ഹിരോഷിമ -1945 ആഗസ്റ്റ് 6 |
പ്രിയപ്പെട്ട സഡാക്കോ സസാക്കി ,
നിന്‍റെ ഓര്‍മ്മയ്ക്കായി ഞാന്‍ ഈ കടലാസ്സ് തുണ്ടുകള്‍ കൊണ്ട് ആയിരം കൊക്കുകളെ ഉണ്ടാക്കാം .
സമാധാനത്തിന്‍റെ പൂന്തോട്ടത്തില്‍ നിനക്കായി വിരിഞ്ഞ മേപ്പിള്‍ പുഷ്പ്പങ്ങളോടൊപ്പം ഈ കൊക്കുകളെ ഞാന്‍ നിരത്തി വെക്കാം .
എന്നിട്ട്, ഒരല്പ്പ നേരം ഈ ലോക സമാധാനത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്ക ട്ടെയോ ..?
ഓര്‍മയിലെ കടലാസ്സ് കൊക്കുകള്‍..... |
കടലാസ്സ് കൊണ്ട് എങ്ങനെയാണ് സഡാക്കോ ഞാന്‍ ഈ കൊക്കുകളെ ഉണ്ടാക്കുക ?.
കൊക്കുകള്‍ "സ്ഥിരതയുടെ" പ്രതീകമെന്നു പറഞ്ഞത് ആരാണ്?,അവ ചിരംജീവികള്‍ ആണെന്നും .
1945 ഓഗസ്റ്റ് 6 അന്ന്....... അമേരിക്ക ഹിരോഷിമയില്‍ ബോംബു വര്‍ഷിച്ചപ്പോള്‍ നിനക്ക് രണ്ട് വയസ്സ്.
ഹിരോഷിമയിലെ മിസ്സാസ്സാ പാലത്തിന്‍റെ അരികിലുള്ള ആ കൊച്ചു വീട്ടിലായിരുന്നല്ലോ നീ അപ്പോള്‍.
"കണ്ണഞ്ചിക്കുന ഒരു പ്രകാശ പൂരം .എട്ടു ദിക്കുകളും ഞെട്ടിക്കുന്ന ഒരു വിസ്‌ഫോടനവും.ആയിരം സൂര്യന്മാരൊന്നിച്ചു ജ്വലിക്കുന്നതുപോലെ വെട്ടിത്തിളങ്ങുന്ന പ്രകാശം പരന്നൊഴുകിയ" ആ നിമിഷം എന്‍റെ കൊച്ചു സഡാക്കോ നീ ആ തൊട്ടിലില്‍ ഏത് താരാട്ട് കേട്ടുറങ്ങുകയായിരുന്നു?
പിന്നെ എപ്പോഴോ നിന്നെ ആ അണുപ്രസരണം ഒരു മഹാരോഗമായി"ആറ്റമിക് റേഡിയേഷന്‍ സിന്‍ഡ്രോം' എന്ന രൂപത്തില്‍ കീഴടക്കി .
പിന്നെ എത്ര വര്‍ഷങ്ങള്‍ .....
പിന്നെയൊരു ഓഗസ്റ്റ് 3 , 1955 നിന്‍റെ പ്രിയ സുഹൃത്ത് ചിഷുകോ അല്ലെ നിന്നോട് പറഞ്ഞത് പേപ്പര്‍ കൊണ്ട് ആയിരം കൊക്കുകളെ ഉണ്ടാക്കുവാന്‍ ,എങ്കില്‍ നിനക്ക് മരണമുണ്ടാകില്ല എന്ന് .
ആ ഓഗസ്റ്റ്‌നു ശേഷം നിന്‍റെ അമ്മ , ആശുപത്രി കിടക്കയിലെ ആയ നിനക്ക് വേണ്ടി കൊണ്ടുവന്ന സമ്മാനപ്പൊതികളില്‍ ,നിനക്കേറെ ഇഷ്ട്ടപെട്ട എത്രയോ വിഭവങ്ങള്‍ ഉണ്ടായിരുന്നു.
