യാത്രകളിൽ വശ്യമായ അനുഭൂതികൾ പകർന്നു നല്‍കുന്നത് കാണാകാഴ്ചകൾ തേടി അറിയാ വഴികളിലൂടെയുള്ള ചില പ്രയാണങ്ങൾ തന്നെയാണ് എന്ന് തോന്നിപ്പോകാറുണ്ട് വിനോദ സഞ്ചാരംവീർപ്പു മുട്ടിക്കുന്ന പട്ടണങ്ങളിൽ നിന്ന് മനോഹരങ്ങളായ ഗ്രാമങ്ങളിലേക്കുള്ള ചില യാത്രകൾ.....
അങ്ങനെയുള്ള ഒരു യാത്രയിൽ അവിചാരിതമെന്നൊണം എത്തപ്പെട്ട ചില വഴികൾ.
വർഷങ്ങൾക്ക് ശേഷമുള്ള ഒരു ഊട്ടിയാത്രയായിരുന്നു അത് .ഊട്ടി എന്ന് പറയുമ്പോൾ ഇന്നേവരെ ഓർമ്മയിൽ എത്തിയിരുന്നത് വിവിധ വർണങ്ങളിൽ പൂക്കൾ നിറച്ച ബൊട്ടാണിക്കൽ ഗാർഡൻ,തേയിലക്കാടുകൾക്ക് നടുവിലെ ടീ ഫാ ക്ട്ടറി , ഊട്ടി തടാകം പിന്നെ മഞ്ഞനിറമുള്ള "ഒരു പിടി എവർ ലാസ്റ്റിംഗ്" പൂക്കൾ തുടങ്ങി ചിരപരിചിതങ്ങളായ ചില ബിംബങ്ങൾ ആയിരുന്നു.
ഊട്ടി ബോട്ട് ഹൗസിലെ പാർക്കിംഗ് ഏറിയ നന്നേ തിരക്കായിരുന്ന ഒരു പകൽ .വീണ്ടും ഒന്നരകിലോമീറ്റർ അകലെ ഉള്ള പാർക്കിംഗ് ഏരിയ യിലേക്ക് വഴികാട്ടി യായി നിന്ന ട്രാ ഫിക് പോലീസ്സ്നോട് നിരാശ നിറഞ്ഞ "നന്ദ്രി" പറഞ്ഞ് അറിയാത്ത നാട്ടു വഴിയിലൂടെ ഒരു യാത്ര .
അന്നാദ്യമാണ് ഊട്ടി യിലെ സ്വർഗസമാനമായ മനോഹര ഗ്രാ മ വീഥികളിലൂടെ യാത്ര ചെയ്യുന്നത് .കാബേജും,കാരറ്റും, സ്റ്റ്രവ് ബെറിയും സമ്രിധമായിനിറഞ്ഞ താഴ് വരകൾ ,പച്ചപ്പട്ടണിഞ്ഞു മഞ്ഞിനെ പുല്കി നില്ക്കുന്ന മലമടക്കുകൾ,അറിഞ്ഞുംകേട്ടിട്ടുമില്ലാത്ത സ്ഥല നാമങ്ങൾ.
ഫേണ്‍ ഹിൽ പാലസ്സ് ,ഗുഡ്ഷെപ്പെർദ് ഇന്റെർ നാഷണൽ സ്കൂൾ,എമറാൾഡ് തടാകം തുടങ്ങിയ വഴികളിൽ മനോഹരമായ കാഴ്ചകൾ ഒരുക്കിവെച്ചിരുന്നു അന്നത്തെ ആ യാത്ര .
കാബേജ്ജ് തോട്ടം കഴിഞ്ഞു വന്നു നിന്നത് ഫേ ണ് ഹിൽ പാലസ്സി ന്റെ അരികിലായിരുന്നു. 1844 -ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഫേണ്‍ ഹിൽകൊട്ടാരം നിർമ്മിച്ചത്. പിന്നീടിത് മൈസൂർ മഹാരാജാവിന്റെ വേനൽക്കാല വസതി ആയിരൂന്നുവത്രേ .അമ്പത് ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന കൊട്ടാരം ഇന്ന് ഊട്ടിയിലെ തന്നെ ഒരു പ്രധാന ഹോട്ടൽ ആയി പ്രവർത്തിക്കുന്നു.
