"ശ്രീനഗറില്‍ കാല്‍വെക്കുന്നതോടു കൂടി ഭാരതത്തില്‍ നിന്നും വിദൂരസ്ഥമായ, വ്യത്യസ്തമായ ഏതോ ഒരു വിചിത്ര നഗരിയില്‍ പ്രവേശിച്ചതുപോലെയുള്ള ഒരു പ്രതീതി ഉളവാകുന്നു. പുതിയ ഭൂപ്രകൃതി,പുതിയ ഭാഷ ,പുതിയ സംസ്ക്കാരം ,പുതിയ വസ്ത്രധാരണ രീതി , പുതിയ ആചാരങ്ങള്‍-നമ്മുടെ വിചാരങ്ങള്‍ക്ക് പോലും പുതുമ തോന്നുന്നു.നമ്മള്‍ ആകപ്പാടെ പരുങ്ങുന്നു.ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു പ്രദേശത്തിലാണ് നമ്മള്‍ നില്‍ക്കുന്നതെന്ന് അഭിമാന സമ്മിശ്രമായ ഒരു ബോധം നമ്മിലുദിക്കുകയും ചെയ്യുന്നു ....."
----കാശ്മീര്‍ (രാജവാഴ്ച്ചയില്‍ )എസ .കെ പൊറ്റക്കാട്
ശ്രീ-എന്നാല്‍ സൂര്യന്‍ നഗര്‍ -എന്നാല്‍ നഗരം
സൂര്യ നഗരം
ആകാശ കാഴചയില്‍ ശ്രീനഗര്‍ വളരെ മനോഹരിയാണ്.
മലനിരകളാല്‍ ചുറ്റപ്പെട്ട ഒരു താഴ്വാരം .
മഞ്ഞനിറം വാരി വിതറി പൂത്തുലഞ്ഞു നില്‍ക്കുന്ന കടുകുപാടങ്ങള്‍,നിര നിരയായി വളരെ ഭംഗിയായി അടുക്കി വെച്ചതുപോലെയുള്ള വൃക്ഷങ്ങള്‍,വിവിധ നിറങ്ങളിലുള്ള കളിപ്പാട്ടങ്ങള്‍ പോലെ വീടുകള്‍ .
ഡല്‍ഹിയില്‍ നിന്നും യാത്ര തുടങ്ങിയത് മുതല്‍ ഉള്ളിലെവിടെയോ ആവേശത്തിന്‍റെ ഒരു തിര തള്ളല്‍.
ഇത് ഒരു ജന്മസാഫല്യം.......എത്രയോ വര്‍ഷങ്ങളായി ആഗ്രഹിച്ചതാണ്‌കാശ്മീര്‍ലേക്ക് ഒരു യാത്ര.
ഓരോ പ്രാവിശ്യവും ഓരോ തടസ്സങ്ങള്‍ .പിന്നെ ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍ അല്‍പ്പസ്വല്‍പ്പം അസ്വസ്ഥതകളും ഉണ്ടായിരുന്നല്ലോ.
.ശ്രീനഗര്‍ എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ ഒരു മായിക ലോകത്ത് എത്തിയ പ്രതീതി .ഭൂമിയിലെ സ്വര്‍ഗത്തിലാണ് നില്‍ക്കുന്നതെന്ന ഒരു ആശ്ചര്യം .....അഭ്രപാളികളിലും ,ഫോട്ടോയിലും മാത്രം കണ്ടിട്ടുള്ള മനോഹര നഗരം നേരിട്ട് കണ്ടപ്പോള്‍ അതിന് ഭാഗ്യം തന്ന ആ അദൃശ്യ ശക്തിയോട് ഒരു നിമിഷം ഞാന്‍ മനസ്സ് നിറഞ്ഞു നന്ദി പറഞ്ഞു .
ശ്രീനഗര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് |
അന്നേദിവസം ശ്രീനഗറിലെ താപനില 5 ഡിഗ്രീസെല്‍ഷ്യസ്സ് .നേരിയ മഴ പെയ്യുന്നുണ്ട് .തണുപ്പിന്‍റെ പുതപ്പണിയാന്‍ സമയമായി.
ഡല്‍ഹിയിലെ 40ഡിഗ്രീ ചൂടില്‍ നിന്നും കാശ്മീരിലെ 5 ഡിഗ്രീ തണുപ്പിലേക്ക് .
ഡല്‍ഹിയിലെ 40ഡിഗ്രീ ചൂടില്‍ നിന്നും കാശ്മീരിലെ 5 ഡിഗ്രീ തണുപ്പിലേക്ക് .
പക്ഷെ തണുപ്പിന്‍റെ കാഠിന്യം അത്ര കണ്ടു തോന്നിയില്ല....എന്താണാവോ ?
ഖാസി അങ്കിള്‍ പറഞ്ഞപ്രകാരം എയര്‍പോര്‍ട്ടില്‍ നിന്നും ഒരു പ്രീ പെയിട് ടാക്സി ഏര്‍പ്പാട് ചെയ്തു. ഹസ്രത് ബാല്‍ ആണ് പോകേണ്ടത്.
ഖാസി അങ്കിള്‍ പറഞ്ഞപ്രകാരം എയര്‍പോര്‍ട്ടില്‍ നിന്നും ഒരു പ്രീ പെയിട് ടാക്സി ഏര്‍പ്പാട് ചെയ്തു. ഹസ്രത് ബാല്‍ ആണ് പോകേണ്ടത്.
ടാക്സിയില്‍ കയറും മുന്‍പേ മഞ്ഞുമഴ എന്നെ നനച്ച് ആവേശത്തോടെ പെയ്തു തുടങ്ങി . തണുപ്പിന്‍റെ നേരിയ തലോടല്‍ .....എയര്‍ പോര്‍ട്ടില്‍ നിന്നും യാത്ര തുടങ്ങിയത് മുതല്‍ ഡ്രൈവര്‍ പലതും സംസാരിക്കുന്നുണ്ട്.ഇന്ന് കാലത്തെ തുടങ്ങിയ മഴയാണത്രേ.മഴയില്‍ നനഞ്ഞ ശ്രീ നഗറിന്‍റെ വഴികള്‍ പിന്നിട്ട് കാര്‍ പോയ് കൊണ്ടേയിരുന്നു.
ഓരോ കവലകള്‍ പിന്നിടുമ്പോഴും ഡ്രൈവര്‍ സ്ഥല വിവരണം നല്‍കുന്നുണ്ട് .മഞ്ഞു കാലം കഴിഞ്ഞതെയുള്ളൂ .വഴിയോരങ്ങളില്‍ മിക്ക മരങ്ങളും ഇല കൊഴിച്ചു നില്‍ക്കുന്നു .ഇനി തളിരിട്ടു പൂവിടണം .ചിലത് തളിര്‍ത്തു തുടങ്ങിയിട്ടുണ്ട് ,മറ്റു ചിലത് മഞ്ഞയും ,വെള്ളയും ,പിങ്കും നിറങ്ങളില്‍ പൂക്കള്‍ നിറച്ചു നില്‍ക്കുന്നു.ഇതില്‍ ഏതായിരിക്കും ചിനാര്‍ മരങ്ങള്‍ ?.
ചില്ലുജാലകം തുറക്കുന്നതും കാത്ത് തണുപ്പിന്‍റെ ആയിരം കൈകള്‍ |
ഓരോ കവലകള്‍ പിന്നിടുമ്പോഴും ഡ്രൈവര്‍ സ്ഥല വിവരണം നല്‍കുന്നുണ്ട് .മഞ്ഞു കാലം കഴിഞ്ഞതെയുള്ളൂ .വഴിയോരങ്ങളില്‍ മിക്ക മരങ്ങളും ഇല കൊഴിച്ചു നില്‍ക്കുന്നു .ഇനി തളിരിട്ടു പൂവിടണം .ചിലത് തളിര്‍ത്തു തുടങ്ങിയിട്ടുണ്ട് ,മറ്റു ചിലത് മഞ്ഞയും ,വെള്ളയും ,പിങ്കും നിറങ്ങളില്‍ പൂക്കള്‍ നിറച്ചു നില്‍ക്കുന്നു.ഇതില്‍ ഏതായിരിക്കും ചിനാര്‍ മരങ്ങള്‍ ?.
മഴയില്‍ നനഞ്ഞ ശ്രീനഗര്‍ ഏറെ സുന്ദരിയാണെന്ന് എനിക്ക് തോന്നി, നനഞ്ഞ ഒരു കാശ്മീരി പെണ്‍കൊടിയെപ്പോലെ.........
