Saturday, March 26, 2011

പകലുകള്‍ പറയാതിരുന്നത് ............




"ഓപ്പോളേ................."

ചാറ്റ് വിന്‍ഡോയില്‍ അനന്തന്‍റെ ആര്‍ദ്രമായ വിളി അക്ഷരങ്ങളായി തെളിഞ്ഞു .

"ഉം ................" അതിലേറെ വാത്സല്യത്തോടെ ദേവി വിളികേട്ടു .

"ഓപ്പോള്‍ക്ക്‌ സുഖമാണോ ? ......"

"സുഖമാ .............അനിയന്‍ കുട്ടനോ?............"

"ഉം ....എനിക്കും ....."

"ഇന്ന് എനിക്ക് പോകാന്‍ സമയമായി .....ഞാന്‍ പൊയ്ക്കോട്ടേ ഓപ്പോളേ  ?"


"പോവ്വാണോ?"    ദേവിയുടെ മനസ്സില്‍ എവിടെയോ നൊന്തു.


"നാളെ എപ്പഴാ വരികാ ?"


"നാളെ ഓഫീസ്‌ അവധിയല്ലേ ....മറ്റന്നാള്‍ കാണാട്ടോ ......ഗുഡ് നൈറ്റ്‌ ഓപ്പോളേ........"


"ഗുഡ് നൈറ്റ്‌ ............."


ദേവി നോക്കിയിരിക്കെ ചാറ്റ് വിന്‍ഡോയില്‍ അനന്തന്‍റെ പേരിനു നേരെയുള്ള പച്ച വെളിച്ചം അണഞ്ഞു .
എവിടെയോ  ഒരു മൂകത ....
ഉള്ളില്‍ കത്തുന്ന ഗ്രീഷ്മത്തിന്റെ ചൂടില്‍ പിന്നെയും ദേവിയുടെ മനസ്സ്  നീറിത്തുടങ്ങി.വരാനിരിക്കുന്ന നാളെയുടെ വിരഹം ദേവിയെ വീര്‍പ്പുമുട്ടിച്ചു .


ഒരു ബ്ലോഗര്‍ ആയ ദേവിയുടെ  കഥകള്‍ക്ക് അഭിപ്രായം പറഞ്ഞുകൊണ്ടായിരുന്നു  അനന്തന്‍ എന്ന "അനിയന്‍ കുട്ടന്‍", ദേവി എന്ന "ഓപ്പോളുടെ"  മനസ്സിലേക്ക്   ചേക്കേറിയത്   .
ഒരക്കമുള്ള ദേവിയുടെ ഫോളോവേഴ്സ്  ലിസ്റ്റ് "അപ്ഗ്രേട്‌"   ചെയ്തു രണ്ടക്കത്തില്‍ എത്തിച്ചതും ഇതേ അനന്തന്‍ തന്നെ .എല്ലാം തികച്ചും സ്വാഭാവികം എന്നത് ദേവിയുടെ മനസ്സിന്‍റെ ഭാഷ്യം .


അന്നുവരെ ദേവിയുടെ പകലുകള്‍  വിരസവും ,രാത്രികള്‍ വരണ്ടതും ആയിരുന്നു .

കണ്മുന്‍പില്‍ കാണുന്നതെല്ലാം മൃഗത്രിഷ്ണകള്‍ ആണെന്ന് അറിയാമായിരുന്നിട്ടും ചില  ദിവസങ്ങളുടെ ഇടവേളകളിലെപ്പോഴോ അനന്തന്‍  "ഓപ്പോളുടെ"  പ്രിയപ്പെട്ട  "അനിയന്‍കുട്ടനായി "  മാറുകയായിരുന്നു,  "സൗഹൃദങ്ങളിലെ  തുല്യത"  പാടെ നിഷേധിച്ചു കൊണ്ട് .


നന്നായി കഥകള്‍ എഴുതിയിരുന്നു ദേവി .
ഒരു ബ്ലോഗ്ഗര്‍ ആയ തനിക്കും  ,തന്റെ കഥകള്‍ക്കും  കിട്ടാതെ പോകുന്ന അംഗീകാരങ്ങളെ  ഓര്‍ത്തു  ദേവിക്ക് എന്നുംനിരാശയായിരുന്നു. ഒഴിഞ്ഞു കിടക്കുന്ന കമന്റ്‌ ബോക്സ്‌ ,  ഒരക്കത്തില്‍ നിന്ന് ഒരു മാറ്റവുമില്ലാതെ  നില  നില്‍ക്കുന്ന ഫോളോവേഴ്സ്  ലിസ്റ്റ്........ ....അങ്ങനെ തീരെ നിസ്സാരമെന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന  പലതും കഴിഞ്ഞുപോയ ഓരോ രാത്രികളിലും ദേവിയുടെ ഉറക്കം കെടുത്തിയിരുന്നു .


  സൗഹൃദങ്ങള്‍ വളരെ കുറവായിരുന്നു ദേവിക്ക്.പ്രത്യേകിച്ചു പുരുഷ സൗഹൃദങ്ങള്‍


  പുരുഷന്‍റെ ഏതു സൗഹൃദവും   അവസാനിക്കുന്നത്  അവിഹിതമായ തലങ്ങളില്‍ ആണെന്നും ,സ്ത്രീയുടെ കാമുക സങ്കല്പം  രതിബന്ധത്തില്‍   മാത്രം ഒതുങ്ങുന്നതല്ല, എന്നും ഉള്ള വ്യക്തമായചില  കാഴ്ചപാടുകള്‍ ദേവിക്കുണ്ടായിരുന്നു.