വേദനകള്‍ നിന്നെ കീഴടക്കിയ നിമിഷങ്ങളില്‍ നിന്‍റെ ഇഷ്ട്ട വിഭവങ്ങളെല്ലാം അമ്മയുടെ കണ്ണീരില്‍ അലിഞ്ഞു പോയോ ?...
പലപ്പോഴായി അമ്മ കൊണ്ടുവന്ന സമ്മാനപ്പൊതികളോടൊപ്പം ഉണ്ടായിരുന്ന കടലാസ്സുകള്‍ ,നിന്നെ സുഖപ്പെടുത്തുവാന്‍ സ്വന്തം ജീവന്‍ നല്‍കിയ മരുന്നിന്‍റെ പൊതികള്‍ ,നിന്‍റെ സുഹൃത്ത് ചിഷുകോ നിനക്ക് വേണ്ടി സ്കൂളില്‍ നിന്നും കൊണ്ടുവന്ന വര്‍ണ്ണക്കടലാസ്സുകള്‍ ,അവയെല്ലാം കൊണ്ട് നീ ഉണ്ടാക്കിയ
644 കടലാസ്സ് കൊക്കുകള്‍ .
അതില്‍ നിന്‍റെ ജീവന്‍ തുടിക്കുന്ന 644 മത്തെയും ,അവസാനത്തെയുമായ ആ കൊക്കിനെ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു .
വേദനകള്‍ തളര്‍ത്തിയ നിന്‍റെ കൈകളില്‍ വിറയ്ക്കുന്ന ആ പേപ്പര്‍ കൊക്കിനെ .....ആയിരം എണ്ണം പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ പോയ നിന്നെ ....
സ്വര്‍ഗത്തിലെ ആയിരം കൊക്കുകളുടെ താരാട്ടു കേട്ടു നീ ഉറങ്ങിപ്പോയത് എപ്പോഴാണ് ?ഒരിക്കലും ഉണരാതെ. ......
അന്ന് ആ ദിവസം 1955 ഒക്ടോബര്‍ 25 ആയിരുന്നില്ലേ .
വര്‍ഷങ്ങള്‍ എത്ര വേഗം കടന്നു പോയി സഡാകോ !
ഇന്ന് വീണ്ടും ഒരു ആഗസ്റ്റ് 6 വന്നു .ആയിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ച പൊള്ളുന്ന ഒരോര്‍മ്മയുമായി ..
പ്രിയ സഡാക്കോ നിന്‍റെ സ്മാരകത്തില്‍ കൂട്ടുകാര്‍ ഇന്ന് പേപ്പറില്‍ തീര്‍ത്തആയിരംകൊക്കുകള്‍ നിരത്തും,നിനക്കുവേണ്ടി ഇറ്റുവീഴുന്ന ഓരോതുള്ളി കണ്ണീ നീരിലും ലോകസമാധാനത്തിന് വേണ്ടിയുള്ള .പ്രാര്‍ത്ഥനകള്‍ നിറയുന്നുണ്ടാകും. |
സ്കൂള്‍ കുട്ടികള്‍ സഡാക്കോയുടെ സ്മാരകത്തില്‍ കടലാസ്സില്‍ തീര്‍ത്ത കൊക്കുകള്‍ സമര്‍പ്പിക്കുന്നു |
നിന്‍റെ ഓര്‍മകളില്‍ വീണ്ടും മേപ്പിള്‍ മരങ്ങള്‍ പൂക്കള്‍ നിറക്കുമ്പോള്‍ എന്‍റെ കൈകളിലെ ഇത്തിരിപ്പോന്ന ഓര്‍മ്മക്കടലാസ്സുകള്‍ കൂട്ടി ഞാനും തീര്‍ക്കാം നിനക്ക് വേണ്ടി ആയിരം കൊക്കുകളെ ........