ഈ മഴയിലും,മരം കോച്ചുന്ന തണുപ്പിലും പാതയോരങ്ങളില്‍ അങ്ങിങ്ങ് തോക്കേന്തിയ സുരക്ഷാ ഭടന്മാരെ കാണാം.രക്തം പോലും ഉറഞ്ഞു പോകുമെന്ന് തോന്നുന്ന ഈ തണുപ്പില്‍ നമ്മുടെ രാജ്യത്തിന് വേണ്ടി നിസ്വാര്‍ഥ സേവനം ചെയ്യുന്ന ആ ധീര ജവാന്മാരേ നമുക്ക് നമിക്കാം.....!. തുടക്കത്തില്‍ ഈ കാഴ്ചകള്‍ എന്നില്‍ അത്ഭുതവും ,ആകാംഷയും ജനിപ്പിച്ചെങ്കിലും പിന്നീടുള്ള ഓരോ ദിവസങ്ങളിലും കാശ്മീരിന്‍റെ
നിശ്വാസം പോലെ കണ്മുന്പിലെ കാഴ്ചകള്‍ ഓരോന്നും എന്‍റെ ജീവിതത്തിന്‍റെ ഭാഗമാകുന്നത് ഞാന്‍ സ്വയം തിരിച്ചറിഞ്ഞു , കാശ്മീരിന്‍റെ സ്വപ്നങ്ങള്‍ എന്‍റെയും സ്വപ്നങ്ങള്‍ ആയ നിമിഷങ്ങളില്‍ ഒക്കെയും .
വഴിയോരങ്ങളില്‍ എനിക്ക് വേണ്ടി പൂവിട്ട മരങ്ങള്‍ |
ഈ മനോഹര ഭൂപ്രദേശത്തിന് കനിഞ്ഞ് നല്‍കിയ ആ സൗന്ദര്യം ഇവിടുത്തെ മനുഷ്യര്‍ക്കും അതേ പടി ദൈവം കൊടുത്തിട്ടുണ്ട് .വെളുത്ത് ചുവന്ന് സുന്ദരമായ മുഖങ്ങള്‍ .മുന്‍പില്‍ മിന്നി മറയുന്ന മനോഹര മുഖങ്ങളില്‍ ഒന്നും തണുപ്പിന്‍റെകാഠിന്യമോ ,കാശ്മീരിന്‍റെ സംഘര്‍ഷങ്ങളോ കാ ണുന്നില്ല .
എങ്കിലും മനോഹരമായ ആ മുഖങ്ങളിലെ ,പ്രതീക്ഷയുടെ ഉറവ വറ്റാത്ത കണ്ണുകളുടെ ആഴങ്ങളിലെവിടെയോ മഞ്ഞുപോലെ ഉറഞ്ഞു കിടക്കുന്ന വല്ലാത്ത ഒരു നിര്‍വികാരത എനിക്ക് വായിക്കുവാന്‍ കഴിയുന്നു .ഒരു പക്ഷെ അത് എന്‍റെ തോന്നലാകാം .
ദൂരെയുള്ള മല നിരകള്‍ മൂടല്‍ മഞ്ഞുകാരണം തെളിച്ചമില്ലാതെ കാണുന്നു.മഴ മാറി നിന്നാല്‍ കാഴ്ചകള്‍ ഇതിലും മനോഹരമാകുമെന്ന് ഡ്രൈവര്‍ ഇടയ്ക്കു പറയുന്നുണ്ട്.
ദൂരെയുള്ള മല നിരകള്‍ മൂടല്‍ മഞ്ഞുകാരണം തെളിച്ചമില്ലാതെ കാണുന്നു.മഴ മാറി നിന്നാല്‍ കാഴ്ചകള്‍ ഇതിലും മനോഹരമാകുമെന്ന് ഡ്രൈവര്‍ ഇടയ്ക്കു പറയുന്നുണ്ട്.
കാശ്മീര്‍ന്‍റെ ആദ്യ ഷോട്ടുകള്‍ ക്യാമറയില്‍ പകര്‍ത്താന്‍ വല്ലാതെ കൊതി തോന്നി.കാറിന്‍റെ വിന്‍ഡോ ഗ്ലാസ് പതുക്കെ താഴ്ത്തി. പുറത്തു നല്ല തണുപ്പ്.വിചാരിച്ചതുപോലെയല്ല. അല്‍പ്പം താഴ്ത്തിയ ഗ്ലാസ്സിന്‍റെ
വിടവിലൂടെ കുറച്ചു മഞ്ഞുതുള്ളികളും കൊണ്ട് തണുത്തൊരു കാറ്റ് അകത്തേക്ക് .....ആദ്യം എന്നെ കണ്ട് അല്‍പ്പം മടിച്ചു നിന്ന അവന്‍ ഒരു കള്ള കാമുകനെപ്പോലെ ആ തണുത്ത കൈകളാല്‍ എന്നെ അടക്കം പുണര്‍ന്നു ,അക്ഷരാര്‍ഥത്തില്‍ ഒന്ന് പരിഭ്രമിച്ചു പോയെങ്കിലും പെട്ടെന്ന് രണ്ട് സ്നാപ്പുകള്‍ എടുത്തിട്ട് ഞാന്‍ വിന്‍ഡോ ക്ലോസ്സ് ചെയ്തു.
പുറത്ത് മഴ പെയ്തുകൊണ്ട് ഇരിക്കുകയാണ് .നാട്ടിലേക്കൊന്നു വിളിക്കണമെങ്കില്‍ ഏതെങ്കിലും ടെലിഫോണ്‍ ബൂത്തില്‍ കയറണം.കാശ്മീര്‍ സ്റ്റേറ്റ് കടന്നാല്‍ പിന്നെ ഒരു പ്രീ പയെഡ് ഫോണുകളും വര്‍ക്ക് ചെയ്യില്ല .പുതിയ ഒന്ന്സംഘടിപ്പിക്കാമെന്ന് വെച്ചപ്പോള്‍അതൊന്നു ശരിയായി കിട്ടാന്‍ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും എടുക്കും.പുറത്തേക്ക് ഒന്ന് ഇറങ്ങുവാന്‍ തണുപ്പ് ഒട്ട് അനുവദിക്കുന്നുമില്ല .
ശരീരം വല്ലാതെ വിറക്കുന്നുണ്ടെന്ന്തോന്നി .വിന്‍ഡോ തുറന്ന ശേഷമാണ് തണുപ്പിന് ഇത്ര രൂക്ഷത.സ്വെട്ടെര്‍ പെട്ടിയില്‍ നിന്നും എടുക്കുവാന്‍ പറ്റിയില്ല .
അന്നോളം ഞാന്‍ ഇത്ര മേല്‍ തണുപ്പ് അറിഞ്ഞിട്ടില്ല ചുണ്ടുകള്‍ വിറക്കുന്നത് കാരണം പറയുവാന്‍ ഉദ്ദേശിക്കുന്ന വാക്കുകള്‍ ഒന്നും പുറത്ത് വരുന്നില്ല.എങ്കിലും ഈ തണുപ്പിനു ഒരു സുഖമുണ്ട്......... .തരളിതമായ ഏതോ കൈകളില്‍ കിടന്നുറങ്ങുമ്പോള്‍ നനച്ചു കൊണ്ടൊരു മഞ്ഞു മഴ പെയ്തിറങ്ങുന്ന ഒരു പ്രതേക സുഖം,മനസ്സില്‍ മഞ്ഞുപൂക്കുമ്പോള്‍ ആ സുഖത്തിന് ഇരട്ടി മധുരം . വെളിയില്‍ പിന്നിലേക്ക് ഓടി മറയുന്ന പുറം കാഴ്ചകളില്‍ നോക്കി ഒരു പ്രണയ ആലസ്യത്തിലെന്ന പോലെ ഞാന്‍ അറിയാതെ മയങ്ങി. പാതയോരങ്ങളില്‍ ,മഞ്ഞു മഴ പെയ്തിറങ്ങുന്ന മരങ്ങളെ പിന്നിട്ടു കാര്‍ ഹസ്രത് ബാല്‍ ലക്ഷ്യമാക്കി പോയിക്കൊണ്ടിരുന്നു. അങ്ങ് ദൂരെ ദല്‍ തടാക ത്തെതഴുകി വീശിയ ഒരു തണുത്ത കാറ്റ് വഴിയോരത്തെവിടെയോ എന്നെയും കാത്തു നിന്നു.........ചരിത്രവും ,പ്രണയവും,വിരഹവും,വേദനകളും,വേ ര്പാടുകളും ...........നിറഞ്ഞ ഒരുപാട് കഥകള്‍ പറഞ്ഞു കേള്‍പ്പിക്കാന്‍ .............
