Thursday, July 07, 2011

വന്ദേ മാതരം..........

ക്യാപ്റ്റന്‍ ജെറി പ്രേം രാജ് വീര ചക്ര .


ഇന്നത്തെ സായാഹ്നം എനിക്ക് മറക്കുവാന്‍  കഴിയുമോ ?
ഒന്നോര്‍ത്താല്‍ മറവി ഒരു അനുഗ്രഹം തന്നെയെന്നു ചിലപ്പോഴൊക്കെ  ആശ്വസിക്കാറുണ്ട്   
എന്നിരിക്കിലും ഓര്‍മയുടെ പുസ്തകത്താളുകളില്‍ ഈ സായാഹ്നം ഞാന്‍ കാത്ത് സൂക്ഷിക്കും  .
എന്‍റെ മറവിയും എന്നെ മറക്കുന്നഒരു കാലം വന്നേക്കാം അതുവരെ എങ്കിലും................ 

ഇന്ന് ജൂലൈ 7
ക്യാപ്റ്റന്‍  ജെറി പ്രേം രാജ്  വീര ചക്ര ,യുടെ ധീര സ്മരണയ്ക്ക്  12 വയസ്സ് 


12 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത് പോലെ ഒരു ദിനം 
1999 ജൂലൈ 7

തിരുവനന്തപുരം ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമായ വെങ്ങാനൂര്‍ ഒരു ധീര യോദ്ധാവിന്റെ ഓര്‍മയില്‍ വിതുമ്പിയ ഒരു സായാഹ്നം........
അന്ന് മഴപെയ്തിരുന്നോഎന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല .
ഇന്ന് 12 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ക്യാപ്ടന്‍ ജെറിയുടെ വീട്ടില്‍ ഞാന്‍ എത്തുമ്പോള്‍ പെയ്യുവാന്‍ വിതുമ്പി ഒരു മഴ അവിടെ എവിടെയോ എന്നെയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു ,പറയുവാനാകാതെ കരയുവാനാകാതെ അടക്കി പിടിച്ച ഒരു പാട് നൊമ്പരങ്ങളുമായി .

ക്യാപ്ടന്‍ ജെറി പ്രേം രാജ് 158  Med റെജിമെന്റിലേക്ക്  commissioned (SP) ചെയ്യുന്നത് 1997 സെപ്തംബര്‍ -05 നാണ്.കാര്‍ഗില്‍ യുദ്ധ സമയത്ത് ദ്രാസ് സെക്ട്ടരിലെ ടൈഗര്‍  ഹില്ലില്‍ (point 5140 )ലെ ഓഫീസര്‍ ഇന്‍ ചാര്‍ജ് ആയിരുന്നു അദ്ദേഹം .
1999ജൂലൈ 06
തണുപ്പുള്ള ആരാത്രി ,ദ്രാസ് സെക്ട്ടരിലെ ഗണ്‍ ഹില്ലില്‍ (Twin Bumps in area Point 4875 )ശത്രു രാജ്യത്തിന്റെ തീ തുപ്പുന്ന തോക്കുകള്‍ക്ക് മുന്‍പില്‍ സധൈര്യം പോരാടിയ ആ ധീര യോദ്ധാവിനെ അടുത്ത പ്രഭാതം ഓര്‍മ്മകള്‍ മാത്രമാക്കി ശേഷിപ്പിച്ചപ്പോള്‍,ഇങ്ങകലെ  വേര്‍പാടില്‍ നീറിയ മനസ്സുകള്‍ അഭിമാനത്തോടെ ഓര്‍ത്തിരുന്നു സ്വന്തം നാടിന്‍റെ മാനം കാത്ത സല്‍പുത്രനെ .