അതുകൊണ്ടുതന്നെയാവണം   "ഓപ്പോള്‍ ","അനിയന്‍ കുട്ടന്‍"എന്ന അതിര്‍ വരമ്പുകള്‍ക്കിടയില്‍ താന്‍ എന്നും സുരക്ഷിതയാണെന്ന ഒരു ധാരണ ദേവി സ്വയം സൃഷ്ട്ടിച്ചെടുത്തത് .    
എന്നിരിക്കിലും അനന്തന്‍റെ     "ഓപ്പോളേ ................"
എന്ന  വിളികള്‍ക്കുവേണ്ടി പലപ്പോഴും ദേവി കാത്തിരുന്നു എന്നത് മറ്റൊരു സത്യം.

ഇന്ന് ദേവിയുടെ പകലുകള്‍ക്ക്  വിരസതയില്ല,രാത്രികള്‍ക്ക് വരള്‍ച്ചയും .
മഹി ഓഫീസിലേക്ക് പോയിക്കഴിഞ്ഞാല്‍,വിഷ്ണുമായയെ  സ്കൂളിലേക്ക് വിട്ടു കഴിഞ്ഞാല്‍ പിന്നെ ദേവിയുടെ ലോകം അനന്തമാണ്‌.
കൃത്യം ഒരു മണിക്കൂറിനുള്ളില്‍  വീട്ടു ജോലികളെല്ലാം തീര്‍ത്തിട്ടുണ്ടാവും  ദേവി .
പിന്നെ ഒരു ആവേശമാണ് ,ചാറ്റ് വിന്‍ഡോ ഓപ്പണ്‍ ചെയ്യും , ഇന്റെര്‍നെറ്റിന്റെ  അനന്ത വിഹായസ്സില്‍ എവിടെയെങ്കിലും ആ   വെളിച്ചം തെളിയുന്നുണ്ടോ എന്ന് കാത്തിരിക്കും ........
"ഓപ്പോളേ ........" എന്ന  "അക്ഷര"  വിളിക്ക് കണ്ണുംനട്ട്


ദേവിയിലെ മാറ്റങ്ങള്‍ മഹിയെ  വല്ലാതെ അത്ഭുതപ്പെടുത്തി .
വാക്കിലും ,നോക്കിലും ,പ്രവര്‍ത്തിയിലും ദേവിക്കാകെ മാറ്റം.
ദിനചര്യകള്‍ പോലും മാറിയിരിക്കൂന്നു .
എല്ലാക്കാര്യങ്ങള്‍ക്കും  ഒരിക്കലും കണ്ടിട്ടില്ലാത്ത ക്രിത്യനിഷ്ഠത,അടുക്കും ചിട്ടയും .
കിടപ്പറയില്‍ പോലും "അവള്‍" ആ പഴയ "വരണ്ട ദേവി" അല്ല എന്ന സത്യം മഹിക്ക് മനസ്സിലായി.


കഴിഞ്ഞ രാത്രി മഹി ദേവിയോട് ചോദിക്കുകപോലും ചെയ്തു
"എന്ത് പറ്റി ?എന്‍റെ ദേവിക്ക് ആ പഴയ പരിഭവം പറച്ചില്‍ ഒന്നും ഇല്ല .......വളരെ ഉത്സാഹവതി ആയിരിക്കുന്നു............"


ഉറങ്ങികിടന്ന വിഷ്ണുമായയെ മെല്ലെ   നീക്കി കിടത്തി മഹി തന്‍റെ   അടുത്തേക്ക് ചേര്‍ന്നു കിടന്നപ്പോള്‍ ദേവി വല്ലാതെ അസ്വസ്തയായി .
മഹിയുടെ നനുത്ത സ്പര്‍ശനങ്ങളേറ്റ്  കണ്ണുകള്‍ ഇറുകെ അടച്ചപ്പോള്‍ ,ഉള്ളില്‍ എങ്ങോ  ഉറങ്ങിക്കിടന്ന  "ഓപ്പോളേ............."എന്ന ആര്ദ്രതയാര്‍ന്ന വിളികളില്‍ ദേവി വിയര്‍ത്തു പോയി .
തന്‍റെ  നിശ്വാസത്തിന്‍റെ  തീവ്രത  മഹി തിരിച്ചറിയുമോ എന്ന ഉള്‍ഭയത്താല്‍  ദേവി   മഹിക്ക് കീഴടങ്ങിക്കൊണ്ടേയിരുന്നു .


മനസ്സിലെ ,സൗഹൃദങ്ങളുടെ നിര്‍വ്വചനങ്ങള്‍  തിരുത്തിയെഴുതിക്കൊണ്ടുള്ള ദേവിയുടെ ആദ്യത്തെ കീഴടങ്ങല്‍ ..........


 പകലുകള്‍ രാവിനും ,രാവുകള്‍ ആര്ദ്രതക്കും വഴിമാറിയ നിമിഷങ്ങള്‍ ........
അനന്തനുമായുള്ള ചാറ്റ് റൂമുകളില്‍ ദേവിയുടെ പകലുകള്‍ പൂക്കുകയും,വാടുകയും ,കൊഴിയുകയും ചെയ്തുകൊണ്ടിരുന്നു ....

അങ്ങനെ........ഏതോ ഒരു രാത്രിയുടെ അവസാന യാമത്തില്‍ വിഷ്ണുമായയെ ചേര്‍ത്തുപിടിച്ചു മഹിയോടൊപ്പം ദേവി ഉറങ്ങുമ്പോള്‍ ,അടുത്ത ദിവസം  "ഓപ്പോളി" നോട് "അനിയന്‍കുട്ടന്" പറയുവാനുള്ള  "അക്ഷരകൂട്ടങ്ങള്‍ "  മനസ്സില്‍ ഉരുവിട്ട് ഉറങ്ങാതെ കിടക്കുകയായിരുന്നു മഹി എന്ന മഹാദേവന്‍...............



