Sunday, February 27, 2011

എന്‍റെ ആമി..........




ഞാന്‍ അസ്സ്ഹരുദ്ദീന്‍.


എല്ലാരും എന്നെ  "അസ്സു " ന്നാ വിളിക്കാറ്.

ഇത് കണ്ടോ കളിപ്പാട്ടങ്ങള്‍ .....ഇതെല്ലാം എന്‍റെ    ആമീടെ  കളിപ്പാട്ടങ്ങളാ  ,ന്‍റെ  കുഞ്ഞനിയത്തീന്‍റെ  .


"അസുവേ.....ആമിയെ  നോക്കിക്കോണേടാ.........."

"ഉം ................നോക്കുവാ  "

അതാരാന്ന്   നിങ്ങക്ക് അറിയാമോ?  ന്‍റെ  ഉമമിച്ചിയാ......

ഉമ്മിച്ചി എപ്പോഴും ഇങ്ങനാ .അടുക്കളെ നിക്കുമ്പോ ,പൂവാലീനെ കറക്കുമ്പോ ,ഉപ്പുപ്പാന്‍റെ   ദേഹം  ചൂടുവെള്ളം തൊട്ടു തുടക്കുമ്പോ ഒക്കെ ഉമ്മിച്ചി എന്നെ വിളിച്ചു പറയും.

"അസൂ....ആമീ അവിടെ ഒണ്ടോടാ  ,....നീ    നോക്കിക്കോണേടാ അവളെ .    ...... "
ഉമ്മിച്ചിക്ക്  ആയിരം കണ്ണാ അവള്‍ക്ക് ചുറ്റും ,അല്ലെങ്കി   വിളിയാ .....പാവം ന്‍റെ ഉമ്മിച്ചി .

ഞാന്‍ ഒന്നാംക്ലാസ്സില്‍  പഠിക്കുമ്പോളാ ആമീയെ ഉമ്മിച്ചി പ്രസവിച്ചത് .അന്നൊരു ഉത്സവമായിരുന്നു  ന്‍റെ വീട്ടില് .
ഷാര്‍ജേന്നു ഫോണ്‍ ചെയ്തപ്പോ വാപ്പിച്ചി എന്നോട് ചോദിച്ചു 
"നിനക്ക് ഇഷ്ട്ടപ്പെട്ടോ അസുക്കുട്ടാ..... കുഞ്ഞു വാവേനെ ...."

അന്ന് ആമി തീരെ കുഞ്ഞായിരുന്നില്ലേ...വെരലുകളൊക്കെ പഞ്ഞി പോലെ ....

"  വാവ ..കുഞ്.......ഞാ........വാപ്പിച്ചി  .....ചെറുത്‌ "

അന്ന്  ഞാന്‍ പറയുന്നത്  കേട്ട് ഫോണീക്കൂടെ   വാപ്പിച്ചി എന്തോരം ചിരിച്ചെന്നോ ....
അവള്‍ക്ക് "ആമിനാ  "ന്ന് പേരിട്ടത് ഉപ്പുപ്പായാ
"ആമീന്ന് വിളിച്ചത് ഉമമിച്ചിയും  .ഉമ്മിച്ചിക്ക് ഇഷ്ട്ടമുള്ള വല്യ ഒരു എഴുത്തുകാരീന്‍റെ പേരാത്രെ അത്.

"ന്‍റെ വാപ്പിച്ചി ഒരു ക്രിക്കറ്റ്  ഭ്രാന്തനല്ലേ  ...അതല്ലേ ന്‍റെ പേര് അസ്സ്ഹരുദീന്എന്ന്  ഇട്ടത് "   ഉപ്പുപ്പാ   പറയും .

പിന്നെ എപ്പോഴാ ആമി വളര്‍ന്നത്‌...............?