പേരറിയാത്ത പൂക്കള്‍ ....ഇവരും വിരിഞ്ഞു എനിക്ക് വേണ്ടി |
കൃത്യം 11 : 30 ഹസ്രത് ബാല്‍ എത്തി . മുന്‍പ് പറഞ്ഞിരുന്ന പ്രകാരം ഫയാസ് ഭായി വീടിന്‍റെ ഗൈറ്റിനു മുന്‍പില്‍ ഞങ്ങളെ കാത്തു നില്‍പ്പുണ്ടായിരുന്നു .കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ തണുപ്പ് അസ്സഹനീയം ,ദേഹമെല്ലാം വിറ ക്കുന്നതുപോലെ.മനസ്സിന്‍റെ ആസ്വാദനം ശരീരം തിരിച്ചറിയുന്നില്ലല്ലോ എന്ന് വിഷമം തോന്നി.
പലപ്പോഴും ഈ ശരീരം ഇങ്ങനെയാണ് ....മനസ്സിന്‍റെ വികാരത്തോട് പോരുത്തപ്പെട്ടു പോകാറില്ല .
ഫയാസ് ഭായിയുടെ ഭാര്യ നഗീന്‍ പുഞ്ചിരിക്കുന്ന മുഖവുമായി മുന്‍പില്‍ .
ഒരു വിധം ഹിന്ദി സംസാരിക്കുന്നുണ്ട് ഫയാസ് ഭായി ,എന്നാല്‍ നഗീന്‍ പറയുന്നത് ശുദ്ധ കാശ്മീരി ഭാഷ ,ഒരു അക്ഷരം പോലും മനസ്സിലാകുന്നില്ല .
തറയില്‍ ഭംഗിയായി വിരിച്ചിട്ട കാര്‍ പെറ്റില്‍ കിടക്കുന്ന കമ്പിളി പുതപ്പിനുള്ളില്‍ ഒരു പൂച്ചക്കുട്ടിയെ പോലെ ചുരുണ്ട് കൂടാന്‍ എനിക്കപ്പോള്‍ തോന്നി.തണുപ്പില്‍ ഞാന്‍ വിറക്കുന്നത്കണ്ടിട്ടാകണം നഗീന്‍ ഒരു ഡ്രസ്സ് എന്നെ ഇടുവിച്ചു .കശ്മീര്‍ പരമ്പരാഗത വേഷമായ ഫിരണ്‍ ആയിരുന്നു അത് .കാങ്കിടി (നെരിപ്പോട്kangri or kangar or kangir)എന്‍റെ അടുത്തു നീക്കി വെച്ചിട്ട് അതിന് മുകളില്‍ കൈകള്‍ പിടിക്കാന്‍ ആംഗ്യ കാട്ടി..ഭാഷയുടെ അതിര്‍ വരമ്പുകള്‍ നഗീനെയും എന്നെയും അകറ്റി നിര്‍ത്തുമ്പോലെ .നഗീന്‍ എന്തെല്ലാമോ ഫയാസ് ഭായിയോട് പറയുന്നുണ്ട് ,പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല.ഓരോന്ന് പറയുമ്പോളും നഗീന്‍ ദയനീയ മായി എന്നെ നോക്കുകയും സ്വന്തം മുഖം അവരുടെ തോളോട് ചരിച്ചു ഒരു ഭാവം പ്രകടിപ്പിക്കുന്നുമുണ്ട്,ആ ഭാവത്തിന്റെ അര്‍ത്ഥം ആദ്യമൊന്നും എനിക്ക് മനസ്സിലായില്ല.
ചില ഭാവങ്ങള്‍,ചില വികാരങ്ങള്‍ അങ്ങനെയാണ് ഭാഷകള്‍ക്ക് അതീതമായി പറഞ്ഞു ഫലിപ്പിക്കുവാന്‍ കഴിയാത്ത എന്തെല്ലാമോ അത് ഉള്‍ക്കൊള്ളുന്നു .
സമയം ഉച്ചയോടു അടുക്കുന്നു .നഗീന്‍ വെച്ച് വിളമ്പിയ ബസുമതി റൈസ് കൊണ്ട് ഉണ്ടാക്കിയ ചോറും അധികം എരിവും ,മസാലയും ചേര്‍ക്കാതെ പാചകം ചെയ്ത ,ചിക്കന്‍ കറിയുമായിരുന്നു ഉച്ച ഭക്ഷണം .
പുറത്തേക്കു ഇന്നിനി പോകുവാന്‍ വയ്യ .മഴ പെയ്തുകൊണ്ടിരിക്കുകയാണ്.തണുപ് പ് അസ്സഹനീയം.
ഫയാസ് ഭായിയുടെ ഇളയ മകന്‍ ഷാഹിദ് പ്ലേ സ്കൂളില്‍ നിന്നും എത്തി .നല്ല ചുവന്ന ആപ്പിള്‍ പോലെ തുടുത്തകാശ്മീരി കുട്ടി .....അവന്‍റെ കവിളുകളില്‍ റൂഷ് ഇട്ടതു പോലെ ചുവന്നിരിക്കുന്നു പുഞ്ചിരിക്കുമ്പോള്‍ ആ ചുവപ്പ് കൂടുതല്‍ തെളിഞ്ഞു വരുന്നു.കാന്കിടിയും അരികില്‍ വെച്ച് കമ്പിളി ക്കിടയില്‍ ഇരിക്കുന്ന ഞങ്ങളെ ഏതോ അന്യ ഗ്രിഹ ജീവികളെ എന്ന പോലെ അവന്‍ മാറി മാറി നോക്കി .കൈകാട്ടി ഞാന്‍ അരികിലേക്ക് വിളിച്ചപ്പോള്‍ അപരിചിതത്വത്തിന്‍റെ മറ മെല്ലെ നീക്കി എന്നോടവന്‍ പുഞ്ചിരിച്ചു ,ഞാനും......ചിരിക്കാന്‍ ഭാഷ വേണ്ടല്ലോ ....
വൈകുന്നേരം ആയപ്പോഴേക്കും സ്കൂള്‍ വിട്ടു ഫയാസ് ഭായിയുടെ മറ്റു രണ്ട് മക്കളും എത്തി .
വീട്ടില്‍ എത്തിയ അതിഥികളെ കാണാന്‍ തിരക്കിട്ട് അവര്‍ റൂമിലേക്ക് ഓടിവന്നു .ഷാഹിദ് എന്ന കൊച്ചു മിടുക്കന്‍ അപ്പോഴേക്കും ഞങ്ങളോട് കൂടുതല്‍ പരിചയ ഭാവം നടിച്ചു തന്റെ ചേട്ടന്‍റെയും ,ചേച്ചിയുടെയുംമുന്‍പില്‍ ഒരു കൊച്ചു ഹീറോ ആയി ചമയുകയായിരുന്നു.
കളിയും ചിരിയുമായി ശ്രീ നഗറിലെ ആദ്യരാത്രി .......വികാരങ്ങളേപ്പോലും മരവിപ്പിക്കുന്ന ആ തണുപ്പില്‍ ചില വേളകളില്‍ ഉറക്കം പോലും, എന്നെ തൊട്ടാല്‍ തണുക്കുമോ എന്ന് ഭയന്ന് മാറിനില്‍ക്കും പോലെ .ആ രാത്രി തോരാതെ പെയ്ത മഴയില്‍ നനഞ്ഞു ഉറങ്ങുന്ന ശ്രീനഗറിനോടൊപ്പം എപ്പോഴോ ഞാനും ഉറങ്ങി.
"നമ്കിന്‍ .....ചായ് "എന്ന് പറഞ്ഞു ഒരു കപ്പില്‍ നഗീന്‍ എനിക്ക് ചായ പകര്‍ന്നു.പഞ്ചസാരക്ക് പകരം ഉപ്പ് ചേര്‍ത്ത ചായ ആണ് "നമ്കിന്‍ ".
കാലത്ത് എഴുന്നേറ്റപ്പോള്‍ പതിവിലും വൈകി .തണുപ്പും ,യാത്ര ക്ഷീണവും ആകെ ഒരു പരുവത്തില്‍ ആക്കിയതു പോലെ .മഴയുടെ നേരിയ മര്‍മ്മരം അപ്പോഴും പുറത്തു കേള്‍ക്കാം .കമ്പിളിയില്‍ നിന്ന് പുറത്തേക്കു ഇറങ്ങുവാന്‍ മടി .തണുപ്പ് എനിക്കേറെ ഇഷ്ട്ടമാണ് ....എങ്കിലും ഈ തണുപ്പ് ...... .