40 comments:

  1. നല്ലൊരു കഥ. നല്ല ഒഴുക്കോടെ വായിച്ചു തീര്‍ക്കാന്‍ പറ്റി.
    സൌഹൃദവും അത് വഴി മാറുന്നതും എല്ലാം വരച്ചിട്ടത് നന്നായി .
    ഈ പ്രമേയത്തില്‍ കഥകള്‍ വേറെ വന്നിട്ടുണ്ടെങ്കിലും ഇതിലെ ആഖ്യാനത്തിന് വിത്യസ്തത ഉണ്ട്.
    ആശംസകള്‍

    ReplyDelete
  2. കഥ ഇഷ്ട്ടായി,പ്രത്യേകിച്ച് ക്ലൈമാക്സ്.ആശംസകള്‍.

    ReplyDelete
  3. ഒഴിഞ്ഞു കിടക്കുന്ന കമന്റ്‌ ബോക്സ്‌ , ഒരക്കത്തില്‍ നിന്ന് ഒരു മാറ്റവുമില്ലാതെ നില നില്‍ക്കുന്ന ഫോളോവേഴ്സ് ലിസ്റ്റ്........
    superb -- പുരുഷന്‍റെ ഏതു സൗഹൃദവും അവസാനിക്കുന്നത് അവിഹിതമായ തലങ്ങളില്‍ ആണെന്നും ,..... angane ano ??
    best wishes
    ..

    ReplyDelete
  4. നന്നായി പറഞ്ഞു കേട്ടോ..ദേവിയുടെ ദുഖങ്ങളും,അതിനൊപ്പം ചില വലിയ സത്യങ്ങളും."പുരുഷന്‍റെ ഏതു സൗഹൃദവും അവസാനിക്കുന്നത് അവിഹിതമായ തലങ്ങളില്‍ ആണെന്നും ,സ്ത്രീയുടെ കാമുക സങ്കല്പം രതിബന്ധത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, എന്നും ഉള്ള വ്യക്തമായചില കാഴ്ചപാടുകള്‍ ദേവിക്കുണ്ടായിരുന്നു."

    ReplyDelete
  5. word verification എടുത്തു കളയു

    ReplyDelete
  6. ഇഷ്ടായീ ....

    ReplyDelete
  7. കഥ ഇഷ്ടമായി
    ആശംസകള്‍

    ReplyDelete
  8. ലളിതമായ ഭാഷയില്‍ ചുരുങ്ങിയ വാകുകളില്‍ ഒരു ചെറിയ കഥ നന്നായി പറഞ്ഞിരിക്കുന്നു...
    അപ്രതീക്ഷിതമായ ഒരു നല്ല ക്ലൈമാക്സ്... ആശംസകള്‍.. എഴുത്ത് തുടരുക...

    കഥയിലെ ഗുണപാഠം: ചാറ്റ് വിന്‍ഡോകളില്‍ കണ്ടുമുട്ടുന്ന സുഹൃത്തുക്കളോട് ഒരു പരിധിക്കപ്പുറം അടുക്കുംബോഴെങ്കിലും ഉറപ്പ് വരുത്തുക, നിങ്ങള്‍ ചാറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് ഇന്റര്‍നെറ്റ്‌ ഉപയോക്കുന്നില്ല എന്ന്... :-)

    ReplyDelete
  9. കഥ ഇഷ്ടമായി....

    ReplyDelete
  10. അപ്രതീക്ഷിത വളവുതിരിവില്‍ സൈബര്‍ ജീവിതങ്ങള്‍.
    വായിപ്പിക്കുന്ന എഴുത്ത്

    ReplyDelete
  11. എഴുത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ല.ആവര്‍ത്തനവിരസമായ ജീവിതത്തില്‍ സ്വന്തം എന്ന് കരുതുന്നയാള്‍ പറയുന്ന വാക്കുകള്‍ ഒരു പക്ഷെ ശ്രദ്ധിച്ചെന്നു വരില്ല. അതേ വാക്കുകള്‍ തന്നെ മറ്റൊരാള്‍ വേറൊരു രീതിയില്‍ പറയുമ്പോള്‍ ഉള്‍ക്കൊണ്ടെന്നും വരും. മനുഷ്യന്‍ എപ്പോഴും മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു.അത് മാറ്റങ്ങള്‍ക്കു വേണ്ടി മാത്രമുള്ളതാണെങ്കിലും.മനുഷ്യന് ജീവിക്കുന്നെന്ന തോന്നലുണ്ടാകുന്നത് എന്തെങ്കിലും സ്വന്തം താല്‍പര്യത്തില്‍ ചെയ്യുമ്പോളാണ്.ആശംസകള്‍ എഴുത്ത് തുടരുക........

    ReplyDelete
  12. @ചെറുവാടി
    സാഹചര്യങ്ങള്‍ സൗഹൃദങ്ങളെ വഴിമാറ്റുന്നതായിരിക്കാം.
    വളരെ നന്ദി ,വിശദമായ വായനക്കും അഭിപ്രായത്തിനും.

    @ഷാനവാസ്‌
    നന്ദി...വായിച്ചതിനും ,അഭിപ്രായം പറഞ്ഞതിനും .കഥയുടെ ക്ലൈമാക്സ്‌ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു..

    @veejyots
    "പുരുഷന്‍റെ ഏതു സൗഹൃദവും അവസാനിക്കുന്നത് അവിഹിതമായ തലങ്ങളില്‍ ആണെന്നും ,..... angane ano ??"

    ഇത് ദേവിപറയുന്നതാണ് ,ദേവിയുടെ കാഴ്ചപ്പാടുകള്‍ ആണ് .
    നന്ദി.

    @ശ്രീദേവി
    വളരെ നന്ദി ശ്രീദേവി .താങ്കള്‍ ആവശ്യപ്പെട്ട പ്രകാരം word verification എടുത്തു കളയാം.