സ്കൂളില്‍ പോയ ആദ്യ ദിവസം ആമി എന്ത് കരച്ചിലായിരുന്നെന്നോ.അത് കണ്ട് ഞാന്‍ ചിരിച്ചപ്പോ ഉമ്മിച്ചി പറഞ്ഞു.

"നീയും ഇത് പോലെ ആയിരുന്നുട്ടോ .രണ്ടീസം കഴിയുമ്പോ കരച്ചിലൊക്കെ മാറിക്കോളും ".

 സ്കൂള്‍ വാനില്‍ ആമിയും  ഞാനും ഒരുമിച്ചാ   പോകാറ്‌.ഉമ്മിച്ചി പറഞ്ഞപോലെ കൊറച്ചു ദിവസം കഴിഞ്ഞപ്പോ ആമീടെ കരച്ചിലൊക്കെ മാറി .

ഉമമിച്ചിന്‍റെ വീട് അങ്ങ് ആലപ്പുഴയില് കായലോരത്താ .അവധിയൊക്കെ ഉള്ളപ്പോ ഞങ്ങളങ്ങോട്ട്‌ പോകും.
സാദിക്ക് മാമ കായലില്  ചൂണ്ടയിട്ടു കരിമീന്‍ പിടിക്കുമ്പോ ഞാനും ആമിയും കരയില് നോക്കിയിരിക്കും.
അപ്പോളും ഉമ്മിച്ചിന്‍റെവിളി  പതിവുപോലെ അടുക്കളേന്നു കേള്‍ക്കാം  


വാപ്പിച്ചിക്ക്  തിരുവനന്തപുരത്ത് ഒരു പ്രൈവറ്റ് കമ്പനിയില്ജോലി കിട്ടും വരെ ഞങ്ങള് ആലപ്പുഴേ ലായിരുന്നു .അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു കേട്ടോ .
പിന്നെ വാപ്പിച്ചി ഷാര്ജയില്‍ ജോലികിട്ടി പോയപ്പോള്ന്‍റെ പഠിത്തം നല്ല സ്കൂളില്‍ത്തന്നെ വേണമെന്ന് പറഞ്ഞാത്രേ ഇവിടെ പുതിയ വീടൊക്കെ വെച്ച് താമസം തുടങ്ങിയത് .
പക്ഷെ എനിക്കും ആമിക്കും ഇഷ്ട്ടം ആലപ്പുഴയായിരുന്നു .അവിടേം  ഉണ്ടാരുന്നുട്ടോ,നല്ല സ്കൂളൊക്കെ .
കായലും ,വെള്ളോം,തെങ്ങിന്‍ തോപ്പും ഒക്കെ ഉള്ള ഉമമിച്ചിന്‍റെ ആ നാട് എന്നെക്കാളിഷ്ട്ടം ആമിക്കായിരുന്നു  .

"അസൂ .......നീ അവളെ നോക്ക്  ............. അവളവിടതന്നെ ഉണ്ടല്ലോ.....ല്ലേ ?"

നിങ്ങള് വിചാരിക്കും ഉമ്മിച്ചി എന്താ ഇങ്ങനേന്ന് .

ഞാനും  മുന്‍പ് അങ്ങനൊക്കെ വിചാരിച്ചിട്ടുണ്ട് കേട്ടോ .
പക്ഷെ ........ഇപ്പൊ ഉമ്മിച്ചിന്‍റെ  വിളി കേട്ടില്ലേല് എനിക്കുറക്കം വരില്ല .
എനിക്കെന്നല്ല .ഉപ്പുപ്പാനും,ഉമ്മുമ്മയ്ക്കും,,ഷാര്ജേലുള്ള ന്‍റെ വാപ്പിച്ചിക്കും ,എല്ലാര്‍ക്കും ...

ഇന്ന് ഞായറാഴചയാ  .നാളെ  പഠിത്തം ഉണ്ട് .സ്കൂളില്‍ പോകാന്‍ എനിക്ക് തോന്നണേയില്ല .

