Monday, September 05, 2011

കുമരംപേരൂരിലേക്കുള്ള വഴി (2 )



പ്രണാമം 




ആദ്യാക്ഷരം കുറിച്ചത് എന്നായിരുന്നു ?

അന്ന് ആശാന്‍ പള്ളിക്കൂടം   ഉണ്ടായിരുന്നിട്ടും വീട്ടില്‍ വന്ന് അക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന ആശാന്‍റെ  പാദങ്ങള്‍ നമസ്സ്ക്കരിക്കുന്നു 

വേനല്‍ക്കാലത്ത് തറവാട്ട്  കിണറ്റിലെ വെള്ളം വറ്റുമ്പോള്‍ കാടിന്‍റെ ഓരം ചേര്‍ന്ന്  തോടിന്‍റെ അടുത്തായി ഉള്ള വീട്ടിലേക്കു ഞങ്ങളെല്ലാവരും താമസം മാറ്റും .

ആശാന്‍ എന്നെ അക്ഷരങ്ങള്‍ പഠിപ്പിച്ചത് ഈ  വീട്ടില്‍ വെച്ചായിരുന്നു.അന്ന് കുഞ്ഞമ്മയുടെ മകള്‍ സജി എന്ന സജിഅക്കയും, ഞാനും പിന്നെ സജി അക്കയുടെ അനുജത്തി മിനിയും ആയിരുന്നു ആശാന്‍റെ ശിഷ്യഗണങ്ങള്‍.ദിവസങ്ങള്‍ വ്യത്യാസമെങ്കിലും സജി അക്ക ഇന്നും എന്‍റെ സജിയക്ക തന്നെ. മിനി ഞങ്ങളിലും ഇളയവള്‍ .

ആശാന്‍ അക്ഷരങ്ങളുടെ ലോകത്തേക്ക് ഞങ്ങളെ മൂന്നു പേരെയും വഴി നടത്തിച്ചു.
മധ്യവേനല്‍ അവധിക്കാലത്താണ് മിക്കപ്പോഴും കുഞ്ഞമ്മയും കുടുംബവും തറവാട്ടിലെത്താറ് 

അങ്ങനെ ഒരുഅവധിക്കാലത്ത്...... പതിവുപോലെ ആശാന്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വന്നു.
എന്‍റെ ഓര്‍മ്മയില്‍ ആശാന്  ഗാന്ധിജിയുടെ  രൂപമാണ്  .തനി ഗാന്ധിയന്‍.പക്ഷെ കയ്യില്‍ എപ്പോഴും ഒരു നീളന്‍ വടിയും,കുറച്ചു ഏഴു ത്തോലയും കാണും .

ആശാനെ അങ്ങ് ദൂരെ കണ്ടാല്‍ അപ്പോള്‍ മിനി കരച്ചില്‍ തുടങ്ങും .അത് എന്തിനാണെന്ന് ഇന്നും എനിക്ക് അറിയില്ല. മണലില്‍ വിരലുകള്‍ കൊണ്ട് അക്ഷരങ്ങള്‍ എഴുതുമ്പോഴും അവള്‍ ഇതേ കരച്ചില്‍ തന്നെ .എന്നിരിക്കിലും 
ഞാനും സജിഅക്കയും ,പാവം അവളെ ഒരിക്കല്‍ പോലുംസമാധാനിപ്പിക്കുകയോ ,സാന്ത്വനിപ്പിക്കുകയോ  ചെയ്തിട്ടില്ല .

പതിവുപോലെ അന്നും ആശാനെ   കണ്ടത് മുതല്‍ മിനി കരച്ചില്‍ തുടങ്ങി .
നിറഞ്ഞൊഴുകുന്ന കണ്ണുനീര്‍ നനച്ച  അവളുടെ വിരലുകള്‍ മണലില്‍ "അ  ആ  ഇ  ഈ........"എഴുതുമ്പോള്‍ ആശാന്‍ ഞങ്ങളോട് രണ്ടാളോടും എന്നോടും,  സജിയക്ക യോടും തലേന്ന് പഠിപ്പിച്ച "ക  കാ  കി  കീ ......"സ്ലേറ്റില്‍എഴുതാന്‍ ആവശ്യപ്പെട്ടു .

കല്ല്‌ പെന്‍സില്‍ ,കറുത്ത സ്ലേറ്റില്‍ അക്ഷരങ്ങളായി തെളിഞ്ഞു.
അടുത്തിരുന്ന മഴിതണ്ടുകള്‍ തെറ്റുകള്‍ മായിക്കുവാന്‍ കാത്തു കാത്തിരുന്നു. 