പാലസ്സിന്റെ പ്രധാന കവാടത്തിനു മുൻപിൽ വഴി നാലായി തിരിയുന്നു .ബോട്ട് ഹൗസ്സിനെ ലക്ഷ്യമാക്കി വന്ന യാത്രയാണ് ഇവിടെ എത്തിച്ചിരിക്കുന്നത് .
ചില വഴികൾ നാം ഹൃദയം കൊണ്ട് തൊട്ടറിയണം എന്ന് വിധി എവിടെയെങ്കിലും കുറിച്ചി ട്ടുണ്ടാകാം .അതായിരിക്കാം "അവലാഞ്ചി "എന്ന വഴികാട്ടി ലക്ഷ്യമാക്കി ആ യാത്ര തുടരുവാൻ തോന്നിയത് .
ഊട്ടി യിൽ നിന്നും 27km മാറി നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശമാണ് അവലാഞ്ചി .മണ്ണിടിച്ചിൽ ,മല ഇടിച്ചിൽ എന്നെല്ലാം അർത്ഥം വരുന്ന "അവലാഞ്ചി എന്ന പ്രദേശം "1800 ൽ ഉണ്ടായ ഭീകരമായ മണ്ണിടിച്ചിലിൽ നിന്നുമാണ് രൂപം കൊണ്ടത് എന്ന് ചരിത്രം പറയുന്നു .
.മഴപെയ്താൽ പെട്ടെന്ന് അലിയുകയുംഒരു ചെറു വെയിലിൽ അതിലും വേഗം ഉറച്ചു പോവുകയും ചെയ്യുന്ന ഒരുപ്രണയിനിയുടെ ഭാവമാണ് ഈ മണ്ണിനെന്നു തോന്നും
അവലാഞ്ചി യിലെ കാണാകാഴ്ച്ചകൾ അഞ്ചാമത്തെ ഹെയർ പിൻ വളവു കഴിഞ്ഞപ്പോൾ കണ്ടു തുടങ്ങി. വിനോദ സഞ്ചാരികൾ എറേ ഇഷ്ട്ടപ്പെടുന്ന ഭൂപ്രകൃതിയാണ് ഇവിടെ ഉള്ളതെങ്കിലും ഊട്ടി സന്ദർശിക്കുന്നഒട്ടു മിക്ക ആളുകൾക്കും ഈ ദേശത്തെക്കുറിച്ച് കേട്ടു കേഴ്വി പോലുമില്ല എന്നുള്ളതാണ് സത്യം
ഒരു പക്ഷെ അധികം മനുഷ്യ സ്പർശം ഏൽക്കാത്തതിനാലാവും ഒരു അചുംബിതപുഷ്പ്പം പോലെ അവലാഞ്ചി ഇപ്പോഴും മനോഹരിയായി നിൽക്കുന്നത് ,തമിഴ്നാട് വനം വകുപ്പ് എക്കോ ടൂറിസ്സത്തിന് വളരെ പ്രാധാനം നല്കുന്ന മേഖലയാണ് അവലാഞ്ചിയിലെ കാടുകൾ .
അവലാഞ്ചിയിലേക്ക് പ്രവേശിച്ചപ്പോൾ വഴിയിൽ വളവുകളോ തിരിവുകളോ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല വഴിയോരങ്ങളിൽ മനുഷ്യവാസം ഉള്ളതിന് ഒരു തെളിവും കണ്ടില്ല.മരങ്ങളിൽ ചിലതിന്റെ ചില്ലകൾ പാതി വഴി മുടക്കി കിടക്കുന്നു.
കഷ്ട്ടിച്ചു ഒരു വാഹനത്തിനു പോകുവാൻ മാത്രം സൗകര്യം ഉള്ള കാട്ടുവഴിയായിരുന്നു അത് .
