Monday, September 20, 2010

ചില തിരിച്ചറിവുകള്‍

  • മഴയോട് ഒരു പ്രണയം ....

റംസാന്‍ ദിവസം കാലത്തേ മഴ പെയ്തുതുടങ്ങി . തിരുവോണത്തിന് പെയ്തതല്ലേ .ഇനി ഒരു വഴക്ക് വേണ്ട എന്ന് കരുതിയിട്ടുണ്ടാകും  .പെയ്തോട്ടെ അല്ലെ .പാവം മഴ !എനിക്കിപ്പോള്‍  മഴയോട് ഒരു പ്രണയം തോന്നുന്നു.

നോമ്പുകാലം തീര്‍ന്നാല്‍  പിന്നെ റംസാന് .ഈദ് ആശംസകള്‍ ഇപ്പോള്‍ ഒരു പ്രത്യേക വിഭാഗത്തിന്‍റെ  മാത്രമാണെന്ന് ആര് പറഞ്ഞു ?.ആശംസകള്‍ നേരാന്‍ എന്തെങ്ങിലും ഒരു കാരണം  കാത്തിരിക്കുകയാണ് ഇന്നത്തെ യുവ മനസ്സുകള്‍.അപ്പോല്ലേ ഈദ് വന്നത് .എങ്കില്‍ പിടിച്ചോ ."ഈദ് മുബാറക് .....",കൃഷ്ണന്‍ തോമസിനും പറഞ്ഞു ഒരു ഈദ് മുബാറക് .അതിനെന്താ വല്ലതും സംഭവിച്ചോ ?റോസ്  മേരി ഈദ് മുബാറക് പറഞ്ഞത് ലക്ഷ്മിക്കാണ് .യോയോ എന്ന് ചെല്ലപ്പേരുള്ള യോഹന്നാന്‍  മഹി എന്ന  മഹേശ്വരിക്കും (ന്‍റെ പ്രാണേശ്വരിക്ക് )ഓര്‍ക്കുട്ടില് ഒരു സ്ക്രാപ്പ് ഇട്ടു .”എന്‍റെ മഹിക്ക് ഈദ് ആശംസകള് ”.സത്യം പറഞ്ഞാല്‍ വല്ലാത്ത സന്തോഷം തോന്നി കേട്ടോ .ഫാത്തിമക്ക് മാത്രം ആഘോഷിക്കാനുള്ളതാണ് ഈദ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ


നമ്മുടെ കൊച്ചു കേരളത്തില്‍ ,മുക്കിലും മൂലയിലും ദൈവങ്ങള്‍ ഉള്ള "ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ....." തോമസും കൃഷ്ണനും  മുഹമ്മദും റോസ് മേരിയും , മഹേശ്വരിയും ,ഫാത്തിമയും ഒന്നിച്ചു കൈ കോര്‍ത്ത് വരവേല്‍ക്കണം ഓരോ ആഘോഷങ്ങളും . നോമ്പിനു ഫാത്തിമയുടെ വീട്ടിലെ ഇഫ്താര്‍ കൂടാന്‍ഞങ്ങള്‍  എല്ലാവരും ഉണ്ടായിരുന്നു . വരുന്ന ക്രിസ്തുമസ്സിന്  മഹേശ്വരി നക്ഷത്ര വിളക്ക് തെളിക്കും,കേക്ക് മുറിക്കും . അടുത്ത ഓണം ഫാത്തിമ ഉപ്പേരി ഉണ്ടാക്കും . കാര്‍ത്തികക്ക്  എല്ലാവരും ചേര്‍ന്ന് എന്‍റെ വീട്ടില് വിളക്ക് വെക്കും .ആര്‍ക്കെങ്കിലും പരാതിയുണ്ടോ ?ഇല്ലല്ലോ .

 പിന്നെ മഴയോട് ഒരു കാര്യം പറയാന്‍  വിട്ടു പോയി .വരുന്ന  ക്രിസ്തുമസ്സിന്കൂടി ഒന്ന് പെയ്തേക്കണേ(പന്തിയില് പക്ഷാഭേദം പാടുണ്ടോ ?) പ്ളീസ് ………………..  



  • ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം........  


ഇന്ന്  മഴപെയ്തപ്പോള്‍   മണ്ണിന്‍റെ  സുഗന്ധം  ത്   ഓര്‍മ്മകളെയാണ്  തിരികെ തന്നത് ?  


സുഗന്ധവും , ഓര്‍മ്മകളും തമ്മില്‍  എന്ത്  ബന്ധം എന്ന് തോന്നിയോ?

