Monday, July 25, 2011

A Salute To Kargil Heroes..........



ബഹുമതികള്‍ ലഭിച്ചവര്‍ 

Capt.Vikram Batra - Param Vir Chakra(Posthumous)




Grenedier. Yogendra singh yadav 


 (Param Vir Chakra)
The Param Vir Chakra was announced for Yadav posthumously, but it was soon discovered that he was recuperating in a hospital, and it was his namesake that had been slain in the mission. Sources said there were two Yogendra Singh Yadavs in a team of 22 men, under the command of Lieutenant Balwan Singh, who climbed to the top of Tiger Hill using ropes and mountaineering equipment, that's why the confusion of names occurred and the award was announced as posthumous.

RFN. Sanjay Kumar (Param Vir Chakra)
Major Padmapani Acharya of the 2nd Battalion, The RAJPUTANA RIFLES (Maha Vir Chakra (Posthumous)


Lieutenant Balwan Singh, Maha Vir Chakra Of the 18th Battalion of GRENADIERS Regiment


Major M Saravanan, VirChakra, 1 Bihar
Captain Saju Cherian, Sena Medal 307 Medium Regiment
Lieutenant Kanad Bhattacharya, Sena Medal (Posthumous)(22 YEARS)

Lieutenant Keishing Clifford Nangrum, Maha Vir Chakra (Posthumous) Of the 12th Battalion of JAMMU AND KASHMIR
Captain R Jerry Prem Raj, Vir Chakra (Posthumous), 158 Medium Regiment
Major Sonam Wangchuk, Maha Vir Chakra Of the LADAKH Scouts 




 ഇനി ഒരു ഓര്‍മ്മക്കുറിപ്പ്‌ ......

ഡല്‍ഹിയിലെ കാണാകാഴ്ചകളുടെ അതിരുകള്‍ മറച്ച മൂടല്‍ മഞ്ഞിലൂടെ മകന്‍റെ നീതിക്കുവേണ്ടി നിയമത്തിന്‍റെ പടികള്‍  കയറിയിറങ്ങുന്ന  ഒരു അച്ഛന്‍റെ   രൂപം കണ്ണിലിപ്പോഴും നിറഞ്ഞ് നില്‍ക്കുന്നു ..........

അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ മകന്‍റെ  ഓര്‍മകളില്‍ ഉരുകിയ  ഒരു പാവം അച്ഛന്‍. 
നിയമങ്ങളുടെ നൂലാ മാലകള്‍ക്കിടയില്‍ അംഗീകരിക്കപ്പെടാതെ  പോയ ഒരു "ധീര മരണം" ആയിരുന്നു ആ മകന്‍റെ ത്.
മാതൃ രാജ്യത്തിന് വേണ്ടിയുള്ള യുദ്ധത്തില്‍ മരണപ്പെട്ടുവെങ്കിലും മരണാന്തര ബഹുമതികള്‍  ഒന്നും തന്നെ ആ മകനെ തേടി വന്നില്ല.
Captain Saurabh Kalia

പക്ഷെ ഇന്നും ഓരോ കാര്‍ഗില്‍ വിജയത്തിന്‍റെ ഓര്‍മയിലും മനസ്സില്‍ തെളിഞ്ഞു വരുന്നു ആ ധീര യോദ്ധാവിന്‍റെ  മുഖം ......

വീണ്ടും ഒരു ജൂലൈ   26 കാര്‍ഗില്‍  വിജയദിനം ആഘോഷിക്കുമ്പോള്‍ വേദനയോടെ ഓര്‍ത്തു പോകുന്നു ക്യാപ്റ്റന്‍ സൗരവ്  കാലിയയെ.

ഓരോ  യുദ്ധങ്ങളും വേദനകളാണ് .ഓരോ വിജയാഘോഷങ്ങള്‍ മുഴങ്ങുമ്പോഴും അതിന്റെ ഉള്ളിലെവിടെയോ അടക്കിപ്പിടിച്ച തേങ്ങലുകള്‍ നമുക്ക് കാതോര്‍ത്താല്‍ കേള്‍ക്കാം. 
ഒരു അച്ഛന്‍റെ ,അമ്മയുടെ ,അതുമല്ലെങ്കില്‍ ഒരു ഭാര്യയുടെ ,ഒരു മകന്‍റെ ,മകളുടെ....

