നീ-
' നീ മിണ്ടരുത് '
' നീ മിണ്ടിയിട്ട് എന്ത് പ്രയോജനം '
'നീ മിണ്ടിയത് തന്നെ അല്ലെവിണ്ടും മിണ്ടുന്നത് '
നിൻ്റെ -
'നിൻ്റെ വായിൽ നാക്ക് ഇറങ്ങിയോ '
' നിൻ്റെ ചെവി പൊട്ടിയോ '
ഞാൻ-
വല്ലതും മിണ്ടിയത് കൊണ്ടാണ് ഇവരൊക്കെ
ഇവിടെ എത്തിനിൽക്കുന്നത്.
വായിൽ നാക്ക് ഉള്ളത് കൊണ്ടാണ്
ചെവി പൊട്ടാഞ്ഞത്.
ഇനിയും -
അക്ഷരങ്ങൾ ഓർക്കാനെങ്കിലും
ഞാൻ മിണ്ടും
ഇനിയും മിണ്ടും.
No comments:
Post a Comment
daemon tools, limewire