Saturday, August 13, 2011

രക്ഷാബന്ധന്‍.....
ഞാനും നന്ദനും തമ്മില്‍ കണ്ടിട്ട് ഇന്ന് 10 വര്‍ഷം  തികയുന്നു  .
കഴിഞ്ഞുപോയ ഓരോ ദിനങ്ങള്‍ക്കും  ഓരോ സംവത്സരത്തിന്‍റെ ദൈര്‍ഘ്യം .
ഈ നാളുകളില്‍ എന്നെ ചുട്ടുപൊള്ളിച്ച   വികാരത്തെയാണോ   വിരഹം എന്ന് പറയുക ?.
പ്രണയവും വിരഹവും പരസ്പ്പര  പൂരിതമെന്നു പറയുന്നത് സത്യമാണ് എങ്കില്‍  നന്ദനോട് എനിക്കുള്ളത് പ്രണയമേ ആയിരുന്നില്ല  .
അപ്പോള്‍ പിന്നെ ഇവിടെ വിരഹത്തിന് എന്ത് പ്രസക്തി !

"ഫോണ്‍ ബുക്കിലും ,മെയില്‍ അഡ്രസ്സിലും  പേര് കാണുമ്പോള്‍ മാത്രമാണ് നിന്നെ ക്കുറിച്ച് ഞാന്‍ ഓര്‍ക്കുക " എന്ന് ഇത്ര ലാഘവത്തോടെ പറയുവാന്‍ നന്ദന് മാത്രമേ കഴിയൂ .അതോ, നന്ദനെപ്പോലെ  തിരക്കുകള്‍ ചാര്‍ട്ട് ചെയ്യുന്ന എല്ലാവരും ഇങ്ങനെ ആണോ ?, .

പത്തു വര്‍ഷത്തെ സൗഹൃദം പ്രണയത്തിനു വഴിമാറുന്നു എന്ന് തോന്നിയപ്പോഴാണോ അന്ന് ,ആ രക്ഷാബന്ധന്‍ ദിവസം തിളങ്ങുന്ന  ഒരു  പട്ടുനാട  ഞങ്ങളുടെ  ബന്ധങ്ങള്‍ക്ക്  അതിരുകള്‍ കല്‍പ്പിച്ചത് ,അതും നന്ദന്‍ തന്നെ ആവശ്യപ്പെട്ടിട്ട് .

 "കൃഷ്ണന് ദ്രൗപദി  എന്നപോല്‍ ,ബാലിക്ക് ലക്ഷ്മി ദേവി എന്നപോല്‍ ,യമന്  യമുന എന്നപോല്‍ , ഹുമയൂണിന്  കര്‍ണ്ണാവതി എന്നപോല്‍,പുരുവിനു രോക്സാന എന്നപോല്‍....... പ്രിയപ്പെട്ടവളെ ഇന്ന് മുതല്‍ നീ എനിക്ക് സഹോദരി ...."

സ്വര്‍ണ്ണവര്‍ണ്ണ നിറമാര്‍ന്ന അക്ഷരങ്ങളില്‍ നന്ദന്‍ എഴുതിയ ആ വരികള്‍ വേദനയോടും  ,അതിലേറെ അവജ്ഞയോടും ഞാന്‍  നോക്കിയത് ആരും കണ്ടതേയില്ല ,നന്ദന്‍പോലും .

ഇന്ന് വീണ്ടും രക്ഷാബന്ധന്‍ ദിനം  .....പട്ടു നാടകള്‍എത്ര സൗഹൃദങ്ങള്‍ക്ക് ഇന്ന്  അതിരുകള്‍ കല്‍പ്പിക്കും...!
പോയ ദിനങ്ങള്‍  ഓര്‍മകളില്‍ മിന്നിയും തെളിഞ്ഞും മറയുമ്പോള്‍  എന്‍റെ നഷ്ട്ട സൗഹൃദങ്ങളുടെ പട്ടികയില്‍ നന്ദന്‍റെ പേരും കൂടി  ഞാന്‍ എഴുതി ചേര്‍ക്കുന്നു.


കുറിപ്പ് :ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ 

21 comments:

 1. എന്നും നല്ല സ്നേഹമുള്ള സൗഹൃദങ്ങള്‍ ഉണ്ടാകട്ടെ
  നന്മനേരുന്നു
  ആശംസകള്‍

  ReplyDelete
 2. ഇഷ്ടായി...

  ReplyDelete
 3. സുജ,
  ഈ കഥ എനിക്കിഷ്ടായില്ല എന്ന് തുറന്നു പറയുന്നതില്‍ ക്ഷമിക്കണം.കുഞ്ഞ് കഥ ആണേലും . അത് ഒരു പക്ഷ എന്‍റെ ആസ്വാദന പരിമിതിയുടെ പ്രശ്നവും ആകാം. നല്ല കഥകള്‍ എഴുതിയിട്ടുള്ള സുജയില്‍ നിന്നും അത് പോലൊന്ന് കിട്ടാത്ത നിരാശയും ആവാം.

  ReplyDelete
 4. വളരെ നന്നായി, രക്ഷാ ബന്ധന് ഇങ്ങനെയും ഒരു ദൌത്യമുണ്ടല്ലേ?

  ReplyDelete
 5. വിരഹത്തിന്റെ കഥ കൊള്ളാം ..

  "ഓരോ വര്‍ഷത്തിനും ഓരോ സംവത്സരത്തിന്‍റെ ദൈര്‍ഘ്യം ."
  വര്‍ഷവും സംവത്സരവും തമ്മില്‍ എന്താണ് വ്യത്യാസം ?
  രണ്ടും ഒന്ന് തന്നെയല്ലേ ?