    @ആപ്പി
    നന്ദി

    @അഭി
    വളരെ നന്ദി .

    @മഹേഷ്‌ വിജയന്‍

    വിശദമായ വായനക്ക് നന്ദി മഹേഷ്‌.
    കഥയുടെ ക്ലൈമാക്സ്‌ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം.
    ഗുണപാഠം ഇതുമാത്രമാണോ ......?.പിന്നെയും എന്തൊക്കെയോ ഉണ്ടെന്ന് എനിക്ക് തോന്നുന്നു.
    ഇനിയും വരിക .

    @റിസ്
    നന്ദി റിസ്

    @ഒരില വെറുതെ

    "അപ്രതീക്ഷിത വളവുതിരിവില്‍ സൈബര്‍ ജീവിതങ്ങള്‍. " വളരെ സത്യം .
    നന്ദി

    @സാജിദ്.
    താങ്കളുടെ അഭിപ്രായം വളരെ ശരിയാണ് .
    "മനുഷ്യന്‍ എപ്പോഴും മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു..................."
    ദേവിയും ഇതുപോലൊരു മാറ്റത്തിന് കൊതിച്ചിരിക്കാം .........
    നന്ദി സാജിദ്

    ReplyDelete
  13. ഞാന്‍ ആദ്യായിട്ടാണു ഇവിടെ. വരാന്‍ വൈകിപ്പോയ്.കഥ നന്നായിട്ടുണ്ട്. മിത്ര് മൈ ഫ്രന്റ് അല്ലെ..നല്ല സൌഹൃദങ്ങള്‍ ഉണ്ടാകും എന്നും.അത് തിരിച്ചറിയണം എന്നു മാത്രം.
    എല്ലാ ആശംസകളും.

    കറുപ്പ് ബാക്ക്ഗ്രൌണ്ടില്‍ കുഞ്ഞു കുഞ്ഞ് അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ട്. .ആരും ഒന്നും പറഞ്ഞില്ല ഇത് വരെ അതിനെ പറ്റി.. ദൈവമേ..എനിക്ക് വയസ്സായതാണൊ.

    ReplyDelete
  14. @sojan .p .r

    വളരെ സന്തോഷം ,വീണ്ടും വരിക .

    @ മുല്ല

    എന്‍റെ മുല്ലേ ,
    മുല്ല എന്നെ മറന്നാലും എനിക്ക് മുല്ലയെ മറക്കാന്‍ പറ്റില്ലല്ലോ .

    "ഞാന്‍ ആദ്യായിട്ടാണു ഇവിടെ..വരാന്‍ വൈകിപ്പോയ്". ആദ്യമായിട്ടല്ല .....

    മുല്ല എന്‍റെ ബ്ലോഗില്‍ മുന്‍പും വന്നിട്ടുണ്ട് കേട്ടോ .ഒരു "MALE" കഥ മറന്നുപോയോ ?
    അന്നും "കറുപ്പ് ബാക്ക്ഗ്രൌണ്ടില്‍ കുഞ്ഞു കുഞ്ഞ് അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ട്"എന്ന്‌ പറഞ്ഞിരുന്നു.മുല്ലയ്ക്ക് വേണ്ടി ഞാന്‍ അക്ഷരങ്ങള്‍ വലുതാക്കിയിരുന്നു.സാമാന്യം വലിപ്പത്തിലാണ് ഈ അക്ഷരങ്ങളൊക്കെ എനിക്ക് കാണുന്നത്.
    ആരും ഇതിനെപ്പറ്റി ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ .ആരോടാണ് ഒന്ന് ചോദിക്കുക ?.

    "ദൈവമേ..എനിക്ക് വയസ്സായതാണൊ. ....."അല്ലേ അല്ല .പക്ഷെ ഈ മറവി........:-) .
    അഭിപ്രായം പറഞ്ഞതിലും ,വീണ്ടും വന്നതിനും വളരെ സന്തോഷം .ഇനിയും തീര്‍ച്ചയായും വരണം .

    ReplyDelete
  15. കഥ ഇഷ്ടമായി..... ഞാന്‍ ആദ്യാണിവിടെ...
    മുല്ല പറഞ്ഞ കുഞ്ഞ് അക്ഷരങ്ങള്‍ കമന്റ്സില്‍ ആയിരിക്കുംട്ടോ
    പോസ്റ്റില്‍ ആവശ്യത്തിനു വലിപ്പമുള്ള അക്ഷരങ്ങള്‍ ആണ്.

    ReplyDelete
  16. @Lipi Ranju

    പ്രിയ ലിപി
    കഥ ഇഷ്ട്ടപ്പെട്ടു എന്ന്‌ അറിഞ്ഞതില്‍ സന്തോഷിക്കുന്നു.
    പോസ്റ്റിലെ അക്ഷരങ്ങള്‍ വായിക്കാന്‍ പറ്റുമല്ലോ. സമാധാനമായി.
    വളരെ വളരെ നന്ദി .വീണ്ടും വരണം .

    ReplyDelete
  17. കഥ ഇഷ്ടായീ...


    --------------
    ആ വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത് കളഞ്ഞൂടെ...?