പൈപ്പിലെ വെള്ളം കൈവിരലുകളെ മരവിപ്പിച്ചു.അടുക്കളയിലേക്കു കയറിയപ്പോള്‍ആ പതിവ് പുഞ്ചിരിയുമായി നഗീന്‍ കാശ്മീരിയില്‍ എന്തോ ചോദിച്ചു ........."ബാബി ......"എന്ന വാക്ക് മാത്രം എനിക്ക് മനസ്സിലായി .
എന്ത് ചോദിക്കണം..?എന്ത് പറയണം..?
ചോദ്യങ്ങളും ഉത്തരങ്ങളും വിവിധ ഭാവങ്ങളിലുള്ള പുഞ്ചിരിയില്‍ ഒതുക്കി ഞാന്‍ ആ അടുക്കളയില്‍ ചുറ്റിപ്പറ്റിനിന്നു.
കാശ്മീരിലെ ആചാരങ്ങളും ,അനുഷ്ട്ടാനങ്ങളും അടുത്തറിയണമെങ്കില്‍ ഇത്തരം ഭവനങ്ങളില്‍ ചെല്ലണം .
വളരെ മനോഹരമായി തോന്നി ആ അടുക്കള ,.തറയിലൊക്കെ കാര്‍പെറ്റ് വിരിച്ച് പാചകം പോലും തറയില്‍ ഇരുന്ന്.
കുറച്ചു പാത്രങ്ങള്‍ ,ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു.കൂട്ടത്തില്‍ ഞാന്‍ ഒരു "ഹുക്കയും"(hookah ) കണ്ടു.സത്യത്തില്‍ ചില സിനിമകളില്‍ ആണ് ഇത്തരം ഹുക്കകള്‍ ഞാന്‍ കണ്ടിട്ടുള്ളത് , രാജാക്കന്മാര്‍ ചില നൃത്ത സദസ്സുകളില്‍ ഇതും വലിച്ചുകൊണ്ട് നൃത്തം ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട് . ഈ തണുപ്പില്‍ ഇവിടുത്തുകാര്‍ക്ക് മനസ്സിനും ശരീരത്തിനും ചൂടേകാന്‍ ഹുക്ക തന്നെ നല്ലതെന്ന് എനിക്ക് തോന്നി .
"നമ്കിന്‍ .....ചായ് "എന്ന് പറഞ്ഞു ഒരു കപ്പില്‍ നഗീന്‍ എനിക്ക് ചായ പകര്‍ന്നു.പഞ്ചസാരക്ക് പകരം ഉപ്പ് ചേര്‍ത്ത ചായ ആണ് "നമ്കിന്‍ ".
കാശ്മീര്‍ പ്രഭാതങ്ങള്‍ തുടങ്ങുന്നത് ഇങ്ങനെയുള്ള ഒരു "നമക് ടീ " യില്‍ നിന്നുമാണ്.രുചികരമായി ഞാന്‍ നമ്കിന്‍ "ആസ്വദിച്ചു" കുടിക്കുന്നത് കണ്ടിട്ടാകണം നഗീന്‍ നാല് കപ്പുകളും ഒരു ഫ്ലാസ്കില്‍ മധുരം ചേര്‍ത്ത ചായയും, റൂമില്‍ വേഗം എത്തിച്ചത്.
ഇവിടെ ഇവര്‍ പാകം ചെയ്യുന്ന മിക്ക ഭക്ഷണങ്ങളിലും ഉപ്പിന്റെ ഉപയോഗം കൂടുതലായി എനിക്ക് തോന്നി .
യൂണിവേഴ്സിറ്റി കാമ്പസിലെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആണ് കുട്ടികള്‍ പഠിക്കുന്നത് ,അത് കൊണ്ട് ചില ഹിന്ദി, ഇംഗ്ലീഷ് വാക്കുകളില്‍ പിടിച്ചു കയറി കുഞ്ഞുങ്ങളോട് ഞാന്‍ വളരെ പെട്ടെന്ന് അടുത്തു.വീടിന്‍റെ ബാക്ക്യര്‍ഡില്‍ നില്‍ക്കുന്നത് അപ്പിള്‍ മരമാണെന്നും തണുപ്പിനു "തീര്‍"എന്നാണ് കാശ്മീരിയില്‍ പറയുക എന്നും മുന്തസിര്‍ എന്ന രണ്ടാം ക്ലാസ്സുകാരനാണ് എന്നെ പഠിപ്പിച്ചത് .അവന്‍റെ അനുജത്തി, അര്‍ബിന എന്ന സുന്ദരിക്കുട്ടി എല്‍ .കെ .ജി യില്‍ പഠിക്കുന്നു വളരെ മധുരമായ ശബ്ദമാണ് അര്‍ബിനയുടെത് .ആ തണുപ്പില്‍ അവരോടു സംസാരിക്കാന്‍ ചില ഹിന്ദി വാക് കുകള്‍ക്കു വേണ്ടി ഞാന്‍ തപ്പിത്തടയുമ്പോള്‍ ഇടക്കിടെ അവള്‍ എന്നോട് ചോദിക്കും., മധുരമായ സ്വരത്തില്‍ "ടണ്ടി....ലഗി..... ...?". എന്‍റെ മറുപടി "ഉം ഉം ...."എന്നും .
ഏത് നാട്ടിടും ,ഏത് ഭാഷയിലും "ഉം ...."എന്ന മൂളലിനു വല്യ അര്‍ദ്ധ വ്യത്യാസമില്ലല്ലോ .ടോണ്‍ അല്‍പ്പം മാറ്റി ഏത് അവസരത്തിലും,ഏത് വികാര പ്രകടനങ്ങള്‍ക്കും ഈ മൂളല്‍ നമുക്ക് പ്രയോഗിക്കാം എന്നത് പല അവസരങ്ങളിലും എനിക്ക് വലിയ ആശ്വാസമായി ,പ്രത്യേകിച്ച് നഗീന്‍റെ കശ്മീരിഭാഷയുടെ മുന്‍പില്‍ കിടന്നു ചക്ര ശ്വാസം വലിച്ച സമയങ്ങളില്‍ ഒക്കെയും .
വീടിന്‍റെ വാതില്‍ തുറന്നു ഞാന്‍ പുറത്തേക്ക് ഇറങ്ങി മുന്‍തസിറും,അര്‍ബിനയും കൂടെയുണ്ട് .ആപ്പിള്‍ മരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു . മനാലി,ഷിംല യാത്രകളില്‍ ആണ് അപ്പിള്‍ മരങ്ങള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളത് .യാത്രകള്‍ മിക്കതും ഏപ്രില്‍ മാസം ആയതിനാല്‍ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാനാനുള്ള ഭാഗ്യമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ.ഇപ്പോള്‍ ദാ ഇവിടെയും നിറയെ പൂത്തുലഞ്ഞ ആപ്പിള്‍ മരം.ജൂലൈ ഓഗസ്റ്റ് മാസങ്ങളാണത്രെ ആപ്പിള്‍ സീസണ്‍ .നാട്ടില്‍ ആപ്പിള്‍ മരങ്ങള്‍ ഇല്ല എന്ന് പറയുമ്പോള്‍ കുട്ടികള്‍ക്ക് അത്ഭുതം ."നാരിയല്‍ പേട്"നിറയെ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ അത് എങ്ങനെയെന്നു വരച്ചു കാണിക്കണം എന്നായി അവര്‍.എന്‍റെ ചിത്ര രചനയിലുള്ള പ്രാവിണ്യം മാറ്റുരക്കാന്‍ പറ്റിയ സമയം. ഇന്നേ വരെ ആരും എന്നോട് ഒരു പൂവിന്‍റെപടം പോലും വരച്ചു കാണിക്കാന്‍ ആവശ്യ പെട്ടിട്ടില്ല .മുന്തസിര്‍ എവിടെ നിന്നോ ഒരു വെള്ള പേപ്പറും പേനയുമായി ഓടി വന്നു .അങ്ങനെ നമ്മുടെ തെങ്ങിന്‍റെ ചിത്രം ഞാന്‍ വരച്ചു തുടങ്ങി ,ആദ്യം ഒറ്റത്തടി,പിന്നെ ഓലകള്‍ ,തേങ്ങകള്‍ കൂടി വരക്കണം എന്നുണ്ടായിരുന്നു. രണ്ട് ഓല എത്തിയപ്പോഴേക്കും കുട്ടികള്‍ "യെ കൊക്കോ നട്ട് ട്രീ ഹേ?......കൊക്കോ നട്ട് ട്രീ" എന്ന് ബഹളമ വെച്ചത് കാരണം ആ ശ്രമം പാതി വഴിയില്‍ ഞാന്‍ ഉപേക്ഷിച്ചു .പിന്നെ പ്ലാവ്...ചക്ക ഒക്കെ എന്‍റെ ഓര്‍മയില്‍ തെളിഞ്ഞു .ഞാന്‍ വരച്ച "പ്ലാവില്‍ "കിടക്കുന്ന ചക്കകള്‍ കണ്ട് "ഇതനാ ബഡാ ഫ്രൂട്ട് ........!"എന്ന് അവര്‍ ഒച്ച വെക്കുമ്പോള്‍ എന്‍റെ ഒന്നോ രണ്ടോ വരകളില്‍ അത് ജാക്ക് ഫ്രൂട്ട് ആണെന്ന് അവര്‍ക്ക് മനസ്സിലായല്ലോ എന്ന് ഞാന്‍ ആത്മ സംതൃപ്തി അടയുകയായിരുന്നു.