വഴിയരികിൽ "ഇത് ഞങ്ങളുടെ പ്രദേശം "എന്ന ബോർഡിൽ കണ്ട കരടിയുടേയും ,കടുവയുടേയും ചിത്രങ്ങൾ ഭയന്ന് ഉയർത്തിയ വിന്‍ഡോ ഗ്ലാസ്സ് പതിയെ താഴ്ത്തി.നിശബ്ദ തയുടെശൂന്യത ഇല്ലാതാക്കിക്കൊണ്ട് കാടിൻറെ ഇരുളി ൽ ചീവീടിന്റെ കാതടപ്പിക്കുന്ന ശബ്ദം , കാടിന്റെ സംഗീതം.
പ്രകൃതിയിലെ ഓരോ അണുവിലും സംഗീതം ഉണ്ടെന്നു പറഞ്ഞു തന്ന ഗുരുവിനെ ഓർ ത്തു.വീണ്ടും കാതോർത്താൽ കേൾക്കാം പക്ഷികളുടെ മധുര സ്വരം,ചെറു
പ്രാണികളുടെ നേർത്ത ശബ്ദം.......
വഴിയിൽ എങ്ങും ഒരു മനുഷ ജീവിപോലും ഇല്ല.
റോഡിന്റെ ഒരു വശം കാടും മറുവശം നിറഞ്ഞൊഴുകുന്ന കാട്ടാറും..
വളവും തിരിവും ഇല്ലാത്ത വഴികൾ കഴിഞ്ഞു ചെന്നത് ഒരു ഗസ്റ്റ് ഹൗസ്സിന്റെ അരികിലായിട്ടാണ്. മനുഷ്യവാസത്തിന്റെ നേരിയ ഒരു സാമിപ്യം അനുഭവിച്ച പ്രതീതി.പക്ഷെ ഒരു മനുഷ്യരെ പോലും കാണുവാനില്ല.മറ്റു തിരിവുകൾ ഇല്ലാത്തതിനാൽ വഴി തെറ്റിയില്ല എന്ന് ഉറപ്പിച്ചു . ഒരു അഞ്ച് ആറ് കിലോമീറ്റർ മുൻപ് കണ്ട വഴികാട്ടിയിൽ വീണ്ടും വിശ്വാസം അർപ്പിച്ചായി പിന്നെ യാത്ര . അൽപ്പ ദൂരം കഴിഞ്ഞപ്പോൾ ആശ്വാസത്തിന്റെ കണിക എന്നോണം മുൻപിലൊരു ചെക്ക് പോസ്റ്റ് .യൂണീ ഫോം ധരിച്ച ഒരു വനപാലകൻ കാറിന്റെ അരികിലേക്ക് വന്നു.ഇന്നിനി അവലാഞ്ചിയിലേക്ക് യാത്ര അനുവദിക്കില്ല എന്നും നാളെ കാലത്താ ണ് അടുത്ത പ്രവേശന സമയമെന്നുമായി.
വളരെ ദൂരെനിന്നാണ് കേരളത്തിന്റെ തെക്കേയറ്റം നിന്നാണ് എന്നെല്ലാം പറഞ്ഞിട്ടും ഒരു രക്ഷയുമില്ല ..
പെട്ടെന്ന് ഞങ്ങൾക്ക് പുറകിലായി കൊടികൾ വെച്ച ഒന്ന് രണ്ടു വാഹനങ്ങൾ ചീറി പാഞ്ഞു വരികയും വനപാലകൻ ഓടി അവർക്കരികിൽ എത്തുകയും എന്തോ സംസാരിച്ചു ചെക്ക് പോസ്റ്റ് വേഗം തുറന്നു കൊടുക്കുകയും ഞങ്ങളെ പിന്നിലാക്കി അതിവേഗം ആ ശകടങ്ങൾ പാഞ്ഞു പോവുകയും ചെയ്തു .എന്തായാലും പിന്നൊന്നും ചോദിക്കാതെ ആ ഉദ്യോഗസ്ഥൻ ഞങ്ങളോ ടും ആ വാഹനത്തോടൊപ്പം പോയ് കൊള്ളാ ൻ ആംഗ്യം കാട്ടി .
അവലാഞ്ചിക്കാർ ക്ക് നമ്മളെന്ത് ബ്ലോഗർ !