എത്ര  നോക്കിയതാണെന്നോ  ഞാന്‍  ന്‍റെ ആമീയെ  ....
  .......................പൊന്നു പോലെ അല്ലേ   കൊണ്ടുനടന്നത്  ....
എന്നിട്ട്...............

      തിങ്കളാഴ്ച .
 അന്ന് 
എനിക്ക്  പനിയായത് കൊണ്ട് ഉമ്മിച്ചിയാ പറഞ്ഞെ 

" അസ്സു ,സുഖമില്ലാണ്ടു നീ  ഇന്ന് സ്കൂളില്‍  പോകണ്ടാ ....."ന്ന്.

അപ്പോഴേക്കും ആമി ചിണുങ്ങി തുടങ്ങി .
"ഇക്കാക്ക ഇല്ലേ ഞാനും പോണില്ല ഉമ്മിച്ചി ...."
പുതപ്പിനടിയില്‍ പാതി ഉറക്കം നടിച്ചു കിടന്ന എനിക്ക് കേള്‍ക്കാമായിരുന്നു  ആമീടെ പരിഭവം.

പിന്നെ ഞാന്‍ ജന്നലീക്കൂടി  നോക്കുമ്പോള്‍ കള്ള ഉറക്കം മൂടിയഎന്‍റെ കണ്ണിലൂടെ ആമി സ്കൂള്‍ വാനിലേക്ക് കയറുന്നത് കണ്ടു.

പിന്നെ..........
പിന്നെ അവിടെ സംഭവിച്ചതെന്താണെന്ന് ഇപ്പോഴും എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല .
ആമിയെ വിട്ടിട്ടു ഉമ്മിച്ചി വീട്ടിലേക്കു കയറിയതെയുള്ളൂ  .റോഡിലെ ബഹളവും ഉമ്മിച്ചിയുടെ നിലവിളിയും കേട്ടാണ് ഞാന്‍ ഉമ്മറത്തേക്ക് വന്നത് .

അകത്തെ മുറിയില്‍ നിന്ന് ഉപ്പുപ്പ ചോദിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു .
" റബ്ബേ .......എന്താ പറ്റിയത്  .....മോനേ .............."
ഉമ്മിച്ചി അലമുറയിട്ടു റോഡിലേക്ക് ഓടുന്നു ,ഒന്നു മനസ്സിലാകാതെ  ഞാനും മുറ്റത്തേക്കിറങ്ങി   .റോഡിലാകെ  ആള്‍ക്കൂട്ടം ,നിലവിളി.....

തിരക്കിലെവിടെയോ  ഉമ്മിച്ചിടെ   " ആമി........ന്‍റെ പൊന്നു മോളേ.........." ന്ന  നിലവിളി ഞാന്‍ തിരിച്ചറിഞ്ഞു .

റോഡിന്‍റെ ഓരം ചേര്‍ന്ന്  വളരെ പഴക്കം ചെന്ന  ഒരു തോടുണ്ട് .നിറയെ വെള്ളോം പായലുമൊക്കെ നിറഞ്ഞിട്ട്‌.

ന്‍റെ ആമി പോയ ഞങ്ങടെ   സ്കൂള്‍ വാന്‍   തോട്ടി ലേക്ക് മറിഞ്ഞു മുങ്ങി താണുപോയി .
..........................................

റോഡരികില്‍  വാരിക്കൂട്ടിയിട്ടിരുന്ന പായല്‍ കൂട്ടങ്ങള്‍ക്കിടയില്‍  ന്‍റെ  ആമീടെ സ്കൂള്‍ ബാഗ് ഞാന്‍ കണ്ടു .......നനഞ്ഞു കുതിര്‍ന്ന്  ....................

അങ്ങനെ ഞങ്ങടെ ആമി എന്നേം ,ഉമ്മിച്ചിനേം ,വാപ്പിച്ചിനേം എല്ലാരേം വിട്ടു പോയി .