നിറഞ്ഞു പൂത്ത് നില്‍ക്കുന്ന ആപ്പിള്‍ മരം ചൂണ്ടിക്കാണിച്ചു മുന്തസിര്‍ എന്നോട് പറഞ്ഞു "ആപ്പിള്‍ കൂല്‍ ..." ."കൂല്‍" എന്നാല്‍ കഷ്മിരിയില്‍ "മരം" എന്ന് അര്‍ത്ഥം .ഞാന്‍ അതേ പോലെ ആ വാക്കുകള്‍ അവരോടൊപ്പം ഏറ്റു പറഞ്ഞു "ആപ്പിള്‍ കൂല്‍...."
കുഞ്ഞുങ്ങള്‍ രണ്ട് പേരും ഉറക്കെ ചിരിച്ചു ........., ഭാഷക്കും, ദേശത്തിനും അപ്പുറം എല്ലാം മറന്ന് ചിരിക്കുന്ന നിഷ്ക്കളങ്ക ബാല്യം....
ഈ ചിരികളില്‍സംഘര്‍ഷങ്ങള്‍ ഇല്ല ....ഇവരുടെ ചിരിക്ക് ഭാഷയില്ല ...എനിക്കിവരെ അറിയാന്‍ ഒരു ഭാഷയുടെയും ആവശ്യമില്ല ."ഈ മനസ്സുകളില്‍ ഒരിക്കലും വിഷം പുരളാതിരിക്കട്ടെ ......കാശ്മീരിന്റെ മണ്ണില്‍ ചിരിക്കുന്ന ഈ ബാല്യങ്ങള്‍ക്ക് നല്ലത് മാത്രം വരുത്തണേ.... എന്ന് പ്രാ ര്‍ത്ഥിക്കുമ്പോള്‍" ആ ചിരികള്‍ക്കിടയിലും എന്തിനായിരുന്നു എന്‍റെ മാത്രം കണ്ണുകള്‍ നിറഞ്ഞത് .....?
ഉച്ചക്കുശേഷം ദര്‍ഗയില്‍ പോകാമെന്ന് നഗീന്‍ തന്നെയാണ് പറഞ്ഞത് .
ദര്‍ഗയെന്നാല്‍ ഹസ്രത് ബാല്‍ മോസ്ക്ക് (ശ്രീ മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്ന സിനിമയില്‍ ആണ് ഞാന്‍ hazratbal shrine [Arabic word Hazrat, meaning holy or majestic, and the Kashmiri word bal, meaning place ].മുന്‍പ് കണ്ടിട്ടുള്ളത് ) ഖാസി അങ്കിളിന്റെ വീട്ടില്‍ നിന്നും നടന്നു പോകുവാനുള്ള ദൂരം മാത്രം .വീട്ടില്‍ നിന്നാല്‍ പള്ളിയിലെ ബാങ്ക് വിളി വളരെ വ്യക്തമായി കേള്‍ക്കാം.പോകുന്ന വഴികളില്‍ അവിടെയും ഇവി ടെയുമൊക്കെ സുരക്ഷാ ഭടന്മാര്‍ .മഴയുടെ നേരിയ തലോടല്‍ അപ്പോഴും .ഫിരന്‍ ധരിച്ചു ഒരു കാശ്മീരി വനിതയെപ്പോലെയാണ് ഞാന്‍ ആവഴികള്‍ നടന്നത്.തണുപ്പ് അപ്പോഴും അതേ പടി എന്നോടൊപ്പം ഉണ്ട്.ഹസ്രത് ബാലിന്‍റെ ഏകദേശ അടുത്താണ് ജമ്മു ആന്‍ഡ് കാശ്മീര്‍ യൂണിവേഴ്സിറ്റി.ആത്മ നൊമ്പരങ്ങള്‍ പറയുവാനാകാതെ ചീനാര്‍ മരങ്ങള്‍......................... |
.
ലോകത്തിലെ തന്നെ പേര് കേട്ട വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ഒന്നാണ് ഹസ്രത് ബല്‍. മദീനയിലെ പരിശുദ്ധ ദേവാലയത്തെ അനുസ്മരിപ്പിക്കുംപോലെ മാര്‍ബിളില്‍ കൊത്തിയ ഒരു ശില്‍പ്പ ചാതുര്യം.
ശ്രീനഗറില്‍ നിന്നും 7 കിലോമീറ്റര്‍ മാറി ദാല്‍ തടാകത്തിന്റെ പടിഞ്ഞാറ് തീരത്ത്,നിശാറ്റ്ബാഗിന്‍റെ (മുഗള്‍ ഗാര്‍ഡന്‍) എതിര്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ പള്ളിയിലേക്ക് റോഡ് മാര്‍ഗ്ഗമോ ,നിഷാറ്റ് ബാഗില്‍ നിന്ന്ദല്‍ തടാകത്തില്‍ കൂടി ഷിക്കാറയിലോ(അലങ്കരിച്ച തോണി) എത്തിച്ചേരാം.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ "sacred hair"ഇവിടെ സൂക്ഷിക്കുന്നു .ചില വിശേഷ ദിവസങ്ങളില്‍ മാത്രം ഇത് പൊതു ജനങ്ങള്‍ക്ക് കാട്ടി കൊടുക്കുന്നു .1630തില്‍ സൌദി അറേബ്യയിലെ മദീനയില്‍ നിന്നും കൊണ്ടുവരപെട്ടതാണ് ഈ തിരുശേഷിപ്പെന്ന് പറയപ്പെടുന്നു.ഖ്വാജാ നസ്സരുദീന്‍ ബീജാപൂരില്‍ നിന്നുമാണ് ഇത് കാശ്മീരില്‍ എത്തിച്ചത് . മുഗള്‍ ഭരണാധികാരിയായ ഷാജഹാന്‍ നിര്‍മ്മിച്ചതാണ് ഈ ആരാധനാലയം . ഇതിന്‍റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത് തീര്‍ത്തും മുഗള്‍ അറേബ്യന്‍ രീതിയാണ് ,നബിയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മദീന ആരാധനാലയത്തിന്‍റെ അതേ മാതൃകയില്‍,കാഴ്ചയില്‍ മദീന എന്ന് തന്നെ തോന്നി പോകും .
ഞങ്ങള്‍ എത്തുമ്പോള്‍ അവിടെ അന്ന് ,അത്ര തിരക്കുണ്ടായിരുന്നില്ല.
വെള്ളിയാഴ്ചകളിലെ ജുമാ നമസ്ക്കാര സമയത്താണ് ഇവിടെ അനിയന്ത്രിതമായി തിരക്ക് ഉണ്ടാവുക എന്ന് ഫയസ് ഭായി പറഞ്ഞു.അടുത്ത വെള്ളിയാഴ്ച നമുക്കിവിടെ വരാമെന്ന് നഗീന്‍ അപ്പോള്‍ എന്നോട് ആംഗ്യ ഭാഷയില്‍ കാണിച്ചു .നഗീന്‍ പറയുന്നത് ഏകദേശം എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നുണ്ട് .
സ്ത്രീകള്‍ക്കും പുര്‍ഷന്മാര്‍ക്കും അകത്തേക്ക് പ്രവേശിക്കാന്‍ പ്രത്യേക കവാടങ്ങള്‍.ഫിരന്‍ ധരിച്ചു കശ്മീര്‍ രീതിയില്‍ ,കാശ്മീരി കുടുംബത്തോടൊപ്പം കണ്ടത് കൊണ്ടാകാം ഞങ്ങളേ പ്രത്യേക സുരക്ഷാ പരിശോധനകള്‍ക്കൊന്നും വിധേയരാക്കിയില്ല .
മനസ്സ്ദൈവീകമായ ആ അന്തരീക്ഷത്തില്‍ അലിഞ്ഞു ...ഉള്ളുരുകി പ്രാത്ഥി ക്കുമ്പോള്‍ നാം അറിയാതെ കണ്ണുകള്‍ നിറയും ,മനസില്‍ നിറഞ്ഞ സങ്കടങ്ങള്‍ ദൈവം കഴുകി കളയുന്നതാകം ഈ കണ്ണുനീര്‍.