    ReplyDelete
  18. ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌ ...നന്നായി

    ReplyDelete
  19. വന്നെത്താൻ വൈകി... ക്ഷമ, എനിക്ക് വളരെയെറെ ഇഷ്ടപ്പെട്ട കഥകളിലൊന്നാണിത്..ഒരു കഥ എഴുതുന്ന മൂഡ് പോലെയാണ്, ഒരു കഥയൊ, കവിതയോ വായിക്കുമ്പോഴുള്ള അവസ്ഥയും.ഇന്നത്തെ അവസ്ഥയിൽ ഈ കഥ എന്റെ വായനയിലെ മാണിക്യമായി..ഇതിലെ ചിന്താപരമായ പ്രയോഗങ്ങളും ഒട്ടും മുഷിപ്പില്ലാത്ത രചനാ ശൈലീയും പ്രതീക്ഷിക്കാത്ത പര്യവസാനവും ഒക്കെ... ഒക്കെ.. ഈ കഥാകാരിയുടെ( അതൊ ..കാരനോ - പ്രൊഫൈലിൽ ഫോട്ടോ ഇല്ലാ പലരും പേരും,ഊരും മാറ്റിയാണ് ബ്ലോഗെഴുതുന്നത്.. സത്യത്തിൽ ആ പ്രവണത മാറ്റണം) കഥ ആദ്യമായാണ് ഞാൻ വായിക്കുന്നത് നല്ലൊരു രചനാപാടവം ഇവിടെ ഞാൻ കാണുന്നൂ..തുടരുക..അനുവേലം... എല്ലാഭാവുകങ്ങളും

    ReplyDelete
  20. കഥ നന്നായിരിക്കുന്നു... ഇന്റര്നെറ്റിന്റെ് “മായാവലയ”ത്തെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു... അതുപോലെ “ഓപ്പോള്‍”, “അനിയന്‍ കുട്ടന്‍” പ്രയോഗങ്ങളും ഒരു പുതുമയായിരിക്കുന്നു... അവസാനം ആ സസ്പെന്സ്... തുടര്ന്നും എഴുതുക... ആശംസകള്‍...

    ReplyDelete
  21. ചെറിയതെങ്കിലും ആഴമേറിയ കഥ.
    വളരെ മനോഹരം...........................................
    എന്താ പറയാ.......................എത്ര തവണ വായിചെന്നോ ക്ലൈമാക്സ്‌............................
    എനിക്ക് തോന്നിയതാണോ എന്ന് അറിയാനായി..........................
    ക്ലൈമാക്സ്‌ സൂപ്പര്‍......................സൂപ്പര്‍...................................സൂപ്പര്‍....................................
    നല്ല ഭാവന..................................
    മികച്ച കഥ.....................
    ലളിതമായ ആഖ്യാനം . . ................................
    ആധുനിക കഥാ തന്തു.....................................
    സത്യായിട്ടും ഇഷ്ട്ടായി........................................................

    സാരഥി

    ReplyDelete
  22. വളരെ നല്ലൊരു കഥ വായിച്ചു.

    ReplyDelete
  23. @റിയാസ് മിഴിനീര്‍തുള്ളി

    കഥ ഇഷ്ട്ടമായി എന്ന്‌ അറിഞ്ഞതില്‍ വളരെ സന്തോഷം .
    നന്ദി

    @ലിനു. ആര്‍ . കെ നായര്‍
    നന്ദി

    @ചന്തു നായര്‍

    വൈകിയെങ്കിലും താങ്കള്‍ ഇവിടെ എത്തിയല്ലോ..........
    അധികമാര്‍ക്കും പരിചയമുള്ള വഴിയല്ല ഇത്‌, എത്തിയവരില്‍ പലരും എങ്ങനെയോ വഴിതെറ്റി വന്നവര്‍.

    വിശദമായ വായനക്ക് നന്ദി പറയുന്നു ,ഹൃദയം നിറഞ്ഞ നന്ദി......
    "ഒരു കഥ എഴുതുന്ന മൂഡ് പോലെയാണ്, ഒരു കഥയൊ, കവിതയോ വായിക്കുമ്പോഴുള്ള അവസ്ഥയും.".വളരെ സത്യം.
    "ഇന്നത്തെ അവസ്ഥയിൽ ഈ കഥ എന്റെ വായനയിലെ മാണിക്യമായി"......താങ്കളുടെ ഈ വാക്കുകള്‍ ,എന്‍റെ കഥയ്ക്ക് കിട്ടിയ വിലമതിക്കാനാവാത്ത അംഗീകാരമായി ഞാന്‍ സ്വീകരിക്കുന്നു.
    എല്ലാ അഭിപ്രായങ്ങളും സന്തോഷത്തോടെ ഉള്‍ക്കൊള്ളുന്നു.
    കഥയുടെ പ്രതീക്ഷിക്കാത്ത പര്യവസാനം ഏവര്‍ക്കും ഇഷ്ട്ടപെട്ടു എന്ന്‌ അറിഞ്ഞതില്‍ സന്തോഷം ഉണ്ട് .
    കഥ അവിടെ പര്യവസാനിച്ചുവെങ്കിലും "ദേവിയുടെ " വരാനിരിക്കുന്ന ദിവസങ്ങളേക്കുറിച്ചോര്‍ത്ത് ഈ കഥയുടെ ഓരോ വായനയിലും ഞാന്‍ അസ്വസ്തയാകാറുണ്ട് ........
    കഥയ്ക്ക് കിട്ടിയ എല്ലാ നല്ല വാക്കുകളും ജീവിച്ചിരിക്കുന്ന ഓരോ "ദേവിക്കും" വേണ്ടി സമര്‍പ്പിക്കുന്നു.

    എന്‍റെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന വിവരണങ്ങള്‍(പേരും,ഊരും...) എല്ലാം സത്യം തന്നെയാണ്.
    വീണ്ടും ഈ വഴി വരുമെന്നും ,അഭിപ്രായങ്ങള്‍ പറയുമെന്നും പ്രതീക്ഷിക്കുന്നു.
    നന്ദി..

    @Anand Krishnan

    വളരെ നന്ദി ആനന്ദ്‌ ,
    ആനന്ദ്‌ പറഞ്ഞത് പോലെ ഇന്റര്‍നെറ്റ്‌ ഒരു "മായാവലയം" തന്നെയാണ്.