സജി അക്കയെഴുതും മുന്‍പേ ഞാന്‍ എല്ലാം എഴുതി  ആശാനെ കാണിച്ചു .
ആശാന്‍റെ  മുഖത്ത് ഒരു ഭാവ ഭേദവും ഇല്ല .പക്ഷെ സജിയക്കയുടെ സ്ലേറ്റിലെ അക്ഷരങ്ങളിലേക്കും അക്കയുടെ മുഖത്തും ആശാന്‍ മാറി മാറി നോക്കി .ആശാന്‍റെ നോട്ടത്തിലെ പന്തികേട്‌ കണ്ടിട്ട്  അക്ക മിനിയെപ്പോലെ ഇപ്പോള്‍ കരഞ്ഞുതുടങ്ങും  എന്ന്‌ ഏകദേശം എനിക്കുറപ്പായി . ആശാന്‍ വീണ്ടും സ്ലേറ്റിലേക്ക് നോക്കി ...എന്നിട്ട് ഉറക്കെ ഒരു ചോദ്യം ....
"കൈ .....എന്തിയെ സജീ ......."
ആശാന്റെ ആചോദ്യത്തില്‍ഞാനും ഒന്ന് ഞെട്ടി എന്നത് സത്യം .മിനിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ .
അടക്കിപ്പിടിച്ച കരച്ചില്‍ അവള്‍ ഉച്ചത്തില്‍ തുടങ്ങി .
സത്യത്തില്‍ സജി അക്കയ്ക്ക് ഒന്നും മനസ്സിലായില്ല .
വീണ്ടും ആശാന്‍റെ ചോദ്യം ഉയര്‍ന്നു  .......
"സജീ.....കൈ എന്തിയേ..........?"

ഇത്തവണ ആശാന്‍റെ മൂന്നാമത്തെ ചോദ്യത്തിന് കാത്തു നിലക്കാതെ സജിയക്ക തന്‍റെ  രണ്ട് കൈകളും ആശാന്‍റെ  നേരെ നീട്ടിയിട്ട്‌ ഒരുത്തരം  "ദാണ്ടേ .............കൈ "

സത്യത്തില്‍ "ക കാ കി  കീ .........."യിലെ "കൈ" എഴുതാന്‍ സജിയക്ക വിട്ടുപോയിരുന്നു .
ആ "കൈ " പ്രതീക്ഷിച്ചു ചോദിച്ച ആശാന്‍റെ പിന്നീടുള്ള പ്രതികരണം എന്തായിരുന്നു എന്ന് ഓര്‍ത്തെടുക്കുവാന്‍ കഴിയുന്നില്ല .....


വീണ്ടും എത്രയോ മധ്യവേനലവധികള്‍ തറവാട്ടിലെ കുളം വറ്റിച്ചു കടന്നുപോയി.
വളരെ നാളുകള്‍ക്കുശേഷം പിന്നീട്‌ ആശാനെ  കാണുന്നത് "കലഞ്ഞൂര്‍ മഹാദേവര്‍ "ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനാണ് .
കുമരംപേരൂരിലെ  തറവാട്ടില്‍ നിന്നും മാറി ഞങ്ങള്‍ ,ഞാനും അച്ഛനും അമ്മയും  കലഞ്ഞൂരിലെ വാടകവീട്ടില്‍ താമസിക്കുന്ന കാലം. 
അന്ന് എന്‍റെ നൃത്തത്തിന്‍റെ അരങ്ങേറ്റ ദിവസം കൂടിയായിരുന്നു .അന്നേ ദിവസം തന്നെ ആശാന്‍ എങ്ങനെ  അവിടെ എത്തി എന്ന് അറിയില്ല .
അരങ്ങേറ്റവും  കണ്ട്‌  ,ക്ഷേത്രത്തില്‍ ശിവനെ  വണങ്ങി മടങ്ങുമെന്ന് പറഞ്ഞു പോയ ആശാനെ പിന്നെ ഞങ്ങള്‍ കണ്ടിട്ടേയില്ല .

വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .


ഇന്നും പലപ്പോഴും സജിയക്കയെ  കാണുമ്പോള്‍ ഞങ്ങളൊക്കെ കളിയായി  ചോദിക്കാറുണ്ട് "കൈ എന്തിയേ സജീ........."
ഓര്‍മ്മകള്‍ ഞങ്ങളില്‍ ചിരി പടര്‍ത്തുമ്പോള്‍  അക്ഷര വെളിച്ചം പകര്‍ന്ന എന്‍റെ ആശാന്‍റെ രൂപം അവ്യക്തമായി മനസ്സില്‍ തെളിയുന്നു ......

പിന്നെയും ഓര്‍മയില്‍ മിന്നിമറയുന്ന പ്രിയപ്പെട്ട എത്രയോ മുഖങ്ങള്‍  ...


  എന്‍റെ വിരല്‍ പിടിച്ച്‌ ആദ്യാക്ഷരങ്ങള്‍ അരിമണിയില്‍ എഴുതിപ്പിച്ച  അപ്പൂപ്പന് ,എന്‍റെ നാവില്‍ സുവര്‍ണ ലിപികള്‍ വരച്ചിട്ട ആ മഹാ മനസ്സിന്‌,അത്തര്‍ മണക്കുന്ന  കാല്പെട്ടിക്കകത്തു "കരുണയും""ദുരവസ്ഥയും "നിറച്ചു വെച്ച്‌  വായനയുടെലോകം എനിക്ക് തുറന്നു തന്ന എന്‍റെ അമ്മൂമ്മയ്ക്ക്  ,അനേകം ശിഷ്യ സമ്പത്തിന്‍റെ ഓര്‍മയില്‍  ജീവിക്കുന്ന എന്‍റെ അമ്മയ്ക്ക് ,എന്‍റെ അക്ഷരങ്ങള്‍ വരകളും ,വര്‍ണങ്ങളും ആകുവാന്‍ സ്വര്‍ഗത്തിലിരുന്നു  അനുഗ്രഹങ്ങള്‍ ചൊരിയുന്ന എന്‍റെ എല്ലാമെല്ലമായ  അച്ഛന് ............

തളരുമ്പോഴെല്ലാം എന്‍റെ  കൈകള്‍ക്ക് താങ്ങാകുന്ന ഈശ്വരന് .......


അറിവിന്‍റെ ആകാശം തേടി പറക്കുവാന്‍ ചിറകുകള്‍ നല്‍കിയ പ്രിയപ്പെട്ടവര്‍ക്ക് ഈ ദിനത്തില്‍ എന്‍റെ  അക്ഷര പ്രണാമം !



കുറിപ്പ് :ചിത്രം ഗൂഗിള്‍ 

26 comments:

  1. പള്ളിക്കൂടം എന്ന് പച്ചമലയാളത്തില്‍ ഉച്ചരിക്കുന്നത് പോലും നാണക്കേടായി കരുതുന്ന ഈ കാലത്ത് ഇങ്ങനെയൊരു ഓര്‍മ്മക്കുറിപ്പ്‌ നന്നായി.
    കുമരംപേരൂരിന്റെ മണ്ണില്‍ നിന്നും പകര്‍ന്നു കിട്ടിയ ആ അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് കൂടുതല്‍ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു !!!

    ReplyDelete
  2. ഓർമ്മകളിൽ നഷ്ടബോധത്തിന്റെ നിറം കലർന്ന ചിരി വരുത്തുന്ന നിഷ്കളങ്ക ബാല്യങ്ങൾ...

    ReplyDelete
  3. വല്ലാതെ ഗൃഹാതുരത്വം ഉണര്‍ത്തിയ പോസ്റ്റ്‌..കുറച്ചു നേരത്തേക്ക് എങ്കിലും പഴയകാലത്തേക്ക് ഒരു തിരിച്ചു പോക്ക്...ഇന്നത്തെ ദിവസം തന്നെ ഈ പോസ്റ്റ്‌ അന്വര്‍ത്ഥം ആയി...ജ്വലിച്ചു നില്‍ക്കുന്ന ഗുരുസ്മരണയ്ക്ക് പ്രണാമം...