പള്ളിയില്‍ നിന്നും തിരികെ പോകും മുന്‍പ് മനോഹരമായ ചില ദ്രിശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തണം എന്ന് ആഗ്രഹമുണ്ടായിരുന്നു .തണുപ്പി ന്‍റെ കാഠിന്യം കാരണം ബാഗ് ഒന്ന് തുറക്കുവാന്‍ പോലും കഴിയുന്നില്ല .എങ്കിലും ഞാന്‍ ക്യാമറ പുറത്തെടുത്തു .പെട്ടെന്ന് അല്‍പ്പം പിന്നിലായി വായനയില്‍ ഇരുന്ന ആ പുരുഷ രൂപം സംസാരിച്ചു തുടങ്ങി കാഷ്മീരിയും,ഇംഗ്ലീഷും, ഹിന്ദിയു കലര്‍ന്ന ഭാഷയിലാണ് സംസാരം.ദര്ഗയുടെ ഫോട്ടോ എടുക്കുവാന്‍ പാടില്ല എന്നും,ദല്‍ തടാകത്തിന്റെ തീരത്ത് പോയി ചിത്രങ്ങള്‍ എടുത്തു കൊള്ളുവാനും ആണ് ആള്‍ പറഞ്ഞത് . ക്യാമറ അതേപോലെ ഞാന്‍ ബാഗില്‍ തിരികെ വെച്ചു .പള്ളിയിലെ ആരെങ്കിലും ആകും .അല്ലെങ്കില്‍ ഇന്നാട്ടുകാരില്‍ ഒരാള്‍ .ഇത് കാശ്മീര്‍ ആണ് .ഇവിടുത്തുകാര്‍ പറയുന്നത് നമ്മള്‍ അനുസരിക്കണം.
ഞാനും നഗീനും പോകുവാന്‍ എഴുന്നേല്‍ക്കുമ്പോള്‍ തൊട്ടു പുറകില്‍ ഇരുന്ന ആള്‍രൂപം പള്ളിക്കകത്തേക്ക് പോകുന്നത് കണ്ടു.ഫിരന്‍ ധരിച്ചിരുന്ന ആളിന്റെ കയ്യില്‍ ഒരു മെഷീന്‍ ഗണ്‍ .എന്നോട് ഫോട്ടോ എടുക്കുവാന്‍ പാടില്ല എന്ന് പറഞ്ഞത് ഒരു സുരക്ഷാ ഭടന്‍ ആയിരുന്നു?.
ഒരു പുഞ്ചിരി പോലും ബാക്കി നിര്‍ത്താത്ത മുഖം,എന്നില്‍ അത്ഭുതവും ആകാംഷയും ശേഷിപ്പിച്ച് പതിവ് ഗൌരവത്തോടെ പള്ളിയുടെ അകത്തളങ്ങള്‍വളരെ സൂഷ്മതയോടെ വീക്ഷിച്ചു നടന്നു.
ഹസ്രത് ബാല്‍-ആരാധനാലയം -ദാല്‍ തടാക തീരത്ത് നിന്ന്
|
ദൂര കാഴ്ച
|
ദല്‍ന്‍റെ തീരത്ത് എത്തിയപ്പോള്‍ അനിര്‍വച നീയമായ ഒരു അന്തരീക്ഷം.ഇരുട്ടിന്റെ മറപറ്റി തണുപ്പിന്‍റെ പുതപ്പണിഞ്ഞ് ദല്‍ നേരത്തേ ഉറങ്ങിയെന്ന്എനിക്ക് തോന്നി .പടിക്കെട്ടുകള്‍ ഇറങ്ങി അവളെ ഒന്ന് തോട്ടുണര്‍ത്തിയാലോ?.തണുപ്പ് വല്ലാതെ അരിച്ചു കയറുന്നു .വീശുന്ന കാറ്റിനു തണുപ്പിന്‍റെ ആയിരം കൈകള്‍ .സമയം വൈകുന്നത് കാരണം ഇനിയൊരു സായാഹ്നം ഇവിടെ വീണ്ടും വരാം എന്ന പ്രതീക്ഷയില്‍ തടാക തീരം വിട്ട് നടന്നകന്നു.
വഴിയോരങ്ങള്‍ അപ്പോഴേക്കും പൂര്‍ണ്ണമായി ഇരുട്ടില്‍ മുങ്ങിയിരുന്നു .മൂടല്‍ മഞ്ഞിന്‍റെ പുകമറക്കുള്ളില്‍ ആകാശത്ത് മിന്നിയും മറഞ്ഞും കുറച്ച് നക്ഷത്രങ്ങള്‍ മാത്രം . സ്ട്രീറ്റ് ലൈറ്റ്ന്‍റെ അരണ്ട വെളിച്ചത്തില്‍ ടാറിട്ട റോഡില്‍ തെളിഞ്ഞു കണ്ട അക്ഷരങ്ങള്‍ ഞാന്‍ വായിച്ചു .ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ .വഴിയരികിലെ മതിലുകളില്‍ വീണ്ടും അതേ വാചകങ്ങള്‍.ഉള്ളില്‍ അപ്പോള്‍ നിറഞ്ഞ വികാരം എന്തായിരുന്നു ?ഭയമോ നൊമ്പരമോ ?.മനസ്സില്‍ എവിടെയോ ഭയത്തിന്‍റെ നെരിപ്പോട് എരിയാന്‍ തുടങ്ങി ,കോര്‍ത്ത് വലിക്കുന്ന ഒരു നൊമ്പരവും .ഒരു കാര്യം ഉറപ്പാണ് ഇന്നും ഇന്ത്യ വിരുദ്ധ ജനത കാശ്മീരിന്‍റെ മണ്ണില്‍ ഉണ്ട്.കാങ്കിടിയില്‍ എരിയുന്ന കനലുപോലെ ചില മനസ്സിലെങ്കിലും ഒരു തരം സ്പര്‍ദ നീറുന്നുണ്ട് . എന്‍റെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഒരു മറുപടി ഭയാസ് ഭായി പറഞ്ഞില്ല .നഗീനോട് ചോദിച്ചാല്‍ ഒരു പക്ഷെ പറയുമായിരുന്നിരിക്കണം .ഭാഷയുടെ ലോകത്ത് ഞങ്ങള്‍ അന്യരായിപ്പോയല്ലോ .
അന്തി മയങ്ങിയ നേരം തണുത്തുറഞ്ഞ് ഉറങ്ങിപ്പോയ ദല്‍ തടാകം...... |
വഴിയോരങ്ങള്‍ അപ്പോഴേക്കും പൂര്‍ണ്ണമായി ഇരുട്ടില്‍ മുങ്ങിയിരുന്നു .മൂടല്‍ മഞ്ഞിന്‍റെ പുകമറക്കുള്ളില്‍ ആകാശത്ത് മിന്നിയും മറഞ്ഞും കുറച്ച് നക്ഷത്രങ്ങള്‍ മാത്രം . സ്ട്രീറ്റ് ലൈറ്റ്ന്‍റെ അരണ്ട വെളിച്ചത്തില്‍ ടാറിട്ട റോഡില്‍ തെളിഞ്ഞു കണ്ട അക്ഷരങ്ങള്‍ ഞാന്‍ വായിച്ചു .ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ .വഴിയരികിലെ മതിലുകളില്‍ വീണ്ടും അതേ വാചകങ്ങള്‍.ഉള്ളില്‍ അപ്പോള്‍ നിറഞ്ഞ വികാരം എന്തായിരുന്നു ?ഭയമോ നൊമ്പരമോ ?.മനസ്സില്‍ എവിടെയോ ഭയത്തിന്‍റെ നെരിപ്പോട് എരിയാന്‍ തുടങ്ങി ,കോര്‍ത്ത് വലിക്കുന്ന ഒരു നൊമ്പരവും .ഒരു കാര്യം ഉറപ്പാണ് ഇന്നും ഇന്ത്യ വിരുദ്ധ ജനത കാശ്മീരിന്‍റെ മണ്ണില്‍ ഉണ്ട്.കാങ്കിടിയില്‍ എരിയുന്ന കനലുപോലെ ചില മനസ്സിലെങ്കിലും ഒരു തരം സ്പര്‍ദ നീറുന്നുണ്ട് . എന്‍റെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഒരു മറുപടി ഭയാസ് ഭായി പറഞ്ഞില്ല .നഗീനോട് ചോദിച്ചാല്‍ ഒരു പക്ഷെ പറയുമായിരുന്നിരിക്കണം .ഭാഷയുടെ ലോകത്ത് ഞങ്ങള്‍ അന്യരായിപ്പോയല്ലോ .