    "അതുപോലെ “ഓപ്പോള്‍”, “അനിയന്‍ കുട്ടന്‍” പ്രയോഗങ്ങളും ഒരു പുതുമയായിരിക്കുന്നു....."
    ആ വിളികളില്‍ ( “ഓപ്പോള്‍”, “അനിയന്‍ കുട്ടന്‍”) ദേവി എന്നും സുരക്ഷിതയായിരുന്നു .......

    ആശംസകള്‍ക്ക് നന്ദി .

    @saarathy

    പ്രിയ സാരഥി ,
    ഞാനും, എന്താ പറയാ.......................എത്ര തവണ വായിച്ചെന്നോ ഈ അഭിപ്രായം .
    വളരെ വളരെ സന്തോഷം തോന്നി .
    അഭിപ്രായങ്ങള്‍ എല്ലാം മനസ്സാ സ്വീകരിക്കുന്നു .
    നന്ദി

    @ജയിംസ് സണ്ണി പാറ്റൂര്‍

    വായനയ്ക്ക് നന്ദി
    വീണ്ടും വരിക

    ReplyDelete
  24. ക്ലൈമാക്സ്‌ നന്നായി
    ആശംസകള്‍ക്ക്

    ReplyDelete
  25. നല്ലൊരു കഥ. നല്ല ഒഴുക്കോടെ വായിച്ചു ...ആദ്യായിട്ടാണു ഇവിടെ....വരാന്‍ വൈകി....ആശംസകള്‍

    ReplyDelete
  26. സുജ :നേരത്തെ ഞാന്‍ ഫോളോ ചെയ്തിരുന്നു എന്നാണ് ഓര്മ >പക്ഷെ ഡാഷ് ബോര്‍ഡില്‍ അപ് ഡേറ്റ് കള്‍ കിട്ടാറും ഇല്ല ..അതെന്തും ആകട്ടെ ..സൈബര്‍ ലോകത്തിലെ കൌതുകങ്ങളില്‍ ചാലിച്ച ഒരു നല്ല കഥ വായിക്കാന്‍ അവസരം ഒരുക്കിയതിനു നന്ദി .. സഹോദര തുല്യം എന്ന് കരുതിയ ഒരു ചാറ്റ് സുഹൃത്തിനെ കാണാതെ വരുമ്പോള്‍ ഒരു സ്ത്രീ ഇത്രയ്ക്ക് അസ്വസ്ഥയാകുമോ ? എനിക്ക് സ്ത്രീകളുടെ മന:ശാസ്ത്രം അത്രകണ്ട് അറിയില്ല കേട്ടോ :)
    പ്രത്യേകിച്ച് ഇത് കൂടി വായിച്ചപ്പോള്‍
    "പുരുഷന്‍റെ ഏതു സൗഹൃദവും അവസാനിക്കുന്നത് അവിഹിതമായ തലങ്ങളില്‍ ആണെന്നും ,
    സ്ത്രീയുടെ കാമുക സങ്കല്പം രതിബന്ധത്തില്‍ മാത്രം
    ----------------------------------------------------------------------------
    ഒതുങ്ങുന്നതല്ല, എന്നും ഉള്ള വ്യക്തമായചില കാഴ്ചപാടുകള്‍
    --------------------------------

    ദേവിക്കുണ്ടായിരുന്നു"
    ക്ലൈമാക്സ് നന്നായി ..കിടക്കയിലെ അനിയന്‍ കുട്ടന്‍ എന്ന മഹിയുടെ ഭാവ വ്യത്യാസങ്ങള്‍ ഓപ്പോള്‍ എന്ന ദേവിക്ക് എങ്ങനെ കാണാന്‍ കഴിയാതെ പോയി ?

    ReplyDelete
  27. നല്ല ഫിനിഷിങ്ങ്! കഥ നന്നായി ട്ടോ

    ReplyDelete
  28. തീരെ നിസ്സാരമെന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന പലതും കഴിഞ്ഞുപോയ ഓരോ രാത്രികളിലും ദേവിയുടെ ഉറക്കം കെടുത്തിയിരുന്നു . ഓം മഹാദേവാ..............

    ReplyDelete
  29. ഞാനാദ്യമാണിവിടെ.
    കഥ അസ്സലായി പറഞ്ഞു.
    എനിക്കും രേവതിയുടെ മിത്ര് മൈ ഫ്രണ്ട് ആണ്‌ ഓര്‍മ വരുന്നത്.

    ReplyDelete
  30. ഇഷ്ടമായി........സസ്നേഹം

    ReplyDelete
  31. കഥ വായിച്ചു. ചീറ്റു ചെയ്യാന്‍ എളുപ്പം കഴിയുന്നതാണ് ചാറ്റിംഗ്. മഹി തന്നെയാണ് അനിയന്‍കുട്ടന്‍ എന്ന് വിഷ്ണുമായയിലെ ഓപ്പോളിനു മനസ്സിലാകാതെ പോയതും ഈ സംവിധാനത്തിന്റെ ദോഷമോ "ഗുണമോ" ആണ്. അതെന്തു മാവട്ടെ. കഥ ആഖ്യാനത്തില്‍ ഉന്നത വിലവാരം പുരലര്‍ത്തി.

    ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് കൊണ്ടുവരാന്‍ അല്ലെങ്കില്‍ വായനക്കാര്‍ക്ക് പിടികൊടുക്കാതെ ക്ലൈമാക്സില്‍ എത്തിക്കാന്‍ സാധിച്ചു എന്നിടത്തു കഥാകൃത്തിന്റെ അവതരണ പാടവം മനസ്സിലാക്കാം.

    ReplyDelete
  32. @ബെഞ്ചാലി

    ആശംസകള്‍ക്ക് നന്ദി

    @സീത

    വളരെ നന്ദി സീത
    ഇനിയും വരുമല്ലോ അല്ലേ....?