അന്ന് ആ നിമിഷത്തില്‍ ആയിരം സൂര്യന്‍മാരുടെ ചൂടില്‍ കരിഞ്ഞുപോയ ശലഭങ്ങള്‍ക്ക് വേണ്ടി ഒരുതുള്ളി കണ്ണുനീര്‍ ഞാന്‍വാര്‍ക്കാം .
യുദ്ധമില്ലാത്ത ഒരു ലോകം സ്വപ്നം കാണാം .
ലോകമെങ്ങും സമാധാനം പുലരട്ടെ !
കുറിപ്പ് :ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
വായിച്ചു തീര്‍ത്തത് നൊമ്പരത്തോടെ.
ReplyDelete"വേദനകള്‍ തളര്‍ത്തിയ നിന്‍റെ കൈകളില്‍ വിറയ്ക്കുന്ന ആ പേപ്പര്‍ കൊക്കിനെ .....ആയിരം എണ്ണം പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ പോയ നിന്നെ ....സ്വര്‍ഗത്തിലെ ആയിരം കൊക്കുകളുടെ താരാട്ടു കേട്ടു നീ ഉറങ്ങിപോയത് എപ്പോഴാണ് ?ഒരിക്കലും ഉണരാതെ"
ഈ വരികള്‍ വായിക്കുമ്പോള്‍ മനസ്സ് ഇടറിപോകുന്നു.
ഒരു ദുരന്തത്തിന്റെ വേദന നിറഞ്ഞ ഓര്‍മ്മയില്‍ ഈ കുറിപ്പ് വായിച്ചു . സങ്കടത്തോടെ .
ലോകമെങ്ങും സമാധാനം പുലരട്ടെ !
ഹൃദയം തകർത്ത നൊമ്പരം പിന്നെയും അലയടിയ്ക്കുന്നു....
ReplyDeleteഓരോ ആഗസ്ത് ആറിനും...
ഓർമ്മകൾ മരിയ്ക്കില്ല എന്ന ബോധ്യപ്പെടുത്തലിനു നന്ദി....
വിസ്മൃതിയിലാഴാത്ത ദുരന്തബാധിതർക്ക് ആദരാഞ്ജലികൾ ഒരിക്കൽക്കൂടി........
ആ ദുരന്തം ഇനിഒരിക്കലും ആവര്‍ത്തിക്കാതിരിക്കട്ടെ..!
ReplyDeleteഈ ഓര്‍മ്മപ്പെടുത്തലിന്
ഒത്തിരിയാശംസകള്‍..!
നൊമ്പരപ്പെടുത്തുന്ന ഓർമകളുമായി വീണ്ടും ഒരു ഓഗസ്റ്റ് 6 കൂടി കടന്നു പൊകുന്നു. സമാധാനം പുലരട്ടെ ലോകമെങ്ങും..
ReplyDeleteനന്ദി.. ഈ ഒർമപ്പടുത്തലിനു.
ഏറെ നൊമ്പരത്തോടെയാണ് വായിച്ച് തീർത്തത്. യുദ്ധമില്ലാത്ത ഒരു ലോകത്തിനായി ആയിരമല്ല പതിനായിരമല്ല, കൈകൾ കുഴഞ്ഞ് വീഴുന്നതുവരെ സമാധാനത്തിന്റെ കടലാസ് കൊക്കുകളെ ഉണ്ടാക്കാൻ തയ്യാർ. അതിൽ നിന്ന് ആയിരം കൊക്കുകളെ പ്രിയ സസാക്കീ... നിന്റെ സ്മാരക കുടീരത്തിലും അർപ്പിക്കാം.
ReplyDeleteയുദ്ധമില്ലാത്ത ഒരു ലോകം സ്വപ്നം കാണാം.ലോകമെങ്ങും സമാധാനം പുലരട്ടെ !