ഇന്ന് 
സായാഹ്നത്തില്‍ ആളും തിരക്കുമൊഴിഞ്ഞ  ആ വീട്ടില്‍ എന്നെ സ്വാഗതം ചെയ്യാന്‍ ക്യാപ്ടന്‍ ജെറി യുടെ 
പുഞ്ചിരിക്കുന്ന ചിത്രം. തുറന്നു കിടന്ന മുന്‍ വാതിലിനപ്പുറം സ്വീകരണമുറിയില്‍ പ്രിയപ്പെട്ട, ക്യാപ്റ്റന്‍ ജെറി പ്രേം രാജ് VrC ചിത്രത്തിന് മുന്‍പില്‍ മരണാന്തര ബഹുമതിയായി കിട്ടിയ "വീര ചക്ര ". 
അവിടെ........ ക്യാപ്റ്റന്‍ ജെറി പ്രേം രാജ് അന്ത്യ വിശ്രമം കൊള്ളുന്ന ആ വീട്ടില്‍  ജെറിയുടെ  പപ്പ,അമ്മ ,സഹോദരന്‍ ......ഓരോ മുഖങ്ങളിലും എനിക്ക് വായിക്കുവാന്‍ കഴിയാത്ത എന്തെല്ലാമോ .
നാടിന്‍റെ  പൊന്നോമന പുത്രന് ജന്മം നല്‍കിയ ആ മാതാപിതാക്കളെ കൂപ്പു കൈകളോടെ ,ഞാന്‍ മനസ്സാ കാല്‍തൊട്ടു നമസ്ക്കരിച്ചു.
നഷ്ട്ടപ്പെട്ട മകനെ ചൊല്ലി വേവലാതിപ്പെടാതെ ക്യാപ്റ്റന്‍ ജെറിയുടെ ബാല്യവും ,യൗവ്വനവും,പഠനവും,ധീരതയും ...... എല്ലാം വാക്കുകളില്‍ പറഞ്ഞു അഭിമാനം കൊള്ളുന്ന ഒരു അച്ഛന്‍. 
തന്‍റെ  പൊന്നോമനയെ ധീരതയുടെ പുതപ്പണിയിച്ചു ഓര്‍മകളില്‍ ഇപ്പോഴും  താലോലിക്കുന്ന ഒരു അമ്മ .

നമുക്ക് വേണ്ടിയല്ലേ ഈ  അച്ഛനും ,അമ്മയും സ്വന്തം കുഞ്ഞിനെ രാജ്യത്തിന്  നല്‍കിയത്,
നമ്മള്‍ ഓരോ ഭാരതീയര്‍ക്കും  വേണ്ടി..........

നാം  ഓരോ നിമിഷവും അനുഭവിക്കുന്ന സുരക്ഷിതത്ത്വം ,സ്വാതന്ത്ര്യം ,സന്തോഷം .......എല്ലാത്തിനും നാം ഇവരോടല്ലേ കടപ്പെട്ടിരിക്കുന്നത്.



ഇന്ന് കാലത്ത് മുതല്‍ അവിടെ നടന്ന അനുസ്മരണ ചടങ്ങുകളില്‍ ആ പിതാവ് വാചാലനകുമ്പോള്‍ പറയുവാന്‍ വാക്കുകളിലാതെ എന്‍റെ മനസ്സ് വല്ലാതെ വിങ്ങിയിരുന്നു .
ഇവിടെ  ഞാന്‍ ഒന്നുമല്ലാതെയാകുന്നു, ഈ ധീര മനസ്സുകള്‍ക്ക് മുന്‍പില്‍ .
എന്‍റെ ചുറ്റും നിറഞ്ഞ് നില്‍ക്കുന്നത് ആ ധീര യോദ്ധാവിന്റെ ഓര്‍മ്മകള്‍ മാത്രം. 
ഒരു നിമിഷം "വീര ചക്ര "തൊട്ടു നെറ്റിയില്‍ വെക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞ് പോകുമോ എന്ന് ഞാന്‍ ഭയന്നു.
കണ്ണീരിനപ്പുറം  ജ്വലിക്കുന്ന ധീരത. 


"പ്രിയപ്പെട്ട ക്യാപ്റ്റന്‍ ജെറി പ്രേം രാജ് ,നിങ്ങള്‍ എന്നും ജീവനോടെ ഈ മനസ്സുകളില്‍ ജീവിക്കുന്നുണ്ട്  ,മരണമില്ലാത്ത ഓര്‍മകളായി.

ഈ  നിമിഷവും...........ഓരോ ഇന്ത്യാക്കാരന്‍റെ   ഹൃദയം തുടിക്കുന്നുവെങ്കില്‍ അതിന്‍റെ കടപ്പാട് നിങ്ങളെപ്പോലുള്ള ധീര ജവാന്മാരോടാണ്."


ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌  ആരൊക്കെയോ വാരി വിതറിയ സ്നേഹത്തിന്റെ പൂവുകള്‍ക്കിടയില്‍ ഞാന്‍ അര്‍പ്പിച്ച പുഷ്പ്പങ്ങളും.
 അപ്പോഴും പെയ്തു തുടങ്ങിയിട്ടില്ലാത്ത ഒരു മഴ  ,ഒന്ന് ഉറക്കെ കരയാനാകാതെ  മാനത്തിന്റെ കോണില്‍   വിതുമ്പിനിന്നു,ഒപ്പം ഞാനും..............
ഇന്ത്യന്‍ മണ്ണില്‍ വീര ചരമം പ്രാപിച്ച ഓരോ ധീര ജവാന്മാര്‍ക്കും ആദരാഞ്ജലികള്‍ ...

ജയ് ഹിന്ദ്‌..........



ചിത്രങ്ങള്‍ :എന്‍റെ സ്വന്തം ക്യാമറ പകര്‍ത്തിയത് 

25 comments:

  1. മറവി ഒരനുഗ്രഹമെന്ന ലേബലില്‍ നാമൊക്കെ സൌകര്യപൂര്‍വ്വം മറന്നുകളയുകയും, ആവശ്യം വരുമ്പോള്‍ അവരെ കുറിച്ച് ഊറ്റം കൊള്ളുന്നതും സാധാരണമായിരിക്കുന്നു. അത് സാഹിത്യ-കലാ-കായിക-രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ളവരും ആകാം.

    ഈ ബ്ലോഗില്‍ ഇതുപോലൊരു ഓര്‍മ്മപെടുത്തല്‍ ഇത് രണ്ടാം തവണയാണ് ചെറുത് കാണുന്നത്. വളരെ നല്ലത് സുജ. ഭാരതത്തെ കാക്കുന്ന പട്ടാളക്കാര്‍ അടുത്ത കാലം വരെ ഹാസ്യകഥാപാത്രങ്ങളുടെ രൂപത്തിലായിരുന്നു. പക്ഷേ ഇന്ന് പലവിധമാദ്ധ്യമങ്ങള്‍ വഴി മിക്കവര്‍ക്കും ആ ധീരയോദ്ധാക്കളോട് ആദരവും ബഹുമാനവും വര്‍ദ്ധിച്ചിരിക്കുന്നു

    ക്യാപ്റ്റന്‍ റെജി പ്രേം‌രാജിന് സ്മരണാഞ്ജലികള്‍!!.
    ജയ് ഹിന്ദ്‌..

    ReplyDelete
  2. അനുസ്മരണം നന്നായി സുജാ...പക്ഷെ ഇതില്‍ പറയാതെ പോയൊരു കഥാപാത്രമുണ്ട്..ജെറി പ്രേം രാജിന്റെ ഭാര്യ...അവര് കല്യാണം കഴിച്ചു പോയി എങ്കിലും അകാലത്തില്‍ വൈധവ്യം ഏറ്റു വാങ്ങിയ ആ പെണ്‍കുട്ടിയെ കുറിച്ച് കൂടെ ഒരു വാക്ക് പറയാമായിരുന്നു...
    നമ്മള്‍ സുഖമായി ഉറങ്ങാന്‍ ശത്രു രാജ്യത്തിലെ തോക്കുകള്‍ക്ക് മുന്നില്‍ മരണം വരിക്കുന്ന ധീര ജവന്മാര്ടെ സ്മരണയ്ക്ക് മുന്നില്‍ കണ്ണീരോടെ...
    ജെറിയുടെ ആത്മാവിനു നിത്യശാന്തി നേരാം..

    ReplyDelete
  3. "നമുക്ക് വേണ്ടിയല്ലേ ഈ അച്ഛനും ,അമ്മയും സ്വന്തം
    കുഞ്ഞിനെ രാജ്യത്തിന് നല്‍കിയത്, നാം ഓരോ നിമിഷവും അനുഭവിക്കുന്ന സുരക്ഷിതത്ത്വം ,
    സ്വാതന്ത്ര്യം ,സന്തോഷം .......എല്ലാത്തിനും നാം
    ഇവരോടല്ലേ കടപ്പെട്ടിരിക്കുന്നത്. അതെ ... നാം ഓരോരുത്തരും അവരോടു കടപ്പെട്ടിരിക്കുന്നു .
    ഈ പോസ്റ്റിനു നന്ദി സുജാ....