    @രമേശ്‌ അരൂര്‍

    സംശയം വേണ്ട..... .ശ്രീ .രമേശ്‌ എന്നെ നേരത്തേ(എന്ന്‌ പറഞ്ഞാല്‍ ഈ അടുത്ത കാലത്ത് .-:) ) ഫോളോ ചെയ്തിട്ടുണ്ട് .
    വായനക്കും ,അഭിപ്രായത്തിനും നന്ദി .
    കുറെ ചോദ്യങ്ങള്‍ ഉണ്ടല്ലോ .....:-)

    ദേവിയെപ്പോലെ ആകണമെന്നില്ല എല്ലാ സ്ത്രീകളും ("ദേവി" എന്ന കഥാപാത്രത്തിന്റെ ചിന്തകള്‍,കാഴ്ചപ്പാടുകള്‍ എല്ലാം വളരെ വ്യത്യസ്തമാണ് .).
    ദേവിയുടെ ചിന്തകളെ വിലയിരുത്തി സ്ത്രീകളുടെ മനശാസ്ത്രം "ഇങ്ങനെയാണെന്ന്" ഒരിക്കലും പറയുവാന്‍ കഴിയില്ല.

    >>"സഹോദര തുല്യം എന്ന് കരുതിയ ഒരു ചാറ്റ് സുഹൃത്തിനെ കാണാതെ വരുമ്പോള്‍ ഒരു സ്ത്രീ ഇത്രയ്ക്ക് അസ്വസ്ഥയാകുമോ ? ......."

    ഇതിനുള്ള ഉത്തരം ഈ കഥയിലെ ചില ഭാഗങ്ങളില്‍ നിന്ന് വളരെ വ്യക്തമായി അറിയുവാന്‍ കഴിയും
    .
    "കണ്മുന്‍പില്‍ കാണുന്നതെല്ലാം മൃഗത്രിഷ്ണകള്‍ ആണെന്ന് അറിയാമായിരുന്നിട്ടും ചില ദിവസങ്ങളുടെ ഇടവേളകളിലെപ്പോഴോ അനന്തന്‍ "ഓപ്പോളുടെ" പ്രിയപ്പെട്ട "അനിയന്‍കുട്ടനായി " മാറുകയായിരുന്നു, "സൗഹൃദങ്ങളിലെ തുല്യത" പാടെ നിഷേധിച്ചു കൊണ്ട്........."
    .........................................
    "അതുകൊണ്ടുതന്നെയാവണം "ഓപ്പോള്‍ ","അനിയന്‍ കുട്ടന്‍"എന്ന അതിര്‍ വരമ്പുകള്‍ക്കിടയില്‍ താന്‍ എന്നും സുരക്ഷിതയാണെന്ന ഒരു ധാരണ ദേവി സ്വയം സൃഷ്ട്ടിച്ചെടുത്തത് . ......"

    >>"കിടക്കയിലെ അനിയന്‍ കുട്ടന്‍ എന്ന മഹിയുടെ ഭാവ വ്യത്യാസങ്ങള്‍ ഓപ്പോള്‍ എന്ന ദേവിക്ക് എങ്ങനെ കാണാന്‍ കഴിയാതെ പോയി .......?"

    അതല്ലേ ഈ കഥ, ....... :-) "പകലുകള്‍ പറയാതിരുന്നത്........"

    ക്ലൈമാക്സ്‌ ഇഷ്ട്ടപ്പെട്ടു എന്ന്‌ അറിഞ്ഞതില്‍ വളരെ സന്തോഷം.
    ഇനിയും വരണം.

    @ശ്രീ

    വളരെ നന്ദി ശ്രീ

    @പൊന്മളക്കാരന്‍

    എല്ലാം ദേവീ.... മഹാത്മ്യം .........:-)
    നന്ദി .

    @mayflowers

    വായനക്കും ,അഭിപ്രായത്തിനും നന്ദി .

    @ഒരു യാത്രികന്‍

    ഇഷ്ടമായി....എന്ന്‌ അറിഞ്ഞതില്‍ സന്തോഷിക്കുന്നു

    @Akbar

    വിശദമായ വായനക്ക് ഹൃദയം നിറഞ്ഞ നന്ദി.
    "ക്ലൈമാക്സ് " നെ പരാമര്‍ശിച്ചു പറഞ്ഞ അഭിപ്രായങ്ങള്‍ വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു.
    വീണ്ടും ഈ വഴി വരുമെന്ന് പ്രതീക്ഷിക്കട്ടെ....
    ("വിഷ്ണുമായയിലെ ഒപ്പോളിന്....." അല്ല "ദേവിയിലെ ഒപ്പോളിന്......."വിഷ്ണുമായ ദേവിയുടെ മകള്‍ ആണ്.)
    ഒരിക്കല്‍ കൂടി നന്ദി ....

    ReplyDelete
  33. ‘പുരുഷന്‍റെ ഏതു സൗഹൃദവും അവസാനിക്കുന്നത് അവിഹിതമായ തലങ്ങളില്‍ ആണെന്നും ,സ്ത്രീയുടെ കാമുക സങ്കല്പം രതിബന്ധത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, എന്നും ഉള്ള വ്യക്തമായചില കാഴ്ചപാടുകള്‍ ദേവിക്കുണ്ടായിരുന്നു.‘

    ഈ കാഴ്ച്ചപ്പാട് മഹിക്കും ഉണ്ടായിരുന്നൂ....!


    നല്ല കൌതുകത്തോടെ വായിച്ചുപോകാനായ ഒരു കിടീലൻ കഥ...