ന്‍റെ വാപ്പിച്ചി ഒരിക്കല്‍  പോലും ആമീയെ കണ്ടിട്ടില്ല .
വിവരം അറിഞ്ഞു വാപ്പിച്ചിക്ക് നാട്ടിലെത്താന്‍  കഴിഞ്ഞത് ഒരാഴ്ച കഴിഞ്ഞാണ് .
വീട്ടില്‍ വന്നദിവസം വാപ്പിച്ചി എന്നെ കെട്ടിപ്പിടിച്ചു എന്ത് കരഞ്ഞെന്നോ...?

"റബ്ബ് ഒരാളെയെങ്കിലും  ........... നിനക്ക് തന്നല്ലോ എന്ന് സമാധാനിക്കു മോനെ........"

ആരോ വാപ്പിച്ചിനെ ആശ്വസിപ്പിക്കുന്നത്  ഞാന്‍ കേട്ടു .

എന്നാലും ന്‍റെ ആമിയോളം ആകുമോ ഞാന്‍ ....

ആമിപോയശേഷം  ന്‍റെ ഉമ്മിച്ചി  ഒന്ന് ചിരിച്ച്‌ ഞാന്‍ കണ്ടിട്ടേയില്ല.... .
ആ ദിവസത്തിനു ശേഷം ഉമ്മിച്ചി കരഞ്ഞിട്ടുമില്ല .എപ്പോഴും ഒരേ ഇരിപ്പ് തന്നെ .
ഒന്നും കഴിക്കില്ല ,മിണ്ടില്ല .
സാദിക്ക് മാമ പറയും "മോന്‍ പറഞ്ഞ ഉമ്മിച്ചി മരുന്ന് കഴിക്കും ,മോന്‍ കൊടുത്ത ഉമ്മിച്ചി കഞ്ഞി കുടിക്കും"
അത് സത്യമാ
ഞാന്‍ പറയുമ്പോഴാ ഉമ്മിച്ചി വല്ലതും കഴിക്കുന്നെ.എന്നോടാ ഉമ്മിച്ചി എന്തെങ്ങിലും ഒന്ന് മിണ്ടുന്നേ .
ഇപ്പോഴും എന്നോട് പറയും
"നീ ആമീയെ നോക്കിക്കൊണേടാ ........."

............ഞാന്‍ ഒന്നും മിണ്ടാതെ ഉമമിച്ചീടെ അടുത്തിരിക്കും,

ഉമ്മിച്ചി ന്‍റെ തലയില്‍ തടവിത്തരും .
ചിലപ്പോള്‍ ,പണ്ട് ആമിയെ  ഉറക്കാറുള്ള പാട്ട്  പാടിക്കൊണ്ടേയിരിക്കും .

വാപ്പിച്ചി ഇന്നലേം ഷാര്ജേന്ന്   വിളിച്ചിരുന്നു
"ഉമ്മിച്ചി മരുന്ന് കഴിച്ചോ അസുക്കുട്ടാ....... "ന്നൊക്കെ ചോദിച്ചു.
ഫോണില്‍ക്കൂടി വാപ്പിച്ചി കരയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു .
എനിക്കും കരച്ചില്വന്നു
നാളെ  എനിക്ക് സ്കൂളില് പോകണം.സാദിക്ക് മാമായ ഇപ്പോള്‍  എന്നെ സ്കൂളില്‍ കൊണ്ട് വിടുന്നത് 
റോഡിന്‍റെ ഓരം ചേര്‍ന്ന്  മാമാടെ കൈ പിടിച്ചു പോകുമ്പോ ഞാന്‍ ഓരോന്ന് ചോദിക്കും 

" തോടിനുഒത്തിരി ആഴമുണ്ടോ മാമ?"
അപ്പോഴൊക്കെ സാദിക്ക് മാമ വേറെ എന്തെങ്കിലും വിഷയം എടുത്തിടും.