തണുപ്പിനോടൊപ്പം എന്നില്‍ നിറഞ്ഞ ഭയം ,
ഇതാണ് കാശ്മീര്‍ .....പല കാഴ്ചകളും അക്ഷരാര്‍ത്ഥത്തില്‍ നമ്മെ ഞെട്ടിച്ചു കളയും.
അനുഭവങ്ങള്‍ നമ്മളെ കോരിയെടുത്തു ഒരു അത്ഭുത ലോകത്തേക്ക് കൂട്ടി കൊണ്ട് പോകും.മനോഹരമായ കാഴ്ചകളുടെ അതിരുകള്‍ കാട്ടി നമ്മെ കൊതിപ്പിക്കും ,ഭീകരതയുടെ അതിര്‍ വരമ്പുകളില്‍ കൊണ്ട് പോയി ഭയപ്പെടുത്തും .
എങ്കിലും എനിക്കേറെ ഇഷ്ട്ടപ്പെട്ടു ഈ കാശ്മീര്‍ ......തണുപ്പിന്റെ
ദല്‍ തടാകം കടന്ന് ചിനാര്‍ മരങ്ങളെ തഴുകിയെത്തുന്ന ഈ തണുത്ത കാറ്റിന് അനുഭവത്തിന്‍റെ ഓര്‍മ്മകൂട്ടുകള്‍,പ്രണയത്തിന്‍റെ മധുര സ്മരണകള്‍ എത്ര മേല്‍ പങ്കുവെക്കുവാന്‍ ഇനിയും ബാക്കിയുണ്ടാകും .
കുറിപ്പ് :സുരക്ഷാനടപടികള്‍ കര്‍ശനമായതിനാല്‍ മനോഹരദ്രിശ്യങ്ങള്‍ പലതും ക്യാമറയില്‍ പകര്‍ത്തുവാന്‍ കഴിഞ്ഞില്ല .
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(2)
പ്രിയപ്പെട്ട വായനക്കാര്‍ക്ക് ,
ReplyDeleteമഞ്ഞുപൂവിട്ട കുങ്കുമപ്പാടങ്ങള്‍.........(1)
ഒരു "യാത്രാ വിവരണം" എന്ന് പറയാമോ എന്ന് അറിയില്ല .
ഒരു യാത്രയുടെ ഓര്‍മ്മ നിങ്ങളുമായി പങ്കു വെക്കുന്നു.
അനുഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഇത് .
വിവരണങ്ങള്‍ ഒറ്റ പോസ്റ്റില്‍ ചുരുക്കുവാന്‍ കഴിയുന്നില്ല ....ക്ഷമിക്കണം ........
ഞാന്‍ കണ്ട കാഴ്ചകള്‍ നിങ്ങള്‍ക്ക് കാട്ടിത്തരാന്‍ ഒരു വിഫലശ്രമം.
സ്നേഹത്തോടെ
സുജ
സൂപ്പര്‍ വിവരണം സുജ.. ഇത്രയും മനോഹരം ആയ ഒരു സ്ഥലത്തെയാനല്ലോ തോക്കും, വെടിക്കോപ്പുകളും ബോംബുമായി ഒരു പറ്റം ആളുകള്‍ മലിനം ആക്കുന്നത് എന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.തുടര്‍ന്ന് വായിക്കാന്‍ കാത്തിരിക്കുന്നു.
ReplyDeleteനല്ല വിവരണം,പുറംകാഴ്ചകള്‍ കുറച്ചുകൂടി ആകാം.കാശ്മീര്‍യാത്രകള്‍ അധികം ബ്ളോഗില്‍ വന്നിട്ടില്ല.അതുകൊണ്ട് ആകാംക്ഷയോടെ അടുത്ത വിവരണത്തിനായി....
ReplyDeleteമനോര്‍ഹാമായ വിവരണം. ഒന്നിലധികം തവണ കശ്മീര്‍ സന്ദര്‍ശിച്ചിട്ടുണ്ട് ഞാന്‍. സന്ദര്‍ശിച്ചിട്ടില്ലായിരുന്നെങ്കിലും ഈ വിവരണം വായിക്കുന്നതോടെ സന്ദര്‍ശിച്ച പ്രതീതി ഉണ്ടാകുമായിരുന്നു.
ReplyDeleteഅഗര്‍ ബറൂയെ ഫിര്‍ദൌസ് സാമീന്‍ അസ്ത്
ഹമീ അസ്തോ ഹമീ അസ്തോ, ഹമീ അസ്ത്
(സഅദി)
(ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടായിരുന്നെങ്കില്‍...
സുജ യാത്രാ വിവരണം നന്നായി ..:)
ReplyDeleteപിന്നെ തുടക്കത്തില്‍ ശ്രീ നഗറിന്റെ കുറിച്ച് പറഞ്ഞത് ഒന്ന് കൂടി പഠന വിധേയമാക്കൂ ..ശ്രീ എന്നാല്‍ സൂര്യന്‍ എന്ന അര്‍ത്ഥമുണ്ടോ ? ഐശ്യര്യം എന്ന അര്‍ത്ഥമാണ് പരക്കെ അറിയപ്പെടുന്നത് ..
സൂര്യന് = അര്‍ക്കന്‍,ദിവാകരന്‍ ,ഭാസ്കരന്‍ .കര്‍മ സാക്ഷി എന്നൊക്കെ പറയാറുണ്ട് ..:)
പ്രിയ രമേശ് അരൂര്‍ ,
ReplyDelete"ശ്രീ" എന്ന സംസ്കൃത പദത്തിന്‍റെ അര്‍ത്ഥം, താങ്കള്‍ പറഞ്ഞത് പോലെ "ഐശ്വര്യം" എന്ന് തന്നെയാണ് ഞാനും കേട്ടിട്ടുള്ളത് . ലക്ഷ്മി ദേവിക്കും ശ്രീ എന്ന് പറയുമല്ലോ .
ശ്രീനഗറിന്‍റെ ചരിത്രത്തെ കുറിച്ചും അഭിപ്രായങ്ങള്‍ പലതാണ് . എഴുതപ്പെട്ടു വെച്ചിരിക്കുന്ന വിവരങ്ങളില്‍ നിന്നും ശ്രീനഗര്‍ എന്നതിന്റെ അര്‍ഥം "സിറ്റി ഓഫ് സണ്‍"എന്നാണ് അറിയുവാന്‍ കഴിഞ്ഞത് .
സൂര്യന്‍ എന്ന അര്‍ത്ഥത്തിലും "ശ്രീ" എന്ന വാക്ക് ഉപയോഗിക്കാറുണ്ട് എന്ന് ചില വിവരണങ്ങള്‍ പറയുന്നു.
വിശദമായ വായനയ്ക്ക് നന്ദി
ലിങ്കു കിട്ടി. എത്തിയതു പാതിരായ്ക്കായി പോയി. പകുതിയെ വായിച്ചുള്ളൂ. നല്ല വിവരണം.ബാക്കി നാളെ വായിക്കും. എഴുത്തിൽ വാസനയുള്ളവർ യാത്ര പോകുപോഴാണ് അത് മറ്റുള്ളവർക്കു കൂടി ഗുണപ്പെടുന്നത്. വീഡിയോകൾ ഇന്നത്തെ പോലെ സജിവമാകാത്ത കാലത്താണ് എസ്.കെ.പൊറ്റക്കാട് നാടുകൾ കണ്ട് വിവരണം നൽകിയത്. ഇന്ന് കാലം മാറി. യാത്രികരുടെ വീഡിയോ ചിത്രങ്ങൾ ഇറങ്ങുന്നു. എന്നാൽ വീഡിയോകൾക്ക് കാഴ്ചമാത്രമേ നൽകാനാകൂ. വിവരണത്തിന് എഴുത്തുകാർ തന്നെ വേണം. കാണാത്തവർക്കു കൂടി കാണുന്ന അനുഭവം ഉണ്ടാകണം ഒരു യാത്രാ വിവരണത്തിന്. ഈ വിവരണം തീർച്ചയായും കാണുന്നതിന് സമമാകുന്നുണ്ട്. ഒപ്പം സാഹിത്യ ഭംഗിയും. ആശംസകൾ!
ReplyDeleteGood article.. Namkeen Chaya.. New to me
ReplyDeleteവിവരണം നന്നായി സുജാ.. അടുത്ത യാത്ര കാശ്മീര്‍ എന്ന് എന്നേ തീരുമാനിച്ചതാണു.നടക്കുമോ എന്തൊ...
