക്കപ്പേരുകള്‍   ഒന്നും ഇവര്ക്ക് കിട്ടിയില്ലേ .....?  ചുമ്മാ  മനുഷ്യനെ  നാണം  കെടുത്താന്‍.അല്ല  പിന്നെ

18 comments:

 1. എന്നതിന് മാലി എന്നും പറയുമോ,ഒരു പുതിയ അറിവാ ഹഹഹ
  എന്റെ തല്ല്കൊള്ളിത്തരങ്ങള്‍
  മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത്‌ തന്നെ ഉണ്ടേ

  ReplyDelete
 2. MALE ennal Maldives alla. Maldivesinte capital aanu "MALE". Avideyanu international airport. Avidunnu mattu islandukalilekku ponenkil onnukil speed boat, allenkil engine vacha thoni (avar Dhoni ennu parayum) athumalla, kayyil kure kaashundenkil sea-plane enna options aanullathu.

  Randuvarsham maldivesil jeevichau kittiya parijnhaanam :)

  ReplyDelete
 3. @:ഫെനില്‍
  ഇപ്പോള്‍ മനസ്സിലായില്ലേ..........MALE എന്നാല്‍ മാലി എന്നും പറയാം.
  നന്ദി ഫെനില്‍

  @:Kishoran
  Kishoran പറഞ്ഞത് പ്രകാരം ഞാന്‍ പോസ്റ്റില്‍ അല്‍പ്പം മാറ്റം വരുത്തിയിട്ടുണ്ട്.
  ഈ "MALE " എന്നെ ഇനിയും വെറുതെ വിടുന്ന ലക്ഷണമില്ല................
  "തോണിക്ക്" അവിടെ "ധോണി" എന്നും പറയുമോ?പുതിയ അറിവാണ് കേട്ടോ.എന്തായാലും പറഞ്ഞത് നന്നായി. :-)
  വളരെ നന്ദി Kishoran ..........

  ReplyDelete
 4. പേടിപ്പിച്ചു കളഞ്ഞല്ലോ.

  ReplyDelete
 5. മാലിക്കഥ നന്നായി.പിന്നെ വായിക്കാന്‍ ആവുന്നില്ലടോ ഈ കുഞ്ഞു കുഞ്ഞു അക്ഷരങ്ങള്‍ ,അതും കറുപ്പ് പ്രതലത്തില്‍.

  ReplyDelete
 6. @:ഒരില വെറുതെ

  ഞാനും ഒന്ന് പേടിച്ചു കേട്ടോ,അതല്ലേ ഈ.. ശ്വരാ........എന്ന് വിളിച്ചു പോയത് .
  അഭിപ്രായത്തിനും, പേടിച്ചതിനും നന്ദി


  @:മുല്ല

  ഉള്ളത് പറഞ്ഞാല്‍, ഇതൊരു കഥയല്ല മുല്ലേ.
  ശരിക്കും സംഭവിച്ചതാ,സത്യം!.
  (അബദ്ധം ആര്‍ക്കാണ് പറ്റിയതെന്നു മാത്രം ചോദിക്കല്ലേ....).
  മുല്ല പറഞ്ഞതുകൊണ്ട് അക്ഷരങ്ങള്‍ അല്‍പ്പം വലിപ്പത്തില്‍ ആക്കിയിട്ടുണ്ട്
  വളരെ നന്ദി.

  ReplyDelete
 7. ARRIVAL കണ്ടു പണ്ട് അരിവാള്‍ എന്ന് ഞാനും വായിച്ചിട്ടുണ്ട്.

  ReplyDelete
 8. പറഞ്ഞത് നന്നായി . പ്രവാസി ഒന്നും അല്ലെങ്കിലും എപ്പോഴെങ്കിലും എയര്‍പോര്‍ട്ടില്‍ പോകേണ്ട അവസരം ഉണ്ടായാല്‍ സൂക്ഷിക്കാമല്ലോ !!!