കൊ ടി വെച്ചു പായുന്ന ഇന്നോവ യ്ക്ക് പിറകിലായി കൊടിയില്ലാത്ത ഞങ്ങളുടെ ചെറുവണ്ടിയും പാഞ്ഞു .കുറച്ച് സമയത്തിനുള്ളിൽ അവലാഞ്ചി എന്ന ലോകത്ത് എത്തി ചേർന്നു.
അവിടെ എത്തിയപ്പോൾ എനിക്കേറ്റവും അത്ഭുതമായി തോന്നിയത് ഒരു പൂരത്തിനുള്ള ആളുകൾ അവലാഞ്ചി യിൽ ഉണ്ടായിരുന്നു
എന്നതാണ് .ആ ഉൾക്കാട്ടിൽ എനിക്ക് മുൻപേഎത്തിച്ചേർന്നവർ. പ്രകൃതി സ്നേഹികൾ!.
ബോട്ട് ക്ലബ്ബിൽ വാഹനം പാർക്ക് ചെയ്യുവാൻ സൗകര്യമില്ല എന്ന കാരണത്താൽ നീണ്ടു പോയ ഒരു യാത്രയായിരുന്നല്ലോ അത് ..ഇരുപത്തിഏഴ് കിലോമീറ്റർ കഴിഞ്ഞുള്ള ഉൾക്കാട്ടിലും അതേ അവസ്ഥ .അല്‍പ്പം കഷ്ട്ടപ്പെ ട്ട് വണ്ടി പാർക്ക് ചെയ്ത് പൂരം എന്തെന്നറിയാൻതിരക്കിലേക്ക് ഊർന്നിറങ്ങി .
ഇവിടെ ട്ര ക്കിംഗ് ,സഫാരി എല്ലാം ഉണ്ട്.ഒരു കൂട്ടര് സഫാരിക്ക് പോയിരിക്കുന്നു.ഇനിയും ഗ്രൂപ്പുകളായി വന്നവർ ക്യൂവിലും.ചെക്ക് പോസ്സ്റ്റിൽ വെച്ച് വനപാലകൻ "ഇന്നത്തെ പ്രവേശന സമയം കഴിഞ്ഞു" സൂച്ചിപ്പിച്ചതിന്റെ പൊരുൾ ഏകദേശം മനസ്സിലായി . ഊണിന്റെ സമയം ആയതിനാൽ അവിടെയുള്ള ചെറിയ ക്യാന്റീനിൽ നിന്നും പലരും ഭക്ഷണം വാങ്ങി കഴിക്കുന്നു.
അന്നത്തെ ഉച്ചഭക്ഷണം ഊട്ടി യാത്രയിലെ വേറിട്ട മറ്റൊരനുഭവംആയി .ചൂട് ചോറും സാമ്പാറും പപ്പടവും അച്ചാ റിനും എന്തെന്നില്ലാത്ത സ്വാദ് .വടക്കേ ഇന്ത്യാ ക്കാരായ ധാരാളം സഞ്ചാരികളും ഉണ്ട്.പലരും കിട്ടിയ സ്ഥലങ്ങളിൽ ഇരുന്ന് പൊരി വെയിലെങ്കിലും വിശപ്പടക്കുന്നു.
യാത്രകൾ എന്നാൽ എല്ലാം അനുഭവിച്ചറിയണം.രുചിയിലെ വ്യത്യസ്തത,വിവിധ സംസ്കാരങ്ങൾ,ഭാഷകൾ ,വേഷ
വൈവിധ്യങ്ങൾ ,പ്രതികൂല സാഹചര്യങ്ങൾ അങ്ങനെ എല്ലാം.പാഠ പുസ്തകവും ജീവിതവും പഠിപ്പിക്കാൻ ബാക്കി വെച്ചത് ചില യാത്രകൾ നമ്മെ പഠി പ്പിക്കും.അവലാഞ്ചിയിലെ കാടിന്റെ സൌന്ദര്യം ആസ്വദിച്ച് അധികം വൈകാതെ തിരികെ യാത്ര .
വഴിയിലൊരിടത്തായി എമറാൾഡ്
വഴിയിലൊരിടത്തായി എമറാൾഡ്
അണക്കെട്ടിന്റെ ഓരത്തിലൂടെ അല്‍പ്പം നടന്നു .ഒരു മഴയുടെ അകമ്പടി എന്നോണം അങ്ങ് ദൂരെ കണ്ട മിന്നൽപ്പിണരുകൾ മലമടക്കുകളിൽ മറ്റൊരു വിസ്മയം സൃഷ്ടിച്ചുകൊണ്ടേയിരുന്നു .