    ReplyDelete
  4. മൂന്നാം ക്ലാസിലെ രത്നമ്മ ടീച്ചര്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ പഠിപ്പ് അവിടെ തീര്‍ന്നേനെ ..
    വാര്‍ഷിക ഫീസ് ആയ മൂന്നു രൂപ കൊടുക്കാന്‍ കഴിയാതെ പഠിപ്പ് നിര്‍ത്താന്‍ ഒരുങ്ങുകയായിരുന്നു ഞാന്‍. ടീച്ചര്‍ എന്നെ രക്ഷിച്ചു .
    പത്താം ക്ലാസില്‍ പഠിപ്പിച്ച സദാശിവന്‍ സാര്‍ (കഥാകൃത്ത്‌ പ്രിയ .എ.എസി ന്റെ പിതാവ് )ഇല്ലായിരുന്നെങ്കില്‍ എന്റെ അക്ഷരങ്ങളുടെ ലോകത്ത് ഇരുള്‍ നിറഞ്ഞേനെ ..
    കോളേജില്‍ പഠിക്കുമ്പോള്‍ പ്രൊഫ :രമേഷ് ചന്ദ്രനും ,എസ്.വി .വേണു ഗോപന്‍ നായരും ,പ്രൊഫ:മീനാക്ഷിയും .ചന്ദ്രിക ശങ്കര നാരായണനും ഇല്ലായിരുന്നെങ്കില്‍ എഴുത്തിന്റെ വഴിയില്‍ ഞാന്‍ പകച്ചു നിന്നേനെ ..
    പിന്നീടിങ്ങോട്ട്‌ ഇവരെയൊക്കെ ഓര്‍മിക്കാത്ത സന്ദര്‍ഭങ്ങള്‍ അപൂര്‍വ്വം ..
    അക്ഷരദീപം തെളിയിച്ചു തന്ന എല്ലാ ഗുരുജനങ്ങള്‍ക്കും നമോവാകം ..:)

    ReplyDelete
  5. നമസ്തേ,,,സുജാ...അറിവിന്‍റെ ആകാശം തേടി പറക്കുവാന്‍ ചിറകുകള്‍ നല്‍കിയ പ്രിയപ്പെട്ടവര്‍ക്ക് ഈ ദിനത്തില്‍ അക്ഷര പ്രണാമം അർപ്പിച്ചത് വളരെ ഉചിതമായി...സുജയുടെ രചനകൾക്ക് ലാളിത്യമുണ്ട്.ഉള്ളിൽ കാമ്പുമുണ്ട്,കഴമ്പുണ്ട്... ഹിരോഷിമയെക്കുറിച്ച് താങ്കൾ എഴുതിയ ലേഖനത്തിന് അവാർഡ് കിട്ടീ എന്നറിഞ്ഞതിൽ അതിയായ സന്തോഷവുമുണ്ട്..അവാർഡുകൾ എന്നും പ്രചോദനങ്ങളാണ്....എന്റെ നാവിൽ മോതിരം കോണ്ട് ഹരിശ്രീ കുറിച്ച എന്റെ,അന്തരിച്ച പിതാവിനും,ഇന്നും സദ്ധ്യാ വേളകളിൽ രാമായണവും,മഹാഭാരതവും,ഹാലാസ്യപുരാണവും വായിച്ച് എന്റെ കർണ്ണങ്ങളിൽ അറിവിന്റെ തേൻ ഇറ്റിക്കുന്ന 80 വയസ്സായ എന്റെ അമ്മക്കും...മറ്റ് ഗുരു നാഥന്മാർക്കും എന്റെ സാഷ്ടാംഗപ്രണാം...ഇത്തരുണത്തിൽ........

    ReplyDelete
  6. suja ,abhinandangal ..kadalaasu kokkukallkku moonnam sthaanam alla onnam sthanam kittumennu pratheekshichirunnu ,,ee postum nannaayi.........

    ReplyDelete
  7. നല്ല കുറിപ്പ്. ഞാനും നമിക്കുന്നു അറിവും സ്നേഹവും ആവോളം പകര്‍ന്നു തന്ന എന്റെ ഗുരുക്കന്മാരുടെ മുന്നില്‍.........സസ്നേഹം

    ReplyDelete
  8. ബാല്യത്തിന്‍റെ മധുരസ്മരണകള്‍ ഗൃഹാതുരത്വത്തോടെ ഓര്‍ക്കാം,അല്ലേ? ആശംസകള്‍ !

    ReplyDelete
  9. "മണലില്‍ കൈപ്പിടിച്ചു അക്ഷരങ്ങള്‍ എഴുതിച്ചു വിരല്‍ തുമ്പു നീറ്റിച്ച ഗുരുവിനോടുള്ള കുരുന്നു മനസിലെ വികാരം എന്താകാം..??

    ഗൃഹപാഠം ചെയ്യാതെ പോയതില്‍ ശകാരശരങ്ങളാല്‍ ആക്രമിച്ചു ക്ലാസ്സില്‍ നിന്നും പുറത്താക്കിയ അധ്യപികനോടുള്ള ദ്വേഷം എന്തായിരുന്നു..??

