Tuesday, February 14, 2012

പ്രണയതീരത്തെ ലോല സ്മരണകള്‍..............


“ഞാനും   ആ  വിഡ്ഢിത്തം  കാട്ടും എന്നാണ്  എനിക്ക്  തോന്നുന്നത്  “
“എന്താണ്   ?”  ഞാന്‍  ചോദിച്ചു 
“മരിലിന്‍  കാട്ടിയ ആ വിഡ്ഢിത്തം ...…”
……………………………………………………………………………………………………
………………………………………………………………………………………………………
ഇരുട്ടില്‍ എന്‍റെ  മടിയില്‍ തല ചായ്ച്ചു കിടന്ന്  ലോല  ചോദിച്ചു 
“എന്‍റെ  വഴി  ഇതല്ലേ ? “
ഞാന്‍  പറഞ്ഞു  ;”മടയത്തരം  പറയാതിരി ക്കൂ.എന്നെ  സന്തോഷമായി  യാത്രയയയ്ക്കണം  ‘”
അവള്‍  ഒന്നും  പറഞ്ഞില്ല .
എനിക്ക്  ദുഃഖം  തോന്നി  .


"ലോലയെ" ഞാന്‍ എങ്ങനെ മറക്കും ?

ഓഡ്രി ഹെപ്പ്ബേണിനെ പോലെ  തലമുടി  ചെറുതായി  മുറിച്ച്‌  നെറ്റിയില്‍  പരത്തിയിട്ട ,
ഷേര്‍ളി  മാക്‌ലെയിനെ  പോലെ  മനോഹരമായ  മിഴികളുള്ള....
സുന്ദരിയായ...
ഓമനത്തമുള്ള ……ലോലയെ 

ധാരാളം കവിതകള്‍ എഴുതിയിരുന്ന ,
അമേരിക്കന്‍ സാഹിത്യത്തില്‍ അഭിമാനിച്ചിരുന്ന, 
മാര്‍ക്ക് ട്വയിനിനെ ഭ്രാന്തമായി ആരാധിച്ചിരുന്ന ......... 
ലാസ്സ് വേഗയെ വെറുക്കുന്ന,നെവാട സ്റ്റേറ്റിനെ കുഴഞ്ഞ നാവുകൊണ്ട് ചീത്ത വിളിക്കുന്ന,
 ഇന്ത്യയിലേക്ക്‌ എന്നെങ്കിലും വരണമെന്ന് കൊതിച്ചിരുന്ന ............ലോലയെ 

സെന്‍  ക്രോയിസ്ക്ക്  നദിയുടെ  മുകളില്‍  നിന്നുകൊണ്ട്  ഓഹിയോയ്ക്ക്  തിരിച്ചു പോകുന്നതിനു  മുന്‍പുള്ള  രാത്രിയില്‍.... ......…......ഒരു ചുംബനത്തില്‍ ചുവന്നു പോയ ലോലയെ 


അനശ്വരനായ പപ്പേട്ടന്‍റെ (ശ്രീ പത്മരാജന്‍ )ആ “ലോല “യെ ഈ പ്രണയ ദിനത്തില്‍ എനിക്ക് ഓര്‍ക്കാതിരിക്കുവാനാകുമോ?

പ്രണയത്തിന്‍റെ   ഊഷ്മളതയും,വിരഹത്തിന്‍റെ   വേദനയും  ഇത്രമേല്‍  അനുഭവിച്ചറിഞ്ഞ വരികള്‍  “ ലോല ” യിലല്ലാതെ ഞാന്‍ എങ്ങുമേ  വായിച്ചിട്ടില്ല എന്ന് തോന്നുന്നു .

ഇന്നിന്‍റെ ഈ പ്രണയ ദിനം അവസാനിക്കുവാന്‍ ഇനിയും നിമിഷങ്ങള്‍  ബാക്കി  നില്‍ക്കെ.........


"ഞാന്‍ അവളുടെ കവിളിലെ നനവ്  തുടച്ചു കളഞ്ഞു.
.............................................................................................

പ്രഭാതം  അടുത്തു  വരുന്നത്  ഞങ്ങള്‍ക്ക്   കാണാമായിരുന്നു . 
ഞാന്‍  കട്ടിലില്‍  ഇരുന്നു .എന്‍റെ  കാല്‍ക്കല്‍  വെറും  നിലത്തായി  ലോലയും  .ഇടയ്ക്കിടെ  എന്‍റെ  കൈകളില്‍  അവള്‍  മൃദുവായി  ചുംബിച്ചു  .മറ്റ്  ചിലപ്പോള്‍ നിശബ്ദയായി അവള്‍  എന്‍റെ  മുഖത്തേക്ക്  നോക്കി 
……………………………..
രാവിലെ  തമ്മില്‍  പിരിഞ്ഞു .വീണ്ടും  കാണുക എന്നൊന്നുണ്ടാവില്ല  .നീ  മരിച്ചതായി  ഞാനും  ,ഞാന്‍  മരിച്ചതായി  നീയും  കണക്കാക്കുക  .ചുംബിച്ച  ചുണ്ടുകള്‍ക്കു വിട  തരിക ……….”


അവസാനമില്ലാത്തതാണ് പ്രണയമെന്നും,പ്രണയ ദിനങ്ങള്‍ക്ക്‌ അവസാനമില്ല എന്നതാണ് സത്യമെന്നും ഓര്‍മ്മിച്ചുകൊണ്ട്......