ആരോരും കാഴ്ചക്കാരായി ഇല്ലാത്ത എമറാൾഡ്അണക്കെട്ടും പരിസരവും ചാറ്റൽ മഴയിൽ നനഞ്ഞു തുടങ്ങിയിരുന്നു .മഴയുടെടെ വരവിൽ ഇരുൾ നിറച്ച തേയില കാടിന്റെ മനോഹാരിത അനിർവചനീയം.കുളിർമയുള്ള കാറ്റിന്റെ അകമ്പടിയിൽ കുന്നുകളുടെ ചരിവുകളിൽ അസ്തമയ സൂര്യൻ ഇരുളിന്റെ മറവിൽ സ്വർണം വിതറുന്ന കാഴ്ച.
തിരികെ യാത്ര തിമർത്തു പെയ്യുന്ന മഴയോടൊപ്പമായിരുന്നു.ഇടയ്ക്കിടെ മഞ്ഞുകട്ടകൾ പൊഴിയുകയും പെട്ടെന്ന് അലിഞ്ഞിലാതാവുകയും ചെയ്യുന്ന മനോഹര കാഴ്ച.ദൂരെ കുന്നിൻ ചരിവുകളിൽ പൂത്തുലഞ്ഞു നിന്നഎവർ ലാസ്റ്റിംഗ്പൂവുകൾ മഴയുടെ മറവിൽ നിറം മങ്ങിയ മഞ്ഞ പ്പട്ടു പോലെ കാണാമായിരുന്നു.ആളൊഴിഞ്ഞ ബോട്ട് ക്ലബ്ബും പരിസരവും മറ്റൊരു പ്രഭാതത്തിനായി കാത്തിരിക്കുന്നു.
മഴയിൽ കുതിർന്ന ഊട്ടി നഗരം ഇരുട്ടില്ന്റെ മറവിൽ ഒളിച്ചു നിന്നത് നന്നായി എന്ന് തോന്നി.തിരക്കുകളിലൂടെ തണുത്തു വിറച്ച് റൂമിൽ എത്തുവോളം മഴ തോരാതെ പെയ്തു കൊണ്ടേയിരുന്നു.............
ഊട്ടീല് രണ്ടുവര്‍ഷം ജോലി ചെയ്ത ആള് അവിടെ നിന്ന് അസമിലേക്ക് ട്രാന്‍സ്ഫര്‍ ആയപ്പോള്‍ പോകുന്നതിനുമുന്പ് ഊട്ടി കാണാന്‍ ക്ഷണിച്ചു. അദ്ദേഹം പോലും അവലാഞ്ചിയെപ്പറ്റി പറഞ്ഞില്ല. കാണാത്തത് നഷ്ടമായി അല്ലേ!!
ReplyDeleteഅവലാഞ്ചിയെ കുറിച്ച് ഇപ്പോഴാണ് കേള്‍ക്കുന്നത്. എന്നെങ്കിലും ഈ സുന്ദരിയെ കാണാന്‍ കഴിയുമോന്നറിയില്ല...
ReplyDeleteഊട്ടിയില്‍ ഇങ്ങനെയും സ്ഥലമുണ്ടല്ലോ അല്ലേ ? കുറച്ചു കാലത്തിനു ശേഷം വീണ്ടും ബ്ലോഗിലേക്ക്!! സ്വാഗതം!!
ReplyDeleteഞാൻ എവിടുന്നോ കേട്ടിട്ടുണ്ട് സുജേ ഈ അവലാഞ്ചിയെ.