രാജ്യത്തിന്‌ വേണ്ടി ധീരമായി  പോരാടുമ്പോള്‍ , രക്തസാക്ഷിത്വം വരിക്കുമ്പോള്‍ സ്വന്തം രാജ്യത്തിന് അവര്‍ ധീര ദേശാഭിമാനികള്‍ ,മറിച്ച്  ശത്രു രാജ്യത്തിന് അവര്‍ വെറും ശത്രുക്കള്‍ .

നാമെല്ലാം ഒരേ ദൈവ സൃഷ്ട്ടിയിലെ മനുഷ്യാരാണെന്നുള്ള സത്യം എല്ലാവരും മറക്കുന്നു.
അങ്ങനെ മറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഈ യുദ്ധങ്ങള്‍ക്ക് എന്ത് പ്രസക്തി അല്ലെ ....!

എങ്കിലും പടക്കളത്തിലും ചില നിയമ വ്യവസ്ഥകള്‍ ഉണ്ടെന്നാണ് ഭാഷ്യം.
ആ നിയമങ്ങളെല്ലാം ക്ഷണനേരം കൊണ്ട് ശത്രു രാജ്യം മറന്നു പോയിരുന്നു 
സൗരവ് കാലിയ എന്ന  യോദ്ധാവിന്‍റെ  വിധിക്ക് മുന്‍പില്‍ .

കാര്‍ഗില്‍ യുദ്ധസമയത് പാകിസ്ഥാന്‍  സേന ക്യാപ്റ്റന്‍ സൗരവ്  കാലിയയെ തടങ്കലില്‍ ആക്കുകയും 22(May 15, 1999 – June 7, 1999)  ദിവസം ക്രൂരമായി പീഡിപ്പിച്ചു ഒടുവില്‍  അതിക്രൂരമായി കൊല്ലുകയുമാണ്‌ ചെയ്തത്  .
1999ജൂണ്‍ 9  ന് പാകിസ്താന്‍ ,ഇന്ത്യക്ക് സൗരവിന്‍റെ മൃതദേഹം കൈമാറിയപ്പോള്‍ മാത്രമാണ് ശത്രുരാജ്യത്തിന്‍റെ ക്രൂരത പുറം ലോകം അറിയുന്നത്  .(The postmortem revealed that the Pakistan army had indulged in the most heinous acts; of burning their bodies with cigarettes, piercing ear-drums with hot rods, puncturing eyes before removing them, breaking most of the teeth and bones, chopping off various limbs and private organs of these soldiers besides inflicting all sorts of physical and mental tortures before shooting them dead, as evidenced by the bullet wound to the temple ).

ഇത് വിധിയെന്ന് കരുതി സമാധാനിക്കാന്‍ നമുക്ക് കഴിയുമായിരിക്കാം ,പക്ഷെ ഒരു അച്ഛനോ അമ്മയ്ക്കോ എങ്ങനെ സമാധാനിക്കാനാവും ?.

ശത്രുരാജ്യത്തിന്‍റെ പീഡനത്തിനു   വിധേയമായി മരിച്ചതുകൊണ്ടോ ,നിയമങ്ങളുടെ നൂലാമാലകളി ല്‍പ്പെട്ടത് കൊണ്ടോ എന്നറിയില്ല  ആ ധീര യോദ്ധാവിനെ  തേടി ഒരു ബഹുമതികളും അന്ന്  വന്നില്ല .

ഇപ്പോള്‍ വര്‍ഷം 12 കഴിഞ്ഞിരിക്കുന്നു .എല്ലാം മറക്കുവാന്‍ പഠിച്ചു വരുന്ന  നമ്മളില്‍ പലരും   ഇതൊന്നും ഓര്‍ക്കുവാന്‍ ശ്രമിക്കാറുമില്ല.
പഞ്ചാബിലെ അമൃതസറിലെ സൗരവിന്‍റെ കുടുംബത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്തെന്ന് അറിയാന്‍ എനിക്കും നിര്‍വാഹമില്ല .

തന്‍റെ മകന് നീതികിട്ടുവാന്‍ വേണ്ടി ആ അച്ഛന്‍ ഇപ്പോഴും ജീവിതത്തിന്‍റെ   പടികള്‍ കയറിയിങ്ങുകയാവുമോ ?.
കണ്ണീരോടെ ആ ഓര്‍മകളെ താലോലിച്ചു ആ അമ്മ ഇപ്പോഴും ജീവിതം തള്ളിനീക്കുന്നുണ്ടാകുമോ ?

കാര്‍ഗില്‍ ദിനം വീണ്ടും അരികില്‍ എത്തുമ്പോള്‍ ആ ധീര യോദ്ധാവിനെ ഇങ്ങനെ അക്ഷരങ്ങളിലൂടെയെങ്കിലും സ്മരിക്കാം. 