എല്ലാ  പ്രണയിതാക്കള്‍ക്കും സമര്‍പ്പണം.....ചിത്രം :ഗൂഗിള്‍ 

19 comments:

 1. പപ്പേട്ടന്റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളില്‍ ഒന്നാണ് ലോല....
  ഇന്നിന്റെ ഈ പ്രണയ ദിനത്തിലും പപ്പേട്ടന്‍ കടന്നു വരുമ്പോള്‍ ഈ എളിയ ആരാധകന്‍ വാക്കുകള്‍ കിട്ടാതലയുന്നു.....

  ReplyDelete
 2. പ്രണയം ഇല്ലായ്മയിലെന്നില്‍ ഉള്ളാതെന്തൊ അത്

  ആശംസ്കള്‍

  ReplyDelete
 3. ഒരു ദിനം കൊണ്ടു പകുത്താനാക്കാത്ത
  ഇഷ്ടവും പ്രണയവും ഹൃത്തില്‍ നിറയുമ്പൊള്‍
  എന്റേ മഴയിലേക്ക് അലിഞ്ഞു ചേര്‍ന്നവള്‍ ..
  എന്റേ കൈത്തലങ്ങളില്‍ കവിള്‍ ചേര്‍ത്തവള്‍ ..
  ഹൃദയം ഹൃദയത്തൊട് ചേര്‍ത്തു വച്ചവള്‍ ..
  ഒരിക്കലും തൊരാത്ത മഴപ്രണയാശംങ്ങളെ
  പൊഴിച്ചവള്‍ ഇന്നും എന്നും അരികില്‍ നിറയുന്നു ..
  അവസ്സാനിക്കാത്ത പ്രണയവീഥികളില്‍
  കാത്തിരിപ്പിന്റെ സുഖം നിറച്ച് ..
  ഒരു ദിനം കൊണ്ടു എനിക്കെ നിറക്കാനാവുന്നതില്‍
  കൂടുതല്‍ എന്റെ ഹൃത്തില്‍ നിറഞ്ഞുവല്ലൊ ...
  പ്രണയദിനത്തിനത്തിലേ അവസ്സാന പാദത്തിലേ
  പ്രണയ ചിന്തകള്‍ക്ക് ..... എല്ലാ പ്രണയ മനസ്സുകള്‍ക്കും ..

  ReplyDelete
 4. ഭഗ്നഹൃദയർക്കും സമർപ്പണം....

  ReplyDelete
 5. :)..... ആശംസ്കള്‍

  ReplyDelete
 6. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക ,പ്രണയ ദിനത്തില്‍ അവസാന പാദ പ്രണയ ചിന്തകള്‍ ഉള്ളില്‍ തേന്‍ നിറച്ചു ,അഭിനന്ദനങ്ങള്‍ ..

  ReplyDelete
 7. സന്ദര്‍ഭോചിതമായി. ആശംസകള്‍

  ReplyDelete
 8. ലോല വായിക്കാത്തത് കൊണ്ട് ലോലനായി പോകുന്നു

  ReplyDelete
 9. ലോലയെ ഞാന്‍ വായിച്ചിട്ടില്ല.
  എങ്കിലും ഈ എഴുത്ത് വളരെ മനോഹരമായി തോന്നുന്നു

  ReplyDelete
 10. "ലോല" വായിച്ചിരുന്നു.
  ഈ കുറിപ്പും നന്നായി സുജ.
  ആശംസകള്‍

  ReplyDelete
 11. "വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല.
  നീ മരിച്ചതായി ഞാനും,
  ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക.
  ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക."

  പ്രണയദിനത്തില്‍ ലോലയെ ഓര്‍മ്മിപ്പിച്ചതില്‍ സന്തോഷം സുജ ചേച്ചി... പക്ഷെ ഈ കഥ അര്‍ഹിക്കുന്നൊരു പരിചയപ്പെടുത്തല്‍ ആയില്ല ഇത്... കുറച്ചു നാള്‍ മുന്‍പ് ശാലിനിയുടെ ലോലയെ കുറിച്ചുള്ള ഒരു കുറിപ്പ് വായിച്ചതു മനസ്സില്‍ കിടക്കുന്നതിനാല്‍ ആവണം.... ചേച്ചി വായിച്ചു നോക്കൂ ട്ടോ... ലോല- പത്മരാജന്‍ പറഞ്ഞൊരു (നഷ്ട)പ്രണയ കഥ.

  ലോലയെ പറ്റി അവിടെ പറഞ്ഞ കാര്യങ്ങള്‍ തന്നെ ഇവിടെയും എടുത്തെഴുതുന്നു...

  "ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക" പലവട്ടം പറഞ്ഞു നോക്കിയിട്ടും ഇനിയും എനിക്കിത് ഭംഗിയായി പറയാന്‍ കഴിഞ്ഞിട്ടില്ല.. ലോല ഒരുപാടു പുനര്‍വായനകള്‍ നടന്നു കഴിഞ്ഞ ഒരു കഥയാണ്‌.. പത്മരാജന്‍ കഥകളില്‍ മികച്ചത്.. മലയാളത്തിലെ തന്നെ മികച്ച പത്തു പ്രണയകഥകള്‍ തിരഞ്ഞെടുത്താല്‍ അതില്‍ ഒന്നാകും ഇത്.. ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി..

  സ്നേഹപൂര്‍വ്വം
  സന്ദീപ്‌

  ReplyDelete
 12. വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ വായിച്ചിട്ടില്ല ലോല ഇത് വായിച്ചപ്പോ വായിക്കാനുള്ള ആഗ്രഹം തോനുന്നു നല്ല എഴുത്തിനു ആശംസകള്‍......

  ReplyDelete
 13. നന്നായി.ലോല വായിച്ചിട്ടില്ല.വായിക്കണം എന്ന് തോന്നി.ഭാവുകങ്ങള്‍

  ReplyDelete

daemon tools, limewire