ReplyDeleteഈ ഓര്‍മപ്പെടുത്തല്‍ കാലത്തിനു അനിവാര്യം ആയ ഒന്ന് തന്നെ. യുദ്ധവരിയിലും സാമ്രാജ്യത്വമേല്കൊയ്മയിലും ജീവിതം നഷ്ട്ടപെട്ട ഒരു പട്ടം നിരപരാധികളെ ഓര്‍ക്കുന്നു. അവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു. യുദ്ധത്തിനു വിട.. ജീവന് മുന്‍ഗണന കൊടുക്കുന്ന കാലം തുടരട്ടെ
ReplyDeleteഒത്തിരി നൊമ്പരം പേറുന്ന ഓർമ്മകളുമായി,
ReplyDeleteഇന്നും സഡോക്കോയെ ഓര്‍ക്കാതിരിക്കാന്‍ ആവില്ല. രാവിലെ പത്രത്താളുകളില്‍ സഡാക്കോയെ പറ്റി.. ആ കൊക്കുകളെ ഉണ്ടാക്കിയതിനെ പറ്റി വീണ്ടും വായിച്ചു. ഇപ്പോള്‍ ദേ ഇവിടെയും. പണ്ട് ശാസ്ത്രസാഹിത്യപരിഷത്ത് ക്ലാസുകളില്‍ എന്നും ആവേശത്തോടെ സഡാക്കോയുടെ കഥക്കായി കാതുകൂര്‍പ്പിച്ചിരുന്നു.
ReplyDeleteപ്രിയ സഡാക്കോ നിനക്കായി ഒരായിരം കടലാസുകൊക്കുകളെ മനസ്സില്‍ ഉണ്ടാക്കട്ടെ.
ഒരു ദുരന്തത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ പേറുന്ന പോസ്റ്റ് വേദനയോടെയാണ് വായിച്ചു തീര്‍ത്തത്.
ReplyDeleteസമാധാനത്തിന്റെ നാളുകള്‍ വരുമെന്ന പ്രതീക്ഷയോടെയും ഓര്‍മപ്പെടുത്തലിന് നന്ദിയോടെയും....
ഹൃദയസ്പര്‍ശിയായ എഴുത്തു്.
ReplyDeleteആ വേദനകള്‍ക്ക് ഒരിക്കലും മരണമില്ല !
ReplyDeleteആ ഓര്‍മകള്‍ക്ക് ലോകം ഉള്ള കാലത്തോളം മരണമില്ല ....!
ReplyDeleteഇനി നമുക്ക് സമാധാനതിന്റെ ആ കൊക്കുകളെ പറത്താന്‍ ശ്രമിക്കാം
ReplyDeleteവേദനയെ അകറ്റാനും......
അതെ, ഓഗസ്റ്റ് 8 എന്ന ദിവസം രാവിലെ സൂര്യനുദിച്ചത് കിഴക്ക് നിന്നായിരുന്നില്ല…അവരുടെ മധ്യത്തിൽ! ഹിരോഷിമ സിറ്റിയുടെ മധ്യത്തിൽ!
ReplyDeleteസഡാകോവിനോടുള്ള സ്നേഹം ആണവായുധങ്ങള്‍ക്കെതിരെ,
ReplyDeleteആണവ ഭീതിയിലേക്ക് നമ്മുടെ നാടിനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ
തിരിഞ്ഞെങ്കില്‍. കോടികള്‍ ചിലവഴിച്ച് വീണ്ടും വീണ്ടും
ആണവ കൂടാരങ്ങള്‍ തീര്‍ക്കുകയാണ് നമ്മളും.
അതിന്റെ വിപത്തുകള്‍ക്കെതിരെ നമമുടെ അക്ഷരങ്ങള്‍
ഉണരട്ടെ...
യുദ്ധവിരുദ്ധപ്രതിജ്ഞകൾ നാം പുതുക്കിക്കൊണ്ടീക്കുക.യുദ്ധസന്നാഹങ്ങൾ ലോകമെങ്ങും സദാ ഒരുക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ!
ReplyDeleteഇനിയൊരു യുദ്ധം വേണ്ടേ വേണ്ട!
യുദ്ധമില്ലാത്ത ഒരു ലോകം സ്വപ്നം കാണാം..... എന്നെങ്കിലും അതുണ്ടാകുമോ എന്ന ആശങ്കയോടെ.