    ReplyDelete
  4. ആ ധീര യോദ്ധവു് നമ്മുടെ സ്മരണകളിലൂടെ ജീവിക്കുന്നു

    ReplyDelete
  5. നമ്മുടെ രക്ഷക്ക് വേണ്ടി സ്വജീവന്‍ ബലികൊടുത്ത ക്യാ.ജെറിക്കും,അതോടൊപ്പം ധീരമരണം പ്രാപിച്ച ആയിരകണക്കിന് ജവാന്മാര്‍ക്കും ആദരാഞ്ജലികള്‍.നന്ദിയുണ്ടെ,സുജ ,ഈ പോസ്റ്റിനു..

    ReplyDelete
  6. ഇത്തരം പോസ്റ്റുകളിലൂടെയും...ബൂലോകം വളരട്ടേ...എന്റെ നാട്ടുകാരനായ.... ഈ ധീര യോദ്ധാവിന് മുമ്പിൽ ഒരു സല്യൂട്ട്... ഭാരത മതാ കീ ജയ്

    ReplyDelete
  7. ആദരാഞ്ജലികള്‍....

    ReplyDelete
  8. സുജ.......ആദരാജ്ഞലികൾ,....ആദ്യമായിക്കാണുകയാണ് വായിക്കുകയാണ് എന്നു തോന്നുന്നു...

    ReplyDelete
  9. "Bharath Maatha Ki Jai......"

    ReplyDelete
  10. ത്യാഗസന്നദ്ധതയുടെ രണ്ട് മുഖങ്ങൾ ഒരു ജവാനുണ്ട്; ഒന്ന് രാജ്യത്തിനു വേണ്ടി. മറ്റൊന്ന് കുടുംബത്തിനു വേണ്ടി. സ്വന്തം ജീവൻ അവർ രാഷ്ട്രത്തിനു വേണ്ടി സമർപ്പിക്കുകയാണ്.അപ്പോൾ പിന്നെ ഉപജീവനത്തിനു രണ്ടാംസ്ഥാനമേയുള്ളൂ. അവരുടെ ജീവൻ അകാലത്തിൽ പൊലിയുമ്പോൾ അത് വീരമൃത്യു ആണ്. ആദരാഞ്ജലികൾ!

    ReplyDelete
  11. പ്രിയ സഹോദരന്‍റെ സ്മരണയില്‍... മേരാ ഭാരത്‌ മഹാന്‍.

    ReplyDelete
  12. ശഹീദ് ജവാന്‍ അമര്‍ രഹെ ..ജയ്‌ ഹിന്ദ്‌ ,,

    ReplyDelete
  13. ആദരാഞ്ജലികള്‍....

    ReplyDelete
  14. I am proud to be from his place.. Jai Hind!

    ReplyDelete
  15. കുനിയുന്ന ശിരസ്സുമായി..

    ReplyDelete
  16. സല്യൂട്ട്!

    ജയ് ഹിന്ദ്!

    ReplyDelete
  17. മനോഹരമായ ഒരോര്‍മ്മക്കുറിപ്പ്. ജെയ് ഹിന്ദ്‌

    ReplyDelete
  18. ജെയ് ഹിന്ദ്‌

    ReplyDelete
  19. .ഓരോ ഇന്ത്യാക്കാരന്‍റെ ഹൃദയം തുടിക്കുന്നുവെങ്കില്‍ അതിന്‍റെ കടപ്പാട് നിങ്ങളെപ്പോലുള്ള ധീര ജവാന്മാരോടാണ്."

    രാജ്യത്തിന്‌ വേണ്ടി ജീവന്‍ ത്യാഗം ചെയ്തവരുടെ തണലിലാണ് നമ്മളൊക്കെ സുഖിച്ചു ജീവിക്കുന്നത്.
    അവരുടെ സ്മരണകള്‍ നമ്മുടെ സാമൂഹ്യ ബോധം ഉയര്‍ത്തുന്നില്ല എന്നു പലപ്പോയും വേദനയോടെ ഓര്‍കുന്നു.

    രാജ്യത്തിന്‌ വേണ്ടി വീര ചരമം പൂകിയ എല്ലാ സൈനീകര്‍ക്കും അഭിമാനത്തോടെ ഒരു സല്യൂട്ട്
    ജയ് ഹിന്ദ്‌

    ReplyDelete
  20. എന്റെയും സല്യൂട്ട്‌.

    ReplyDelete
  21. jerry sirinte ee photos njan eduthittundu face bookil Sirinu vendi oru page Create cheyyan vendiyanu eduthathu...Thanks for Posting this photos....here is the link of that page..
    http://www.facebook.com/CaptainJerryPremraj

    ReplyDelete

daemon tools, limewire