ReplyDeleteദൈവത്തിരുമകള്‍ എന്ന വിക്രം സിനിമയില്‍ ഈ അവലാഞ്ചിയാണ് പ്രധാന ലൊക്കേഷന്‍...പിന്നെ അതിനു ശേഷം നാട്ടിലേക്ക് കാറില്‍ യാത്ര തുടങ്ങിയപ്പോള്‍ അവലാഞ്ചിയിലേക്ക് തിരിയുന്ന വഴി കാണാറുണ്ട്
ReplyDeleteആശംസകള്‍
ReplyDeleteഞാനും ഊട്ടിയിൽ പോയിട്ടുണ്ട്. പക്ഷെ ഇതൊന്നും ഞാൻ കേട്ടതോ കണ്ടതോ ഇല്ല. വിവരണവും ചിത്രസാക്ഷ്യവും കൊള്ളാം. ഇതൊക്കെ വായിച്ച് തൽക്കാലം സായൂജ്യം. അല്ലാതെ ഇപ്പോ അങ്ങോട്ടൊന്നും പോകാൻ തീരെ സമയമില്ല.
ReplyDeleteഊട്ടി കലക്കികുടിച്ചെന്ന എന്റെ അഹങ്കാരതിനേറ്റ ഷോക്ക് റ്റ്രീറ്റ്മന്റ് ആയി ഇത്. ഇങ്ങിനെ മറഞ്ഞിരിക്കുന്ന കാഴ്ചകൾ പലയിടങ്ങളിലും കാണുമായിരിക്കും.
ReplyDeleteസുജ എഴുതുന്ന പോലെ വിശദമായി യാത്രാകുറിപ്പുകൾ എഴുതാനുള്ള ക്ഷമ എനിക്കീന്ന് വരുമോ ആവോ.
നന്നായി എഴുതി. സുജയെ പോലുള്ളവർ വീണ്ടും എഴുതിതുടങ്ങുമ്പോൾ എവിടെയൊ നഷ്ടപ്പെട്ട ബ്ലോഗ് വസന്തം വീണ്ടും തളിരിടും എന്ന പ്രതീക്ഷ.എഴുത്ത് തുടരുക. സ്നേഹാശംസകൾ.
അവലാഞ്ചി... ഇതുവരെ കേട്ടിട്ടില്ല... ഒരു യാത്രയില്‍ ഉണ്ടാകുന്ന തിരിച്ചടികള്‍ പലപ്പോഴും നമുക്ക് അനുകൂലമായി ഭവിക്കാറുണ്ട്... അല്ലേ..?
ReplyDeleteഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോയ പഴയൊരു ഊട്ടി യാത്രയിലോ പിന്നീടോ .മഴപെയ്താൽ പെട്ടെന്ന് അലിയുകയുംഒരു ചെറു വെയിലിൽ അതിലും വേഗം ഉറച്ചു പോവുകയും ചെയ്യുന്ന ഒരു പ്രണയിനിയുടെ ഭാവമുള്ള മണ്ണുനിറഞ്ഞ അവലാഞ്ചിയെക്കുറിച്ച് ആദ്യമായാണ് വായിക്കുന്നത്.
ReplyDeleteകാടിന്റ നിശബ്ദതതയിലലിയുമ്പോൾ പ്രകൃതിയിലെ ഓരോ അണുവിലും സംഗീതം ആസ്വദിക്കാൻ ആകുന്നതുപോലെയായിരുന്നു സുജയുടെഈ വിവരണത്തിൽ അലിയുമ്പോൾ ഉട്ടിയുടെ സൗന്തര്യം.
ReplyDeleteഒരു ചിന്താ ശകലം : ഒരു യാത്രയാണോ അതോ യാത്രയ്ക്ക് മുന്നേയുള്ള ഒരുക്കങ്ങളാണോ കൂടുതൽ ആസാദ്യകരം !!! 🤔 കൊണ്ട് പോകേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുകയാണ് ആദ്യം, ഇല്ലാത്ത സാധനങ്ങളുടെ shopping, കിട്ടിയ pocket money എങ്ങനെ ചിലവാക്കണം എന്ന പ്ലാനിംഗ്, ആരും അറിയാതെ നമ്മുടെ സുഹൃത്ത് വലയം മാത്രം involve ആയ ടൂറിലെ secret mission. ടൂർ പോകുന്ന തലേ രാത്രി സമാധാനമായി ഇറങ്ങിയിട്ടുണ്ടോ ??? 😊
ReplyDeleteഅറിവും അനുഭവവും സമന്വയിപ്പിച്ച നല്ല തണുപ്പുള്ള യാത്ര. Good write up!!!