    ReplyDelete
  34. പ്രമേയം പക്ഷേ വളരെ പരിചയമുള്ള ഒന്നു തന്നെ. 'മാതൃഭൂമിയില്‍' "നിങ്ങളായിരുന്നെങ്കിലോ"
    എന്ന പേരില്‍ ഒരു കുറിപ്പ് ഊണ്ടായിരിന്നു. സമാനമായ പ്രമേയം.
    ലളിതമായ് അവതരണം നന്നായിട്ടുണ്ട്.
    പത്താമത്റ്റെഹ് പിന്തുടര്‍ച്ചക്കാരനായിരുന്നു അനന്ദന്‍ എന്നും വായിക്കാലോ അല്ലേ?

    ReplyDelete
  35. സൈബര്‍ യുഗത്തിന്റെ ആകുലതയെ നല്ല രീതിയില്‍ പങ്കു വെച്ച്

    ReplyDelete
  36. “അങ്ങനെ........ഏതോ ഒരു രാത്രിയുടെ അവസാന യാമത്തില്‍ വിഷ്ണുമായയെ ചേര്‍ത്തുപിടിച്ചു മഹിയോടൊപ്പം ദേവി ഉറങ്ങുമ്പോള്‍ ,അടുത്ത ദിവസം "ഓപ്പോളി" നോട് "അനിയന്‍കുട്ടന്" പറയുവാനുള്ള "അക്ഷരകൂട്ടങ്ങള്‍ " മനസ്സില്‍ ഉരുവിട്ട് ഉറങ്ങാതെ കിടക്കുകയായിരുന്നു മഹി എന്ന മഹാദേവന്‍...............“

    കഥാന്ത്യത്തിലെ പുതുമ ഇഷ്ടമായി. മോഡേൺ ഇതിവൃത്തവും!

    ReplyDelete
  37. നല്ല കഥ ...അപ്റതീക്ഷിത ക്ലൈമാക്സ്...ഒരുപാട് ഇഷ്ടമായി...ട്ടൊ...

    ReplyDelete
  38. സുജേച്ചി....

    ഒപ്പോളുടെയും അനിയന്‍കുട്ടന്റെയും കഥ ആയത് കൊണ്ടാവും ഞാന്‍ ഒറ്റശ്വാസത്തില്‍ വായിച്ചു തീര്‍ത്തൂ.. കഥയുടെ ആദ്യ ഭാഗങ്ങളില്‍ പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌ കൊണ്ടുക്കാന്‍ കഴിഞ്ഞു എന്നത് ഈ കഥയുടെ വിജയമാണ്.. എങ്കിലും അത് അത്ര പുതുമയുള്ളതല്ല എന്നും പറയട്ടെ.. കാരണം ഞാന്‍ മുന്‍പേ "പകല്‍നക്ഷത്രങ്ങള്‍ " എന്ന മലയാളം സിനിമയും "റബ്‌ദേ ബനായേ ജോഡി" എന്നാ ഹിന്ദി സിനിമയും കണ്ടിട്ടുണ്ട്.. അതില്‍ ഒന്നില്‍ ഭാര്യ ഭര്‍ത്താവിനു മുന്നില്‍ കാമുകിയുടെ ശബ്ദസാന്നിധ്യയായി ഫോണില്‍ വരുന്നു.. മറ്റൊന്നില്‍ ഭര്‍ത്താവ് വേഷം മാറി ഭാര്യയുടെ കാമുകനാവുന്നു.. ഇവിടെ അത് സൈബര്‍ ലോകവുമായി ബന്ധിപ്പിച്ചു എന്ന് മാത്രം.. ചേച്ചിയുടെ മറ്റു കഥകളുടെ അത്ര വന്നില്ല ഈ കഥ എന്ന് എനിക്ക് തോന്നുന്നു.. എന്റെ വായന അങ്ങനെ പറയുന്നു.. വിരോധം അരുതേ..

    കഥയുടെ തീം തെറ്റില്ല.. സ്ത്രീയുടെ മനോവിചാരങ്ങള്‍ ആരാലും അളക്കാന്‍ കഴിയില്ല എന്നത്, സത്യമെന്നിരിക്കെ human psycho analysis വഴി കുറെയൊക്കെ കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.. പോരാത്തതിന് എന്റെ നല്ലവരായ അനേകം കൂട്ടുകാരികള്‍ കലവറയില്ലാതെ അവരുടെ ഉള്ളു തുറക്കാറുള്ളതും വഴി കുറെയൊക്കെ അറിവായി വരുന്നു.. (എഴുത്തിന് അതെന്നെ ഒരുപാട് സഹായിക്കുന്നുമുണ്ട് ). ആയതിനാല്‍ ഈ കഥാപാത്രം എന്നെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതമല്ല.. അതും സംഭവ്യമാണ്.. അല്ലെങ്കില്‍ സമൂഹത്തില്‍ ഏറെ സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്.. അതിനാല്‍ ഈ കഥ കാലികമായ ഒരു ആശങ്കയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്..

    എങ്കിലും ഇപ്പോഴും divine ആയ ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ഒരു ആണിനും പെണ്ണിനും കഴിയും എന്നത് സ്വയം തെളിയിച്ചു കൊണ്ടിരിക്കുവാണ് ഞാന്‍ ആയതിനാല്‍ ഈ കഥയോട് മുഴുവനായും യോജിക്കാനും വയ്യ.. :)

    സ്നേഹപൂര്‍വ്വം

    ReplyDelete
  39. അനിയന്‍ കുട്ടനെ എനിക്ക് വല്ലാതെ ഇഷ്ടായി .സുജ സാധാരണ രീതിയില്‍ ഒരു കഥ പറഞ്ഞു പോകുന്നു ,എല്ലാവര്ക്കും മനസ്സിലാകും വ്വിധം .ക്ലിമാക്സ്‌ അസ്സാലായി ..നല്ല ഉഗ്രന്‍ കഥ .

    ReplyDelete

daemon tools, limewire