ചില  സുഗന്ധങ്ങള്‍ അങ്ങനെയാണ് , വര്‍ഷങ്ങള്‍  പിന്നിലേക്ക്‌   നമ്മളെ ക്കൂട്ടിക്കൊണ്ട്  പോകും .എന്നോ  കണ്ടു  മറന്ന  കാഴ്ചകള്‍ ,മുഖങ്ങള്‍ ,അറ്റുപോയ  ബന്ധങ്ങള്‍   ,വേദനകള്‍   ,സന്തോഷങ്ങള്‍  ,അങ്ങനെ  എന്തെല്ലാം    നമുക്ക്  തിരികെ  തരുമെന്നോ...


പൊടി  പിടിച്ചു  കിടന്ന  പഴയൊരു   പുസ്തകത്തിന്‍റെതാളുകള്‍  മറിച്ചപ്പോള്‍,  ഇന്ന്  അയല്‍ വീട്ടിലെ പിച്ചകം  പൂവിട്ടപ്പോള്‍  എപ്പോഴോ  ഒരു  നന്തിയാര്‍വട്ട  പൂവിന്‍റെ   മണം  നുകര്‍ന്നപ്പോള്‍  ,എങ്ങോ  പുകഞ്ഞു   കത്തുന്ന ചന്ദനത്തിരിയുടെ  സുഗന്ധം  കാറ്റ്  കൊണ്ട്വന്നപ്പോള്‍ ………… എത്ര  എത്ര  സുഗന്ധങ്ങള്‍  ,അതിലേറെ  ഓര്‍മ്മള്‍  !

എങ്കിലും  ഇന്നോളം  ഞാന്‍   തേടിയിട്ടു  കണ്ടു  കിട്ടാതിരുന്നത്  ബാല്യത്തിലെന്നോ  കണ്ടുമറന്ന  ഇലഞ്ഞിപ്പൂക്കളുടെ   സുഗന്ധമാണ് ,പണ്ടെങ്ങോ    കൈമോശം  വന്ന    പൂക്കളെ  നാളിന്നേ  വരെ  ഞാന്‍  കണ്ടിട്ടില്ല ,  സുഗന്ധം  അറിഞ്ഞിട്ടില്ല .

     കാടുകള്‍  വേരറ്റു പോയില്ലെങ്കില്‍....കാവുകള്‍ അന്യം  നിന്ന് പോയില്ലെങ്കില്‍....എന്‍റെ   നഷ്ട്ട  ബാല്യങ്ങളുടെ  ഓര്‍മ്മകള്‍ തിരികെ  തരാന്‍ എനിക്കുവേണ്ടി  എവിടെയെങ്കിലും  പൂത്ത്‌ നില്‍പ്പുണ്ടാകും   ഒരു ഇലഞ്ഞി  മരം .  

12 comments:

  1. You have a poetic mind and creative soul

    ReplyDelete
  2. പന്തിയില്‍ പക്ഷാഭേദം ഒട്ടും പാടില്ലാ..
    ക്രിസ്ത്മസിനു മഴ പെയ്യുന്നില്ല എങ്കില്‍ മുഖ്യമന്ത്രിക്ക് ഒരു പരാതി എഴുതി കൊടുക്കൂ...
    പരിഹാരാമുണ്ടാകും..

    ശരിയാണ് എവിടെയേലും ഉണ്ടാവും തനിക്കു വേണ്ടി ഒരു ഇലഞ്ഞി മരം..
    ഇനി ഇല്ലെങ്കിലും ഉണ്ടാവും എന്ന് തന്നെ വിശ്വസിക്കാം അല്ലെ.. അതെ..അത് തന്നെ യാണ് നല്ലത്...

    വളരെ നന്നായിരിക്കുന്നൂ ചങ്ങാതീ...
    ഇനിയും എഴുതുക. അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു..
    എന്റെ ഹൃദയം നിറഞ്ഞ നവ വത്സര ആശംസകള്‍..

    ReplyDelete
  3. ക്രിസ്ത്മസ്സിനു മഴ പെയ്തില്ല മഹേഷ് . നക്ഷത്രങ്ങള് ഇല്ലാതെ എന്ത് ക്രിസ്ത്മസ്!.മഴ പെയ്താല് നക്ഷത്ര വിളക്കുകള് എങ്ങനെ തെളിയും ?അതായിരിക്കും പെയ്യതിരുന്നത്.മഴയോട് എനിക്കൊരു പരാതിയും ഇല്ല .

    ReplyDelete
  4. മഴ ഡിസംബറില്‍ പെയ്തില്ലേലും വേണ്ട ..ഇപ്പൊ ഈ വേനലില്‍ പെയ്താല്‍ മതിയാരുന്നു ..ഈ പോസ്റ്റ്‌ കണ്ടെങ്കിലും....

