"യാത്ര എവിടേക്കാണ്" എന്ന് ആരെങ്കിലും ചോദിച്ചാല്‍ കൃത്യമായി പറയുവാന്‍ ഏപ്പോഴും ഒരു ലക്ഷ്യസ്ഥാനം ഉണ്ടാകും .ഓരോ യാത്രകളുടെയുംതുടക്കത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തുമെങ്കിലും പാതി വഴി പിന്നിട്ടു കഴിയുമ്പോഴാകും കൈയില്‍ കരുതുവാന്‍ മറന്നുപോയ പലതിനെക്കുറിച്ചും ഓര്‍മ്മവരിക.
ജീവിതം വേറെ ,യാത്രകള്‍ വേറെ
ജീവിതം മറ്റൊരു യാത്രയാണെങ്കില്‍ പോലും........
ഇന്ന് സെപ്റ്റംബര്‍ 20 ........ ഒരു മുന്നൊരുക്കവും ഇല്ലാതെ തുടങ്ങിയ ഒരു യാത്രക്ക് ഇന്ന് ഒരു വര്‍ഷം തികയുന്നു. കയ്യില്‍ ഒന്നുമേ കരുതാതെ മനസ്സിലുള്ള സ്വപ്നങ്ങളെയും ,അനുഭവങ്ങളെയും ,അക്ഷരങ്ങളെയും കൂട്ട് പിടിച്ച് തുടങ്ങിയ ഒരു യാത്ര .വഴിയോ ,ലക്ഷ്യമോ നിശ്ചയമില്ലായിരുന്നു .കണ്ടുമുട്ടിയ പല മുഖങ്ങളിലും അപരിചിതത്വം.ആദ്യമൊക്കെ കണ്ടിട്ട് മുഖം തിരിച്ചുനിന്ന പലരും പിന്നെ എപ്പോഴോ അക്ഷരങ്ങള്‍ കൊണ്ട് പുഞ്ചിരികള്‍ സമ്മാനിച്ചു.
വഴിയരികില്‍ പകച്ചു നിന്ന വേളകളില്‍ വാക്കുകളാല്‍ സാന്ത്വനം നല്‍കി വഴികാട്ടികളായി മറ്റുചിലര്‍ .
ഇന്നും അപരിചിതരായവര്‍ എത്രയോപേര്‍ ...!
രൂപമോ ,ശബ്ദമോ അന്യോന്യം തിരിച്ചറിയാന്‍ കഴിയാത്ത "ഈ-" ലോകത്തില്‍ അക്ഷരങ്ങള്‍കൊണ്ട് സൗഹൃദം പങ്കുവെച്ച പ്രിയപ്പെട്ട എന്‍റെ കൂട്ടുകാര്‍ക്ക് ....
ഒരു ഗ്രീഷ്മത്തിലും ഉരുകാത്ത സ്വപ്നങ്ങളും ,ഓര്‍മ്മകളും പേറി വീണ്ടുമൊരു വേനലും, വസന്തന്തവും ,വര്‍ഷവും, മഞ്ഞും തേടി ..........വരും ദിനങ്ങള്‍ എനിക്ക് വേണ്ടി കരുതിവെച്ച സുഗന്ധങ്ങളിലേക്ക് ......യാത്ര തുടരട്ടെ............
നന്ദിപൂര്‍വ്വം
സ്വന്തം
സുജ
ഒരിക്കലും അവസ്സാനിക്കാത്ത യാത്ര...........
ReplyDeleteഒരു ഗ്രീഷ്മത്തിലും ഉരുകാത്ത സ്വപ്നങ്ങളും ,ഓര്‍മ്മകളും പേറി വീണ്ടുമൊരു വേനലും, വസന്തന്തവും ,വര്‍ഷവും, മഞ്ഞും തേടി യാത്ര തുടരൂ...കൂട്ടിനായി അക്ഷരങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുമുണ്ട്.....എല്ലാ ഭാവുകങ്ങളും
ReplyDeleteഎല്ലാവിധ ഭാവികങ്ങളും...സുജയുടെയും മനസിന്റെയും യാത്രകള്‍ അന്തമില്ലാതെ തുടരട്ടെ...
ReplyDeleteഅത്തരം യാത്രകളില്‍ സുജയുടെ തൂലികയില്‍ വിടരാന്‍ ഇനിയും എത്രയോ അക്ഷരക്കൂട്ടങ്ങള്‍...
എഴുതുക എന്ന ഒരൊറ്റ ലക്‌ഷ്യം മനസ്സില്‍ താലോലിച്ചു യാത്ര തുടരുക...
ആശംസകളോടെ...
ഏറെ സന്തോഷത്തോടെ അറിയുന്നു ഞാന്‍ ഈ വയല്‍പൂവിനൊരു കൊല്ലത്തെ ജയിക്കാനായെന്ന്. തുടര്ന്നുമനേകവര്‍ഷങ്ങള്‍ ഇവിടം പരിലസിക്കാന്‍ ആയിരമാശംസ.
ReplyDeleteഅക്ഷരങ്ങളെ കൂട്ടുപിടിച്ചുള്ള യാത്രകള്‍ ഇനിയും തുടരട്ടെ.
ReplyDeleteനല്ല കഥകളുമായി വയല്‍ പൂവുകള്‍ ഇനിയും വിരിയട്ടെ.
ആശംസകള്‍
സർഗ്ഗവാസനയുള്ളവരെ അക്ഷരങ്ങൾ ആനയിച്ചു കൊണ്ടുപോകും. ഇല്ലാത്തവർ അക്ഷരങ്ങളെ ആനയിച്ചുകൊണ്ടുപോകും. ഇതിൽ ആദ്യത്തേഠിലാണ് സുജ പെടുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല!