  ReplyDelete
 6. ഒരു ബന്ധം പ്രണയത്തിലേക്ക് വഴി മാറിയിട്ടുണ്ടെങ്കില്‍ ഒരു കൊച്ചു നാട കൊണ്ട് അതിനെ സഹോദരീ സഹോദര ബന്ധം ആക്കാന്‍ കഴിയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു..

  ReplyDelete
 7. സുജ ചേച്ചി..
  കഥയുടെ conceptനോട് യോജിക്കാന്‍ കഴിയുന്നില്ല..
  ഇവിടെ പ്രണയത്തിന് അതിര്‍വരമ്പുകള്‍ വേണമെന്ന് ചിലര്‍ ..
  സൗഹൃദത്തെ ചില്ലുകൂട്ടിലടക്കണമെന്നു മറ്റു ചിലര്‍ .. ആകെ ലോകം അല്‍പ്പം നെറ്റിചുളിച്ചെങ്കിലും അംഗീകരിക്കുന്നത് ഒരു പക്ഷെ സഹോദരിസഹോദര ബന്ധമാവും.. അവിടെ പട്ടു നാട കൊണ്ട് അതിര്‍വരമ്പുകള്‍ പണിയേണ്ടതില്ല.. പൂര്‍ണമായും സ്നേഹിക്കാം.. ബന്ധങ്ങള്‍ വഴിമാറാതെ നോക്കിയാല്‍ മാത്രം മതി..

  ReplyDelete
 8. ചിലപ്പോ അത് യഥാര്‍ത്ഥ പ്രണയം ആയിരുന്നിരിക്കയില്ല!

  ReplyDelete
 9. പ്രിയപ്പെട്ട നന്ദന്‍ ഈ ഹൃദയലിഖിതം
  വായിക്കുക. കണ്ണീര്‍ കൊണ്ടാണെഴുതിയത്

  ReplyDelete
 10. നഷ്ടസ്വപ്നങ്ങളേ.................

  നന്ദേട്ടന്‍ ഇങ്ങളെ അങ്ങനെ ചെയ്തോണ്ടിപ്പം ഇന്നിങ്ങനൊരു പോസ്റ്റിടാറായില്ലേ....

  B+

  ReplyDelete
 11. ഇതിൽ വലിയ കഥയൊന്നുമില്ലല്ലോ സുജാ? വെറും ഒരോർമ്മക്കുറിപ്പ്. അത്രതന്നെ! ഇടവിള കൃഷി പോലെ ആയിരിക്കും അല്ലേ? ഇതുവരെ എഴുതിയ നല്ല കഥകൾക്കും ഇനി എഴുതാനിരിക്കുന്ന നല്ല കഥകൾക്കും ഇടയിലുള്ള ഒരു ഇലയനക്കം!അല്ലേ?

  ReplyDelete
 12. ആത്മാര്‍ത്ഥ പ്രണയം നടിച്ചു അവസാനം ഇങ്ങനെയുള്ള ചടങ്ങുകളില്‍ കൂടി വളരെ നിസ്സാരമായി രക്ഷപ്പെടുന്നു..
  പ്രണയത്തില്‍ നിന്ന് മുക്തി നേടാനും ചിലര്‍ ഈ ദാനങ്ങളെ കരുവാക്കുന്നു..
  നല്ല കഥ..അഭിനന്ദനങ്ങള്‍...

  ReplyDelete
 13. തീരം നഷ്ടപ്പെട്ടു പോയ സൗഹൃദം ഒരു പട്ടുനൂലില്‍ മരണം വരിച്ചു.. ആശംസകള്‍..

  ReplyDelete
 14. ഒരു വണ്‍വേ പ്രണയം അവസാനിപ്പിക്കാന്‍ ഏറ്റവും നല്ല വഴി. ഓര്‍മ്മ ആയാലും അല്ലെങ്കിലും കുറിപ്പ്‌ കൊള്ളാം.

  ReplyDelete
 15. ചില ബന്ധങ്ങൾക്ക് അതിരുകൾ വേണം...

  ReplyDelete
 16. കെട്ടാൻ വിടണ്ടായിരുന്നു..

  ReplyDelete
 17. “ചില ബന്ധങ്ങൾക്ക് അതിരുകൾ വേണം“...എന്ന് മനസ്സിലാക്കിത്തരുന്ന കഥ... ഇത് കുറെക്കൂടെ നന്നാക്കാമായിരുന്നൂ...

  ReplyDelete
 18. ബന്ധങ്ങളെ രക്ഷ ഭാന്ധന്‍ ബന്ടിക്കപെടുന്നു അല്ലെ

  ReplyDelete
 19. ശര്യാവില്ല.
  നേരം ശ്ശീ ആയി കമന്‍‌റെഴുത്തും ഡിലീറ്റലും ആയി ഇരിക്കണു
  കഥ അല്പം നോവ് പകരുന്ന ശൈലിയിലാണ്
  പക്ഷേ കഥാപാത്രങ്ങളോട് എന്തൊക്കെയോ ഒരു ഇഷ്ടക്കേടും.

  ReplyDelete
 20. നന്ദനെക്കാള്‍ നല്ലോരാളെ കൂടാളിയായി കിട്ടട്ടെ ( കിട്ടിയോ എന്നറിയില്ലല്ലോ ). അപ്പോള്‍ തോന്നും അന്ന് രാഖി കെട്ടിയത് നന്നായി എന്ന്.. ( lateral thinking എന്ന് പറയുന്നത് ഇതിനെയാ :-)ആശംസകള്‍

  ReplyDelete
 21. ഒരു പ്രണയത്തിന്റെ നോവ് അനുഭവിപ്പിക്കുന്നു കഥ. നന്നായിട്ടുണ്ട്. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.കാലമൊരുപാടായില്ലേ...

  ReplyDelete

daemon tools, limewire