    ReplyDelete
  5. @ലിനു .ആര്‍ .കെ .നായര്‍

    ലിനു ഇപ്പോള്‍ നല്ല മഴയല്ലേ ........ഈ വേനലില്‍ .
    മഴയും ബ്ലോഗ്സ് വായിക്കാന്‍ തുടങ്ങിയിരിക്കുന്നു .(ലിനു വിന്റെ കമന്റും )
    എന്‍റെ പോസ്റ്റ്‌ വായിക്കാന്‍ ഒരാള്‍ "കൂടി" .......:-).
    സന്തോഷമായി ലിനു......സന്തോഷം.

    @റിയാസ് (മിഴിനീര്‍തുള്ളി)
    നന്ദി റിയാസ്

    ReplyDelete
  6. മഴയെ പ്രണയിക്കുന്നതു കൊണ്ടാവും ഇതെനിക്കിഷ്ടായി....

    ഓർമ്മകൾക്കെന്ത് സുഗന്ധം.....
    എന്നാത്മാവിൻ നഷ്ട സുഗന്ധം....

    ReplyDelete
  7. "തോമസും കൃഷ്ണനും മുഹമ്മദും റോസ് മേരിയും , മഹേശ്വരിയും ,ഫാത്തിമയും ഒന്നിച്ചു കൈ കോര്‍ത്ത് വരവേല്‍ക്കണം ഓരോ ആഘോഷങ്ങളും ." തീർച്ചയായും!

    “ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം........ “

    ഇന്ന് മഴപെയ്തപ്പോള്‍ മണ്ണിന്‍റെ സുഗന്ധം ഏത് ഓര്‍മ്മകളെയാണ് തിരികെ തന്നത് ?“

    “ചില സുഗന്ധങ്ങള്‍ അങ്ങനെയാണ് , വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ നമ്മളെ ക്കൂട്ടിക്കൊണ്ട് പോകും “

    ആകർഷിച്ച വരികൾ എടുത്തു കാട്ടിയെന്നേയുള്ളൂ. ഒരു ഗ്രാമ ചാതുരി എഴുത്തിൽ കാണുന്നു.ഉവ്വോ? കവിതയ്ക്കും കൈവഴങ്ങുമെന്ന് കഥയിലെ വരികൾ പറയുന്നു! ആ‍ശംസകൾ!

    ReplyDelete
  8. @ സീത

    വളരെ നന്ദി
    ഒരു നിമിഷ നേരത്തേക്കെങ്കിലും മഴയെപ്രണയിക്കാത്തവരായി ആരുണ്ട്‌ ....!


    @ഇ.എ.സജിം തട്ടത്തുമല

    വിശദമായ ഈ വായനയ്ക്ക് ആദ്യം തന്നെ ഹൃദയം നിറഞ്ഞ നന്ദി പറയട്ടെ ..
    എന്‍റെ എല്ലാ പോസ്റ്റുകളും വായിച്ചു എന്ന് അറിഞ്ഞതില്‍ സന്തോഷിക്കുന്നു
    അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുന്നു . ഇനിയും എഴുതാന്‍ ശ്രമിക്കാം.

    പരിചയപ്പെടുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം..

    കവിതകള്‍ എഴുതാറുണ്ട് .
    "എന്‍റെ കവിതകള്‍ മാനം കാണാത്ത മയില്‍പ്പീലി
    ത്തുണ്ടുകള്‍ ......."
    നോട്ട് ബുക്കിന്റെ താളുകളില്‍ മാത്രം ഒതുങ്ങുന്നു .

    ആശംസകള്‍ക്ക് ഒരിക്കല്‍ക്കൂടി നന്ദി

    ReplyDelete
  9. ഓഫ് ടോപ്പിക്ക് :-
    കോവളത്ത് ബ്ലോഗ് സെന്റർ ഉത്ഘാടന ദിവസം പരിചയപ്പെടാനായതിൽ വളരെ സന്തോഷം :)

    ReplyDelete
  10. @നിരക്ഷരൻ

    നേരില്‍ കാണുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.

    ReplyDelete
  11. "എങ്കിലും ഇന്നോളം ഞാന്‍ തേടിയിട്ടു കണ്ടു കിട്ടാതിരുന്നത് ബാല്യത്തിലെന്നോ കണ്ടുമറന്ന ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധമാണ് ,പണ്ടെങ്ങോ കൈമോശം വന്ന ആ പൂക്കളെ നാളിന്നേ വരെ ഞാന്‍ കണ്ടിട്ടില്ല ,ആ സുഗന്ധം അറിഞ്ഞിട്ടില്ല ."

    ReplyDelete

daemon tools, limewire