Friday, February 11, 2011

വഴിയോരക്കാഴ്ചകള്‍

അനന്തപുരിയിലെ ഓണാഘോഷങ്ങള്‍   കണ്ടു തിരിച്ചു വരുന്ന സമയം  .തിരുവല്ലം കോവളം ബൈപാസ്സ്ലൂടെയാണ് യാത്ര .ഇരു വശങ്ങളിലും വിവിധ ജാതി  മരങ്ങള്‍ പൂത്തുലഞ്ഞും,  അല്ലാതെയും നില്കുന്ന ,  വഴിയിലൂടെയുള്ള  യാത്ര എത്ര ആസ്വദിച്ചാലും മതി വരില്ല .മീന മാസം ആണ് ഏറെ ഭംഗി .മേടത്തിലെ വിഷുവിനു കാത്തു നില്ക്കാതെ ,കണിക്കൊന്നകള് കാലം തെറ്റി പൂത്ത്നിലക്കുന്ന കാഴ്ച പറഞ്ഞു അറിയിക്കാന്വയ്യ.തിരുവല്ലം എത്തുമ്പോള്റോഡ്രണ്ടായി തിരിയുന്നത് കാരണം ബൈപാസ്സില്‍  അത്ര വാഹനതിരക്കില്ല .
    അപ്പോള്പറഞ്ഞു വന്നത് .....അങ്ങനെ മനോഹരമായ ആവഴിയിലൂടെ  അതിലും മനോഹരമായ  വഴിയൊരക്കാഴ്ചകള്   ആസ്വദിച്ചു അങ്ങനെ പോകുമ്പോളാണ്  റോഡിന്റെ ഓരം ചേര്ന്ന് ഒരു പാവം ആന നടന്നു വരുന്നുന്നത്   കണ്ടത് ."ദൈവതതിെന്റ   സ്വന്തം നാട് " തേടി വന്ന നമ്മുടെ അതിഥികളെ സ്വീകരിച്ചുഅവരുടെ തഴുകലും ,തലോടലും ഒക്കെ ഏറ്റു ,ഫോട്ടോക്ക് പോസ് ചെയ്തു (ആനയുടെ ഒരു യോഗം! നമ്മള് ഒന്ന് തഴുകിയിട്ടുണ്ടാകുമോ ഇവരെ ?  ഓ പിന്നേ... സ്വന്തം മക്കളെ തലോടാന്‍ സമയമില്ല പിന്നെയാണ് ആനയെ......!)   ക്ഷീണിച്ചു  വരികയാണെന്ന് കാണുമ്പോഴേ അറിയാം,പോരാത്തതിനു ദൂരം ഇത്രയുമുള്ള നടത്തവും.കൂടെ അതിലും അവശനായ പാപ്പാനും .വളരെ പതുക്കെയുള്ള   ആ നടത്തം  കണ്ടപ്പോഴേ എനിക്ക് തോന്നി എന്തോ പന്തികേടുണ്ട്.അവളുടെ ശരീരത്തെ വെച്ച് നോക്കുമ്പോള്‍ വയറിനു വല്ലാത്ത വലിപ്പം! നമ്മുടെ പ്രിയപ്പെട്ട നടന്‍ ശ്രീ ജഗദീഷ് പറഞ്ഞത് പോലെ വളരെ  വിജ്രംഭിച്ച വയര് ("ഇന്‍  ഗോസ്റ്റ്  ഹൗസ്സ്  ഇന്‍", ഡയറക്ടര്ശ്രീ ലാലിനോട് കടപ്പാട്).
എന്റെ ഒപ്പമുളളവരെല്ലാം അവളെ ശ്രദ്ധിക്കുന്നുണ്ട് ,ആരും ഒന്നും പറയുന്നില്ല എന്ന് മാത്രം .എന്ത് ചെയ്യാം എന്റെ ആത്മഗതം  ഞാന്അറിയാതെ ഉറക്കെ പറഞ്ഞു പോയി ."പാവം ആന െപ്രഗ്നന്ട്  ആണെന്ന് തോന്നുന്നു".("ഗര്ഭിണി" , എന്ന മലയാള വാക്കിനു പകരം എല്ലാവരും  ഇപ്പോള്  ആംഗലേയ പദമാണ് ഉപയോഗിക്കുക ). എന്റെ വികാരപ്രകടനം  കേട്ടതും കൂടെയുള്ളവരൊക്കെ ഒരു നിമിഷം  നിശബ്ദതപാലിച്ചു .അടുത്ത നിമിഷം പൊട്ടിച്ചിരിയുടെ മാലപ്പടക്കം.............അടുത്തിരുന്ന ഏട്ടന്‍  എന്റെ മുഖം പിടിച്ചു തിരിച്ചു പറഞ്ഞു, "ഒന്ന് സൂക്ഷിച്ചു നോക്കിക്കേ ................".സത്യം പറയാമല്ലോ അപ്പോഴാണ് ഞാന്അവളുടെ മുഖത്തേക്ക്  നോക്കുന്നത്.

            അവള്ക്കു വലിയ രണ്ടു കൊമ്പുകള്‍............  ഇത്   "അവളല്ല ",  "അവനാണ്".