    മലയാളപാഠാവലിയിലെ കാവ്യശകലങ്ങള്‍ കാണാതെ ചൊല്ലാന്‍ കഴിയാതെ വിളര്‍ത്തുനിന്നപ്പോള്‍ ചെവിനുള്ളിച്ചുവപ്പിച്ചൊരു അദ്ധ്യാപികയോടു മനസ്സില്‍ വന്നതും എന്തായിരുന്നു..??

    പക്ഷെ ഇന്ന് തിരിച്ചറിവിന്റെ നാളില്‍ അവരൊക്കെ എനിക്ക് പ്രിയപ്പെട്ടവരായിരിക്കുന്നു.. കൂടപിറപ്പിനെ പോല്‍ , മകനെ പോല്‍ എന്നെ സ്നേഹിക്കുന്ന അദ്ധ്യാപകസുഹൃത്തുക്കളെയും എനിക്ക് പ്രിയമാണിന്ന്‍. എന്റെ എല്ലാ ഗുരുകാരണവന്‍മാര്‍ക്കും ഈ ദിനത്തിലെന്റെ സ്നേഹപ്രണാമം.."

    ഈ ഓര്‍മ്മകുറിപ്പ് ഹൃദയസ്പര്‍ശിയായി സുജ ചേച്ചി... ഹിരോഷിമ ബ്ലോഗിങ് മത്സരത്തില്‍ സമ്മാനം ലഭിച്ചതിനു ട്രീറ്റ് തരണം ട്ടോ.. :)
    സ്നേഹപൂര്‍വ്വം

    ReplyDelete
  10. ഓര്‍മ്മക്കുറിപ്പ്‌ നന്നായിട്ടുണ്ട് സുജ. പിന്നെ കമന്റുകളില്‍ നിന്നും അറിഞ്ഞു സമ്മാനം കിട്ടിയതായിട്ട്. അഭിനന്ദനങ്ങള്‍ .

    ReplyDelete
  11. നാട്ടിൽ സർക്കാർ സ്കൂളുണ്ടാക്കാൻ മുൻ നിന്ന് നാട്ടുകാരോടൊപ്പം കൈമെയ് മറന്ന് പരിശ്രമിച്ച് ആ സ്കൂളിൽത്തന്നെ പിന്നെ വർഷങ്ങളോളം അദ്ധ്യ്യപകനാകാൻ കഴിഞ്ഞ പിതാവിന്റെ മകനാണ് ഈ ഞാനവർകൾ. ഇതേ സ്കൂളിൽ തന്നെ പത്തുവർഷം ആഘോഷപൂർവ്വം പഠിച്ചതും. സ്കൂളിലെ അദ്ധ്യാപകരെക്കുറിച്ച് അയവിറക്കാൻ ഒരുപാട് ഓർമ്മകളുണ്ട്.ആദ്യമായി ക്ലാസ്സിലെത്തുമ്പോൾ കരഞ്ഞു വർത്ത കണ്ണുനീർ സ്വന്തം കൈലേസുകൊണ്ട് തുടച്ചുതന്ന ഓമന ടീച്ചർ മുതൽ തുടങ്ങുന്ന ഓർമ്മകൾ! എന്നാൽ പഠിച്ച കോളേജുകളിൽ പ്രസംഗിക്കാനല്ലാതെ ക്ലാസ്സിൽ കയറുന്ന ശീലമില്ലാതിരുന്നതിനാൽ കോളേജ് അദ്ധ്യാപകരെക്കുറിച്ച് കൂടുതൽ ഓർമ്മകൾ ഒന്നുമില്ല.സമാന്തരമേഖലയിലാണെങ്കിലും വർഷങ്ങളുടെ അദ്ധ്യാപനജീവിതംകൊണ്ട് ഒരുപാട് ഓർമ്മകളും വലിയൊരു ശിഷ്യസമ്പത്തും കൈമുതലുണ്ട് ഈയുള്ളവനും! ഇതൊക്കെ ഓർക്കുകയും പങ്കുവയ്ക്കുകയല്ലാതെ ഈ അദ്ധ്യാപക ദിനത്തിൽ എന്തുചെയ്യാൻ!