കാര്‍ഗില്‍ ഓര്‍മ്മകള്‍ തരുന്ന ധീര സ്മരണകള്‍ ഇനിയും .....

ഓരോ ജൂലൈ 26 കണ്ണീര്‍ മഴയായി പൊഴിഞ്ഞു വീഴുമ്പോഴും നമുക്ക് അഭിമാനത്തോടെ ഓര്‍ക്കാം  ഈ മുഖങ്ങള്‍ ......വേര്‍ പിരിഞ്ഞു  പോയവര്‍ക്ക് ഒരിറ്റു കണ്ണീര്‍  പൂക്കള്‍ അര്‍പ്പിക്കാം ,വിജയ ശ്രീലാളിതരായവര്‍ക്ക് ആശംസകളും .


എങ്കിലും ഞാന്‍ ആഗ്രഹിച്ചുപോകുന്നു ഈ യുദ്ധമൊന്നും ഇല്ലാതിരുന്നുവെങ്കില്‍ എന്ന് ...........

ഭാരത്‌ മാതാ കീ  ജയ്........ 






കുറിപ്പ് :ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍







10 comments:

  1. യുദ്ധങ്ങള്‍ ഒഴിഞ്ഞ ഒരു ലോകത്തിനു വേണ്ടി നമുക്ക് പ്രവര്‍ത്തിക്കാം ,കാത്തിരിക്കാം :)

    ReplyDelete
  2. എനിക്ക് എന്നോട് തന്നെ എന്തോ വിഷമം.. കാരണം സത്യത്തില്‍ സുജ പറഞ്ഞിട്ടില്ല എങ്കില്‍ ഈ ഒരു ദിവസം മറ്റെല്ലാ ദിവസവും പോലെ കടന്നു പോകുമായിരുന്നു. നമ്മുടെ സംരക്ഷണത്തിന് വേണ്ടി സ്വ ജീവന്‍ ബലിയര്‍പ്പിച്ച വീര ജവാന്മാര്‍ക്ക് മുന്‍പില്‍ തല താഴ്തട്ടെ..ആദരിക്കട്ടെ

    ReplyDelete
  3. കുരുക്ഷേത്ര ഫിലിം കണ്ടതു പോലെ തോന്നി ..ആ വീര ജവാന്മാരുടെ ഓർമ്മയ്ക്ക് മുന്നിൽ ബാഷ്പാഞ്ജലി...

    ReplyDelete
  4. യുദ്ധങ്ങളും, അതിര്‍ത്തികളും ഇല്ലാത്തൊരു സുന്ദരമായ ലോകം വന്നിരുന്നെങ്കില്‍...:)

    ReplyDelete
  5. ഈ യുദ്ധമൊന്നും ഇല്ലാതിരുന്നുവെങ്കില്‍

    ReplyDelete
  6. സൗരവ് കാലിയയയുടെ അനുഭവം ഒരോ ഇൻഡ്യക്കരന്റെയും രക്തം തിളപ്പിക്കും... യുദ്ധങ്ങൾ ഒഴിവാക്കാൻ നമുക്കു കഴിഞ്ഞെന്നു വരില്ല. എന്നൽ ഒരല്പം മുൻകരുതൽ ഒത്തിരി ധീരജവാന്മാരുടെ ജീവൻ രക്ഷിച്ചേക്കും..

    ReplyDelete
  7. സുജയ്ക്ക് ക്യാപ്റ്റൻ സൌരഭ് കാലിയയേയും കുടുംബത്തേയും നേരിട്ടറിയാമായിരുന്ന് വരികൾ പറയുന്നു. അങ്ങനാകുമ്പോൾ ആ വേദനയുടെ തീക്ഷ്ണത കൂടുതലായിരിക്കും. മരിച്ച് പോയതും അല്ലാത്തതുമായ എല്ലാ ജവാന്മാർക്കും ഒരു എളിയ ഇന്ത്യാക്കാരന്റെ സല്യൂട്ട്.

    ReplyDelete
  8. യുദ്ധങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ !!!

    ReplyDelete
  9. അഭിമാനപൂർവ്വം അവരെ സ്മരിക്കുന്നതാണു അവർക്ക് നൽകാവുന്ന ഏറ്റവും വലിയ ബഹുമതി...

    ReplyDelete
  10. ജയ് ഹിന്ദ്‌..

    ReplyDelete

daemon tools, limewire