  ReplyDelete
 9. @:കണ്ണനുണ്ണി
  "എന്നെപ്പോലെ ആരെങ്കിലുമൊക്കെ ഉണ്ടല്ലോ ഈ ബൂലോകത്ത്........സമാധാനമായി "(ഇത് ഞാന്‍ പറഞ്ഞതല്ലേ .........,അബദ്ധം പറ്റിയ ആള്‍ പറഞ്ഞതാണേ.......)
  വളരെ നന്ദി കണ്ണനുണ്ണി.


  @ശരത് p r
  ഭാവിയില്‍ ഒരു പ്രവാസി ആകാനാണോ യോഗം എന്ന് ആര്‍ക്കറിയാം ....!
  അങ്ങനെയെങ്കില്‍ , മിക്കവാറും എയര്‍പോര്‍ട്ടില്‍ പോകേണ്ടി വരില്ലേ?.
  പറഞ്ഞത് എന്തുകൊണ്ടും നന്നായി അല്ലേ ശരത് .....:-)
  നന്ദി .

  ReplyDelete
 10. നല്ല കഥ.കുറച്ചു നേരത്തേക്ക് ഞാനും ഒന്ന് പകച്ചു.ആശംസകള്‍.

  ReplyDelete
 11. @shanavas

  വളരെ നന്ദി

  ReplyDelete
 12. "കാഴ്ചയില്‍ വലിയ തരക്കേടില്ലാത്ത ഞാന്‍ അല്ലെ അടുത്ത് ഇരുന്നത് ,"

  ഇങ്ങനെയല്ലേ മനസിലിരുപ്പ്
  അപ്പൊ ചെറിയ ചെറിയ അക്കിടി പറ്റുന്നത് നല്ലതാ...ഹിഹി

  നര്‍മം നന്നായീട്ടോ...

  ReplyDelete
 13. @റിയാസ് (മിഴിനീര്‍തുള്ളി )

  കാഴ്ചയില്‍ വലിയ തരക്കേടില്ലാത്ത ഞാന്‍ അല്ലെ അടുത്ത് ഇരുന്നത്

  "എന്‍റെ വിലയിരുത്തലാണ് കേട്ടോ. ദയവു ചെയ്തു സ്വയം പുകഴ്ത്തിയെന്നു തെറ്റിദ്ധരിക്കരുത്"
  എന്നിട്ടും എന്നെ തെറ്റിദ്ധരിച്ചു അല്ലേ .
  സാരമില്ല ......:-)

  നന്ദി റിയാസ് വീണ്ടും ഈ വഴി വരുമല്ലോ..

  ReplyDelete
 14. ഹ ഹ ശരിക്കും ചിരിച്ചൂട്ടോ...എന്നാലും എന്റെ മാലീ (male)...ഹ ഹ ഹ

  ReplyDelete
 15. കണ്ടിട്ടിങ്ങനേ...
  അപ്പോൾ മെയിൽ എന്ന് കേട്ടാലെങ്ങീനെയിരിക്കും...?


  രസായിട്ടുണ്ട്....കേട്ടൊ

  ReplyDelete
 16. @ സീത

  വളരെ നന്ദി സീതേ... ഈ പ്രോത്സാഹനത്തിന്,
  ഇനിയും വരണം.

  @മുരളിമുകുന്ദന്‍ ബിലാത്തിപ്പട്ടണം

  നന്ദി ഈ വായനയ്ക്കും,അഭിപ്രായങ്ങള്‍ക്കും .
  വീണ്ടും വരുമല്ലോ .

  ReplyDelete
 17. “രണ്ടാണെങ്കില്‍ സയാമീസ് ഇരട്ടകള്‍ പോലെ എന്ന് പറയാമായിരുന്നു. ഈ മൂന്നും,നാലും ഒക്കെ ഒട്ടിയിരിക്കുന്നതിനു ഇനി എന്താണാവോ പറയുക?.എന്തെങ്കിലും ആകട്ടെ...... )“

  നർമ്മവും കൊള്ളാം!

  ReplyDelete

daemon tools, limewire