ReplyDeleteകാവ്യഭംഗിയുള്ള വിവരണം..നല്ല ആംഗിളിലുള്ള ചിത്രങ്ങളും..ചിത്രങ്ങൾക്ക് അല്പം ക്ലാരിറ്റി കുറവുണ്ടോ എന്ന സംശയം മാത്രം...
ReplyDeleteആശംസകൾ ...
സുജ...വിവരണം വളരെ നന്നായിരിക്കുന്നു...പ്രത്യേകിച്ച് അവതരണരീതി...പോകണമെന്നു വളരെയേറെ ആഗ്രഹിക്കുന്ന സ്ഥലമാണ് കാശ്മീർ..ബാക്കി വിവരണത്തിനായി കാത്തിരിക്കുന്നു...
ReplyDeleteവിവരണവും, ചിത്രങ്ങളും ഇഷ്ടായി സുജാ ....
ReplyDeleteമനോഹരമായ ഒരു യാത്രാ വിവരണം ..കാശ്മീരിനെ കുറിച്ച് ഇത്രയും നന്നായി ബ്ലോഗില്‍ ആരും എഴുതി കണ്ടില്ല ....ഇനിയും എഴുതൂ ..
ReplyDeleteഒന്നര വര്‍ഷം മുന്‍പ് കാശ്മീര്‍ സന്ദര്‍ശിക്കാന്‍ എനിക്കും ഭാഗ്യം കിട്ടി,
ReplyDeleteവീണ്ടും ദാല്‍ തടാകവും, തോകെന്തിയ പട്ടാളം കാവല്‍ നില്‍കുന്ന തെരുവുകളും കാണുന്നത് പോലെ ഒരു അന്ഭവം കിട്ടി ഇത് വായിച്ചപ്പോള്‍.
തുടരുക.
സ്നേഹാശംസകള്‍
മനോഹരമായ ഒരു യാത്രാ വിവരണം.
ReplyDeleteആശംസകൾ ...
മുഴുവനും വായിച്ചിട്ടില്ല .വായിക്കാതെ അഭിപ്രായം കുറിക്കുന്നത് ശരിയുമല്ലല്ലോ ....ഇവിടെ വന്നതിനു ഇത്ര മാത്രം .ബാക്കി പിന്നീട് ...
ReplyDeleteലളിതമായ വിവരണം.... വീണ്ടും വായിക്കുവാൻ കൊതിയാവുന്നു....
ReplyDeleteവളരെ നന്നായി.... ആശംസകൾ....
സന്ദർശിക്കുവാൻ വളരെയേറെ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണു കാശ്മീർ... ആഗ്രഹം മലയോളം; കുന്നുവരെയെങ്കിൽഉം കിട്ടിയാലോ...
ശരിക്കും ഒരു യാത്ര പോയപോലെ. നന്നായിരിക്കുന്നു അവതരണം. ചിത്രങ്ങളും ഇഷ്ടപ്പെട്ടു. ഭൂമിയിലെ സ്വര്‍ഗമായ കാശ്മീരില്‍ ഒരിക്കല്‍ പോകണം എന്ന് ആഗ്രഹമുണ്ട്..:)
ReplyDeleteവളരെ നല്ല ഒരു യാത്ര വിവരണം എന്ന് തന്നെ പറയാം
ReplyDeleteനിങ്ങളുടെ എഴുതുകള്‍ എന്നെ തണുത്ത് മരവിപിച്ച് കാശമീരീ തെരുവകളിലൂടെ നടത്തി
ശെരിക്കും നല്ല എഴുത്,
തുടരുക, ഇത് വായിച്ച് തുടങ്ങി പക്ഷെ അവസാനിച്ചതറിഞ്ഞില്ലാ,
വളരെ നന്നായിരിക്കുന്നു ... ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അത് കാശ്മീര്‍ തന്നെ
ReplyDeleteഞാന്‍ വായിച്ചത് ഒരു കഥയാണോ അതോ യാത്രാവിവരണമോ..?
ReplyDeleteഅല്ല ..കഥപോലെ പറഞ്ഞ് തന്ന ഒരു സുന്ദരന്‍ യാത്ര വിവരണം.
സുജയുടെ ഭാഷയില്‍ പറഞ്ഞാല്‍ "മഴയില്‍ നനഞ്ഞ ഒരു കാശ്മീരി പെണ്‍കൊടിയെപ്പോലെ.
ഇങ്ങിനെ പറയുമ്പോള്‍ വായനക്ക് ലഭിക്കുന്ന ഊഷ്മളത , അത് ഇവിടെ കിട്ടിയെന്നു സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.
ആ കാശ്മീര്‍ കാഴ്ചകള്‍ തുടരൂ
--
എന്തിനാണ് ഖാസി അങ്കിളിനെ കാണാൻ പോയതെന്ന് മറച്ചുപിടിക്കുന്നത് എന്നെപ്പോലുള്ളവരെ ഭയന്നിട്ടല്ലേ ? അതേ കാരണവും പറഞ്ഞ് ഖാസി അങ്കിളിനെ കാണാൻ ഒന്ന് കാഷ്മീരിൽ പോകണമെന്ന് എനിക്കുമുണ്ട്. അതല്ലാതെ മറ്റാരും ആ ഭാഗത്ത് പരിചയക്കാർ ഇല്ല. ഭൂമിയിലെ ആ സ്വർഗ്ഗം ഒന്ന് കാണാൻ, സുജ പറഞ്ഞതുപോലെ ആയിരം കൈകളുള്ള തണുപ്പിന്റെ പിറ്റിയിൽ ഒന്നമരാൻ എന്നാണാവോ അവസരമുണ്ടാകുക ?
ReplyDeleteയാത്രാവിവരണവും പുതിയ ഭാഷയിലെ പാഠങ്ങളും കുട്ടികളുമായുള്ള അനുഭവങ്ങളുമൊക്കെ നന്നായി ഇടകലർത്തി എഴുതിയിരിക്കുന്നു. യാത്രകൾ തുടരുക. എഴുത്തും. ഭാവുകങ്ങൾ.
സുജ, പൂക്കളും,പഴങ്ങളും,തടാകങ്ങളും നിറഞ്ഞ ആ സ്വര്‍ഗ്ഗം ഒന്ന് കാണാന്‍ എന്നും ആശിക്കുന്നു.
ReplyDeleteനന്നായി എഴുതി.തുടരൂ.
ആശംസകള്‍
വളരെ നന്നായിരിക്കുന്നു ഈ വിവരണം. കാശ്മീര്‍ സന്ദര്‍ശിക്കണം എന്ന അതിമോഹം വീണ്ടും വളരുന്നു. ബാക്കി ഭാഗം കൂടി വരട്ടെ.
ReplyDeleteഭൂമിയിലെ സ്വര്‍ഗം.. !!!
ReplyDeleteരണ്ടാം ഭാഗത്തിന്റെ ലിങ്ക് കിട്ടിയപ്പോഴാണ് ആദ്യഭാഗം വായിക്കാതെ രണ്ടാം ഭാഗം വായിക്കുന്നതിലെ ഔചിത്യമില്ലായ്മയെ കുറിച്ച് ചിന്തിച്ചത്.. വായിച്ചു.. നന്നായി വിവരിച്ചിരിക്കുന്നു.. ഒരു ടൂറിസം വിദ്യാര്‍ത്ഥി കൂടിയായ എനിക്ക് ഇത്തരം പോസ്റ്റുകള്‍ ഏറെ ഉപകാരപെടും എന്നതു കൊണ്ട് ഒരു വലിയ നന്ദി പറയുന്നു സുജ ചേച്ചി.. ഇനി രണ്ടാം ഭാഗത്തിലേക്ക്..
ഇഷ്ടപ്പെട്ടു ഈ എഴുത്ത്.
ReplyDeleteസസ്നേഹം ഒരു കാശ്മീര്‍വാസി.
ഈ ലിങ്കു കൂടെ ഒന്ന് നോക്കണേ.ഇത് ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്കുള്ള യാത്രാ വിവരണമാണ്
ഒരിക്കല്‍ പോകണം എന്നാഗ്രഹമുള്ള സ്ഥലമാണ് കാശ്മീര്‍ . സുജയുടെ യാത്രാവിവരണം അസ്സലായി . ഇതും കൂടി വായിച്ചതോടെ ആഗ്രഹം ഇരട്ടിച്ചു .
ReplyDeleteആഹ..ഈ യാത്ര ഇന്നാണ് കാണുന്നത്..മുല്ലയുടെ കാശ്മീർ യാത്ര ഈയിടെ വായിച്ചു..സുജയുടെ വിവരണം നന്നായി.നല്ല ചിത്രങ്ങളും....ഒരിക്കൽ പോകണം എന്ന് എന്നോ മനസ്സില് ഉറപ്പിച്ചതാണ്..
ReplyDelete