ഇന്ന് ഏതു ആനയെ കണ്ടാലും ഞാന്ആദ്യം ആ മുഖേത്തക്ക്  നോക്കും,ഇനിയും അബദ്ധം  പറ്റരുതല്ലോ ..........

ആനയെ  ൈപതൃക  മൃഗമായി അന്ഗീകരിച്ചതില്‍  വളരെ സന്തോഷം ...........

12 comments:

  1. സുജ പറഞ്ഞത് ആന കേള്‍ക്കാഞ്ഞത് ഭാഗ്യം... :-)
    അല്ലേല്‍ കാണാമായിരുന്നു...
    ആന എന്ന പൈതൃക മൃഗത്തെ അപമാനിച്ചതിന് സുജ എന്ന ബ്ലോഗ്ഗെര്‍ക്കെതിരെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം കേസേടുത്തെനെ....:-)
    ആശംസകള്‍.. ഇനിയും എഴുതുക..

    ReplyDelete
  2. "narmmam" nannaayirikkunnu...keep writing...aashamsakal..

    ReplyDelete
  3. @
    ദയവുചെയ്ത് ഈ കാര്യം ഒരു ആനയോടും പറയല്ലേ മഹേഷ്‌.
    ഒരു അബദ്ധമൊക്കെ പറ്റാത്ത ആരെങ്കിലും ഈ ലോകത്തുണ്ടോ?
    ഈ ബ്ലോഗ്ഗര്‍ ജീവിതം ഞാന്‍ തുടങ്ങിയതല്ലെയുള്ളൂ.
    ബ്ലോഗ്‌ ,പോസ്റ്റ്‌ ചെയ്തു കൊതി തീര്‍ന്നില്ല .:-).......പ്ലീസ്‌

    ആശംസകള്‍ക്ക് നന്ദി.


    @

    Abhiprayam paranjathinum, Aashamsakalkkum Nandi Ananda Krishnan.

    ReplyDelete
  4. നന്നായി , നന്ദി സുജ

    ReplyDelete
  5. അബദ്ധം ചിരിപ്പിച്ചു.
    രസത്തിലെഴുതി.

    ReplyDelete
  6. ഹി ഹി ഹി .സുജയ്ക്ക് പറ്റുന്നതെല്ലാം അബദ്ധങ്ങള്‍ ആണല്ലോ.പക്ഷെ കുഞ്ഞിക്കഥ നന്നായി.ഇനിയെങ്കിലും എന്തെങ്കിലും കണ്ട പാടെ വിശ്വസിക്കല്ലേ.

    ReplyDelete
  7. @shanavas

    കഥയല്ല ...ശരിക്കും സംഭവിച്ചതാ ....സത്യം ...:-)

    വളരെ നന്ദി

    ReplyDelete
  8. ആന കേള്‍ക്കാഞ്ഞത് നന്നായി
    ഇല്ലേല്‍ ചവിട്ടി കൂട്ടി പപ്പട പരുവാക്കിയേനെ...

    ReplyDelete
  9. ആനയ്ക്ക് ചെവി കേൾക്കില്യാന്നു എവിടെയോ വായിച്ചത് സത്യാണെന്നു തോന്നുന്നു...ഹ ഹ ഹ...അല്ലാർന്നേലോ..സുജയെ ഈ കോലത്തിൽ കാണാൻ പറ്റില്യാർന്നു....തിരുവല്ലം കോവളം റോഡിന്റെ വിവരണം അസ്സലായി...കണ്ടു മറന്ന വീഥി ഓർമ്മയിൽ തെളിഞ്ഞു...

    ReplyDelete
  10. “"ഗര്‍ഭിണി" , എന്ന മലയാള വാക്കിനു പകരം എല്ലാവരും ഇപ്പോള്‍ ഈ ആംഗലേയ പദമാണ് ഉപയോഗിക്കുക.“ ഗർഭം ധരിക്കുന്നത് തെറ്റാണ്. വേണമെങ്കിൽ പ്രിഗ്നന്റായിക്കോളൂ എന്ന് നാളെ രക്ഷകർത്താക്കൾ കുട്ടികളോട് പറയും! വലിയ ആംഗലേയക്കാർ ആന വിരളുന്നിടത്ത് നിന്ന് നില വിളിക്കുമ്പോഴും ഓർക്കാപ്പുറത്ത് വല്ല പാമ്പും മുമ്പിലേയ്ക്ക് എടുത്ത് ചാടുമ്പോഴും ഇംഗ്ലീഷിലുള്ള ശബ്ദങ്ങൾ തന്നെ പുറപ്പെടുവിക്കണം. അല്ലാതെ അപ്പോൾ മാത്രം എന്റമ്മച്ചിയേ, യ്യോ എന്നൊന്നും വിളിക്കരുത്! സന്തോഷം വരുമ്പോൾ ചിരിച്ച് മണ്ണ് കപ്പുന്നതും ഇംഗ്ലീഷ് ഭാഷയിൽ (സോറി, ലാംഗ്വേജിൽ) ആയിരിക്കണം.

    ReplyDelete

daemon tools, limewire