"സമയം  പോണ് ണ്ട്  ഒന്ന് പെട്ടെന്ന് നടക്കു അസൂട്ടിയെ ........." എന്ന് പറഞ്ഞു വേഗം നടക്കും .

ആമീയെ ആഴങ്ങളിലേക്ക് കൊണ്ടുപോയ  പുഴയുടെ ഭാഗത്ത്റോഡരികിലായി ഒരു മരമുണ്ട് .അതിന്‍റെവേരിലൂടെയാണ് റോഡിന്‍റെ ടാറിംഗ് .അതില്കയറിയാണത്രേ സ്കൂള്‍ വാന്‍ മറിഞ്ഞത് .

അവിടെ എത്തുംമ്പോള്‍ ഇപ്പോഴും സാദിക്ക് മാമാടെ വിരലുകള്‍ അറിയാതെ ന്‍റെ കൈയ്യില്മുറുക്കെ പിടിക്കും.

ഇതുപോലെ കൊണ്ട് നടന്നതാ ഞാന്‍ ന്‍റെ ആമിയേ.....ഇങ്ങനെ മുറുകെ പിടിച്ച് ......


നിങ്ങള് കളിപ്പാട്ടങ്ങള് കണ്ടോ ?
 ആന , ഒട്ടകം ,ബില്ഡിംഗ്ബ്ലോക്ക്സ് ഇതെല്ലാം ആമീടെ കളിപ്പാട്ടങ്ങളാ

ദാ ഇത് കണ്ടോ .... കാറ്റ് നെറച്ച ജിറാഫിനെ ...
കഴിഞ്ഞ പെരുന്നാളിന് വാപ്പച്ചി  കൊടുത്തു വിട്ടതാ,ആമിക്ക് .

ഇത് ആമി തന്നെയാ ഊതി വലുതാക്കിയെ .....ഇതിനുള്ളില് ആമിടെ ശ്വാസമാ......
........................

ഒക്കെ ഞാന്‍  അടുക്കി വെക്കുവാ .ഇനി ഇവരുടെകൂടെ  കളിക്കാന്‍ആമി ഇല്ലല്ലോ................കരയണ്ടാന്നു എത്ര പറഞ്ഞാലും എനിക്ക് സങ്കടം വരുവാ .


ഉമ്മിച്ചി ഇപ്പം എന്നെ വിളിക്കും
 മരുന്ന് കൊടുക്കണ്ടേ  ഉമ്മിച്ചിക്ക്..
ഇന്ന് ഇത് വരെ ന്‍റെ ഉമ്മിച്ചി ഒന്നും കഴിച്ചിട്ടില്ല .
..............................

അവളില്ലാതെ,ന്‍റെ ആമി ഇല്ലാതെ ഒരു രസോമില്ല .


അന്ന് ആമീയെ സ്കൂളില് വിടണ്ടായിരുന്നു ...................

ദിവസം എനിക്ക് തന്ന പനി , ന്‍റെ ആമിക്കും നീ കൊടുക്കാഞ്ഞതെന്താ റബ്ബേ ...........?.



27 comments:

  1. ആമി നൊമ്പരപ്പെടുത്തി, അസുവും...
    കുഞ്ഞുമനസ്സിലെ ചിന്തകള്‍ തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു...
    അഭിനന്ദനങ്ങള്‍... ആശംസകള്‍...
    എഴുത്ത് തുടരുക..

    ReplyDelete
  2. kurunnukalude jeevan kondu panthukalikkunna drivers anu namude nadinte sapam.. aami kanneeraniyichu....

    ReplyDelete
  3. കുഞ്ഞുങ്ങളുടെ ഭാഷയില്‍ ചിന്തയില്‍ സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി എഴുതിയ കഥ ..
    കുട്ടിയുടെ ചിന്ത തന്നെയാണ് ഈ കഥയുടെ പ്രത്യേകത ..:0

    ReplyDelete
  4. hese nostalgic feels are still in our memories.. good one Suja !