ReplyDeleteഅന്ന്, ആ നിമിഷത്തില്‍ ആയിരം സൂര്യന്‍ മാരുടെ ചൂടില്‍ കരിഞ്ഞുപോയ ശലഭങ്ങള്‍ക്ക് വേണ്ടി ഒരുതുള്ളി കണ്ണുനീര്‍ ഞാനും വാര്‍ക്കുന്നു.
ലോകമെങ്ങും സമാധാനം പുലരട്ടെ !
ഈ സമർപ്പണം...മനസ്സിനെ നൊമ്പരപ്പെടുത്തി....നല്ല എഴുത്ത് ... സുജക്ക് എല്ലാ നന്മകളും.......
ReplyDeleteസുജ ചേച്ചി..
ReplyDeleteഒരുപാടിഷ്ടമായി ഈ പോസ്റ്റ്..
പലയിടത്തും ഞാനീ കഥ വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും മനസ്സില്‍ തട്ടിയിട്ടില്ലായിരുന്നു. ചേച്ചി മനോഹരമായി അവതരിപ്പിച്ചു..
ഇന്നലെ fbല്‍ ഒരു event കണ്ടു.. അതില്‍ ഒരു ബ്ലോഗിങ്ങ് മൽസരം നടത്തുന്നതായി അറിയുന്നു.. കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ചേച്ചിയുടെ പോസ്റ്റ് ആണ്.. താല്പര്യമെങ്കില്‍ പങ്കെടുക്കൂ.. അതില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു...
ബ്ലോഗിങ്ങ് മൽസരം
എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് , ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുത്തപ്പെട്ട ദിനത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ പൊതുസമൂഹത്തിനിടയിൽ യുദ്ധകൊതികൾക്കും സാമ്രാജ്യത്വ കടന്നു കയറ്റത്തിനുമെതിരെ ഒരു ചിന്താശകലം ഉണ്ടാകുന്നതിനു വേണ്ടി ഓൺലൈനിൽ ബ്ലോഗിങ്ങ് മൽസരം നടത്തുന്നു.
വിഷയം : ഹിരോഷിമ
എങ്ങനെ ബ്ലൊഗിങ്ങിൽ പങ്കെടുക്കാം?
1. ഹിരോഷിമദിനത്തോടു ബന്ധപ്പെട്ട എല്ലാവിധ പോസ്റ്റുകളും (കവിത, കഥ, ലേഖനം, നർമ്മം, യാത്രവിവരണം, ചിത്രം, .....) മൽസരത്തിനു സ്വീകാര്യമാണ്.
2. പോസ്റ്റുകളുടെ ലിങ്ക് ഞങ്ങളുടെ ഇ-മെയിലേക്ക് അയക്കുക
mail to : skssfcwblog@gmail.com
അവസാന തിയ്യതി : ഓഗസ്റ്റ് പന്ത്രണ്ട് . രാത്രി 12 മണി
3. വിജയികൾക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കും.
more details : www.skssfcwblog.blogspot.com
ലോകമേ നീ.. പുഞ്ചിരിക്കുന്ന സ്നേഹമായെങ്കില്‍..!!
ReplyDeleteയുദ്ധം ,മരണത്തിന്റെ കറുത്ത കഴുകന്മാര്‍ ,പക്ഷെ ഈ കടലാസ് കൊക്കുകള്‍ അവയെ കൊതിയോടിക്കും ,നിശ്ചയം ..
ReplyDeleteലോകമെങ്ങും സമാധാനം പുലരട്ടെ !
ReplyDeleteയുദ്ധമില്ലാത്ത ഒരു ലോകം സ്വപ്നം കാണാം .
ReplyDeleteലോകമെങ്ങും സമാധാനം പുലരട്ടെ !
ലോകമെങ്ങും സമാധാനം പുലരട്ടെ !
ReplyDeleteഓര്‍മയില്‍ വീണ്ടും കടലാസ് കൊക്കുകള്‍ ... നല്ല കുറിപ്പ് സുജാ
ReplyDelete