ReplyDeleteയാത്ര തുടരട്ടെ. ഇനിയും വായിയ്ക്കാനെത്തും.
ReplyDeleteഎല്ലാ യാത്രകളും ഒരുപാടു നല്ല അനുഭവങ്ങള്‍ സമ്മാനികട്ട്.......
ReplyDeleteയാത്രകള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍..
ReplyDeleteതുടര്‍ യാത്രക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..!
ReplyDeleteഒത്തിരി ആശംസകളോടെ..പുലരി
best wishes
ReplyDeleteയാത്ര വിജയകരമായി തുടരട്ടെ... ആശംസകള്‍.
ReplyDeleteയാത്ര തുടരൂ...ആശംസകള്‍
ReplyDeleteഎല്ലാ ആശംസകളും...
ReplyDeleteyatra mangalangal....yatra mangalangal....
ReplyDeleteസുജചേച്ചി..
ReplyDeleteനല്ലൊരു കഥ പ്രതീക്ഷിച്ചാണ് ഞാന്‍ വായിക്കാനിരുന്നത്.. fbയില്‍ ലിങ്ക് കണ്ടപ്പോഴേ ബുക്ക്‌മാര്‍ക്ക് ചെയ്തു വിശദമായ വായനക്കായി മാറ്റി വെച്ചിരുന്നു.. ഇവിടെ വന്നപ്പോള്‍ ശോ.. കഷ്ടായിലോ..
ഈ ക്ഷീണം മാറ്റാന്‍ ഉടന്‍ നല്ലൊരു കഥ പ്രതീക്ഷിക്കുന്നു.. :-)
ഈ ഒന്നാം വാര്‍ഷികത്തിന് ഒരു വലിയ ആശംസയും ഈ യാത്രയില്‍ എന്നും ഈ അനിയന്‍ കൂടെയുണ്ടാകുമെന്നു അറിയിക്കുന്നു..
സ്നേഹപൂര്‍വ്വം
ഹൃദ്യം..സത്യം..മനസ്സില്‍ തട്ടിയുള്ള വിലയിരുത്തല്‍..
ReplyDeleteഎല്ലാവര്ക്കും നല്ലത് വരട്ടെ എന്നാശംസിക്കുന്നു..
എല്ലാ വിധ നന്മകളും നേരുന്നു..
സസ്നേഹം..
www.ettavattam.blogspot.com
പഞ്ചാരകുട്ടന്‍ -malarvadiclub, ചന്തു നായർ ,മഹേഷ് വിജയന്‍, നാമൂസ് ,ചെറുവാടി, ഇ.എ.സജിം തട്ടത്തുമല ,ജയിംസ് സണ്ണി പാറ്റൂര്‍ ,ajikalathera , Jefu Jailaf ,പ്രഭന്‍ ക്യഷ്ണന്‍ പ്രദീപ് പേരശ്ശന്നൂര്‍. Shukoor,രഘുനാഥന്‍,മുല്ല ,ponmalakkaran | പൊന്മളക്കാരന്‍,Sandeep.A.K,ഷൈജു.എ.എച്ച് ......
ReplyDeleteഎല്ലാവര്‍ക്കും എന്‍റെ ഹൃദയംനിറഞ്ഞ നന്ദി ....
ഈ യാത്ര ഒരിക്കലും അവസാനിക്കതിരിക്കട്ടെ…വായനയും എഴുത്തും പങ്കുവയ്ക്കലുമായി നമുക്ക് ഇനിയും മുന്നേറാം
ReplyDeleteഒത്തിരി ആശംസകളോടെ... ലുട്ടുമോന്‍... :)
ReplyDeletehttp://luttumon.blogspot.com/2011/09/blog-post_18.html
നല്ല വായനക്കായി വയല്പ്പൂവുകല്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട് ,തുടരുക ,,,
ReplyDeleteജീവനുള്ള ഈ അക്ഷരങ്ങള്‍ വാടിക്കരിയാതിരിക്കട്ടെ!
ReplyDeleteഎല്ലാ ഭാവുകങ്ങളും നേരുന്നു
Wish you all the best....
ReplyDeleteവയല്‍ പൂവ്.....പേര് ഇഷ്ടായി.....കാക്കപ്പൂവെന്നു പറയുന്ന നീല വയല്‍ പൂവ് ഓര്‍മ്മയില്‍ നിറഞ്ഞു....
ReplyDeleteവായിച്ചിടത്തോളം ഹൃദ്യം......അഭിനന്ദനങ്ങള്‍......
[എന്റെ ബ്ലോഗിലേക്ക് സ്വാഗതം......]
ഈ യാത്രയില്‍ ഇത് വരെ ഞാന്‍ ഉണ്ടായില്ല ല്ലോ എന്ന് പഴയ പോസ്റ്റുകള്‍ വായിച്ചപോള്‍ ഒരു സങ്കടം !! വാര്‍ഷിക പോസ്റ്റില്‍ കമന്റാന്‍ തുടങ്ങുന്നത് അവിചാരിതമാകാം !!
ReplyDeleteഇക്കഴിഞ്ഞ ദിവസം അന്തരിച്ച കവി മുല്ലനേഴിയുടെ രണ്ട് വരികൾ കുറിച്ചിടട്ടെ.
ReplyDeleteഅറ്റമില്ലാത്തൊരീ ജീവിതപ്പാതയിൽ
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല ആരും ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല.
യാത്ര തുടരട്ടെ. എല്ലാവരും കൂടെയുണ്ടാകും.