    ReplyDelete
  5. kannu niranju poi...!!
    nalla avatharanam...
    eniyum varaam.ethu vazhi...!!!

    ReplyDelete
  6. @മഹേഷ്‌ വിജയന്‍
    @santhoo
    @രമേശ്‌ അരൂര്‍

    എല്ലാവര്ക്കും നന്ദി

    ആമിയുടെ നൊമ്പരപ്പെടുത്തുന്ന ഓര്‍മമകള്‍ ഈ നന്ദി വാക്കുകളിലും......

    ReplyDelete
  7. @ sony jose velukkaran

    Thank you sony


    @Annie j

    ooro vaayanayilum ente kannum nirayunnu .

    Nandi Annie j

    ReplyDelete
  8. ഒരു കുഞ്ഞിന്റെ ഭാഷയില്‍ നന്നായി പറഞ്ഞു നൊമ്പരമുണര്‍ത്തുന്ന രചന. പക്ഷെ ടൈപ്പ് ചെയ്യുവാനുപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ഒന്ന് ശരിയാക്കേണ്ടതുണ്ട്. അങ്ങിനെ മന:പൂര്‍വ്വം വരുത്തിയതാണെങ്കില്‍ ഒ.കെ. അല്ലായെങ്കില്‍ വാക്കുകള്‍ ചിലതെല്ലാം സാധാരണ പോലെ കാണാന്‍ കഴിയുന്നില്ല.

    ReplyDelete
  9. സങ്കടം തൊടുന്നു.

    ReplyDelete
  10. @മനോരാജ്

    വളരെ നന്ദി മനോരാജ്

    താങ്കളുടെ നിര്‍ദ്ദേശം ഉള്‍ക്കൊള്ളുന്നു.

    ചില വാക്കുകളില്‍ സംഭാഷണ രീതിക്കനുസരിച്ച് മാറ്റം വരുത്തിയിരുന്നു .ഉദാ :"ഇത് കണ്ടോ ഈ കളിപ്പാട്ടങ്ങള് ".‍
    മറ്റുചിലത് താങ്കള്‍ പറഞ്ഞതുപോലെ സോഫ്റ്റ്‌വെയറിന്‍റെ പ്രശ്നം തന്നെയാണ്. തീര്‍ച്ചയായും ശരിയാക്കാം .


    @ ഒരില വെറുതെ

    അഭിപ്രായത്തിനു നന്ദി ഒരില വെറുതെ .

    ReplyDelete
  11. സുജ ,നന്നായി എഴുതി .
    മനസ്സില്‍ നൊമ്പരമുണര്‍ത്തി...
    എഴുത്ത് ഇനിയും തുടരു............

    ReplyDelete
  12. ഇത് ആമി തന്നെയാ ഊതി വലുതാക്കിയെ .....ഇതിനുള്ളില് ആമിടെ ശ്വാസമാ......
    ..

    നൊന്തു പോയി..

    ReplyDelete
  13. എഴുത്തു....തുടരുക..ആശംസകള്‍

    ReplyDelete
  14. @chithrangada

    @mayflowers

    @രഘുനാഥന്‍

    വായിച്ചതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും വളരെ നന്ദി

    ReplyDelete
  15. സുജയുടെ പോസ്റ്റ്‌ കാണാന്‍ വൈകിപ്പോയി.പക്ഷെ,ഈ കഥ വായിക്കാന്‍ കഴിഞ്ഞതില്‍ കണ്ണ് നിറഞ്ഞ സന്തോഷം.നല്ല അസ്സല്‍ കഥ തന്നെ.ഭാവുകങ്ങള്‍.

    ReplyDelete
  16. @shanavas

    നന്ദി

    വീണ്ടും വരണേ.......

    ReplyDelete
  17. ടച്ചിങ്ങ് സ്റ്റോറി...
    ആമിയും അസ്സുവും ഒരു നൊമ്പരമായി മനസില്‍ നിറയുന്നു.

    ReplyDelete
  18. വേദനിപ്പിച്ചു ....കരിക്കകം ദുരന്തം ഓര്‍മിപ്പിച്ചു

    ReplyDelete
  19. @റിയാസ് (മിഴിനീര്‍തുള്ളി)

    വായനക്ക് നന്ദി .
    വീണ്ടും വരണം.

    @ലിനു .ആര്‍.കെ .നായര്‍

    ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും കണ്ണുകള്‍ നനയിക്കുന്നു ......

    ReplyDelete
  20. മനസ്സിൽ നൊമ്പരമുണർത്തിയ ഒരു സംഭവം കുട്ടിയുടെ വാക്കുകളിലൂടെ പറഞ്ഞപ്പോ മനസ്സിന്റെ നീറ്റൽ കൂടിയതു പോലെ....അന്നാ തോട്ടിൽ പൊലിഞ്ഞു പോയ എത്രയോ ആമി മാർ...അവരുടെ ആത്മാക്കൾക്ക് മുന്നിലിത് സമർപ്പിക്കൂ...ആശംസകൾ...ഫോണ്ട് വായിക്കാൻ ബുദ്ധിമുട്ടുന്നുണ്ടല്ലോ സുജാ..ഒന്നു ശ്രദ്ധിക്കുട്ടോ

    ReplyDelete
  21. നല്ല കഥ..
    നല്ല അവതരണുവും..
    വേദനാജനകമായി എഴുതിയിട്ടുണ്ട്

    ആശംസകൾ നേരുന്നു....

    ReplyDelete
  22. കഥ വിഷയം കഴിഞ്ഞൂം സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു..കേട്ടൊ സുജ

    ReplyDelete
  23. സത്യമായും കണ്ണ് നിറഞ്ഞു..ആമി.... അസ്സു.... വല്ലാതെ വിഷമിപിച്ചു..
    നന്നായിട്ടുണ്ട് സുജ

    ReplyDelete
  24. ആ വാഹന ദുരന്തത്തിന്റെ സ്മരണ വീണ്ടുമുണർത്തിച്ചുകളഞ്ഞല്ലോ!ദൈവമുണ്ടോ എന്നു സംശയിക്കുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.പാവം കുട്ടികളോടു പോലും ക്രൂരത കാട്ടുന്ന.....

    ReplyDelete
  25. ഈ കഥയെന്നെ സങ്കടപ്പെടുത്തി സുജ ചേച്ചീ..
    "ഇത് ആമി തന്നെയാ ഊതി വലുതാക്കിയെ .....ഇതിനുള്ളില് ആമിടെ ശ്വാസമാ......
    ........................"
    ഒന്നും പറയാനാവുന്നില്ല.. ഒരു അനിയത്തി ഇല്ലാത്തതിന്റെ വിഷമം എന്നും മനസ്സില്‍ സൂക്ഷിക്കുന്ന എനിക്ക് ഈ ആമിയെന്ന അനിയത്തികുട്ടിയുടെ മരണം പോലും താങ്ങാന്‍ ആവാത്തതാണ്..

    ReplyDelete
  26. ഈയിടെ സംഭവിച്ച സ്കൂള്‍ ബസ്‌ ദുരന്തവുമായി കൂട്ടി വായിച്ചു ... വല്ലാതെ വേദനിച്ചു . ആമി ഇനി കുറച്ചു നാള്‍ എന്നോടൊപ്പം കാണും ... ഒരു നീറലായി....

    ReplyDelete
  27. എനിക്ക് വാരിവലിച്ചു അഭിപ്രായം പറയാനൊന്നും വല്ല്യ പിടിയില്ല... നല്ല കഥ അത്രതന്നെ... :)

    ReplyDelete

daemon tools, limewire