    ReplyDelete
  12. ormaklil namukkumundoru pookalam pakshe ormakalil mathramanto

    nannayirikkunnu

    raihan7.blogspot.com

    ReplyDelete
  13. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ എന്നും ഗൃഹാതുരത്വം നല്‍കുന്നതാണ്. എത്ര പറഞ്ഞാലും തീരാത്തവ. വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  14. ormakalil ennum childhood experience chirikkunnu...veruthe eppozho karayunnu............nannayitto!

    ReplyDelete
  15. ഓര്‍മ്മകളുടെ മണല്‍ പരപ്പില്‍ എഴുതിയിട്ട സ്മരണകള്‍ കാലം കഴിയുന്തോറും തിളക്കം കൂടി വരുന്നു അല്ലെ. മനോഹരം...

    ReplyDelete
  16. ഓര്‍മ്മക്കുറിപ്പ്‌ നന്നായി..
    അഭിനന്ദനങ്ങള്‍ ............

    ReplyDelete
  17. അദ്ധ്യാപക ദിനത്തില്‍ ഏറ്റവും അവസരോചിതം ഈ ഗുരുസ്മരണ.

    ReplyDelete
  18. നല്ല കുറിപ്പ് സുജാ...

    ഓണാശംസകള്‍....

    ReplyDelete
  19. ഹൃദയസ്പർശിയായ കുറിപ്പ്. നന്നായിട്ടുണ്ട്.

    ReplyDelete
  20. അറിവിണ്റ്റെ സാഗരത്തില്‍ നീന്താന്‍ പഠിപ്പിച്ച ഗുരുനാഥന്‍ , ആവേശത്തോടെയുള്ള നമ്മുടെനീന്തലുകള്‍ക്ക്‌ അതീതനാണ്‌..........

    ReplyDelete
  21. ഈ നല്ല കുറിപ്പ് വായിക്കാന്‍ വൈകിപ്പോയി സുജേ...
    അധ്യാപകദിനവും എന്‍റെ ജന്മദിനവും ഒരേദിവസം ആയതുകൊണ്ടാവാം
    ആ ദിനം എനിക്കുമേറെ പ്രിയപ്പെട്ടതായത് ...

    ReplyDelete
  22. ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പ്‌ .
    ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക്‌ നാളെ ഇങ്ങനെ ഓര്‍ക്കാന്‍ കഴിയുമോ?

    ReplyDelete
  23. ഹൃദ്യമായ വായന നല്‍കിയ സുന്ദരമായ ഒരോര്‍മ്മകുറിപ്പ്.
    ഓരോ വരികളും വായിക്കുമ്പോള്‍ നല്ല ഫീല്‍ ഉണ്ട്.
    പ്രിയപ്പെട്ട അധ്യാപകരെ ഓര്‍ത്ത് എഴുതിയത് കൊണ്ടാവാം ഈ കുറിപ്പിന് ഇത്രയും ഭംഗി കിട്ടിയത്.
    പ്രത്യേകിച്ചും ആ അവസാന വരികള്‍.
    നല്ലൊരു എഴുത്ത് വായിച്ച സന്തോഷവും ഒപ്പം അഭിനന്ദനങ്ങളും സുജ.
    നന്മയും സ്നേഹവുമുള്ള ഇത്തരം രചനകള്‍ ഇനിയും പിറക്കട്ടെ .
    ആശംസകള്‍

    ReplyDelete
  24. ഇതുപോലെ നിരവധി ഓര്‍മ്മകള്‍ മനസ്സില്‍ പേറി പ്രവാസ ജീവിതം തുടരുന്നു ... ആശംസകള്‍

    ReplyDelete
  25. @ ഹാഷിക്
    നന്ദി .
    ഹാഷിക് പറഞ്ഞത്‌ വളരെ ശരിയാണ്."പള്ളിക്കൂടം"എന്നാല്‍ എന്തെന്ന് പോലും പാവം കുഞ്ഞുങ്ങള്‍ക്ക്‌ ഇന്ന് അറിയില്ല .മലയാളം വാക്കുകള്‍ പലതും ഉച്ചരിക്കാന്‍ പോലും അവരുടെ നാവ് വഴങ്ങുന്നുമില്ല .നിരപരാധികളായ കുഞ്ഞുങ്ങള്‍ എന്ത് പിഴച്ചു !"അവര്‍ പഠിക്കുന്നത് അവര്‍ പാടുന്നു".
    ഇവിടെ നമ്മള്‍ തന്നെയാണ് തെറ്റുകാര്‍ .അതല്ലേ സത്യം .
    നമ്മള്‍ നേടിയ പലതും ഇന്നത്തെ ബാല്യത്തിന് നഷ്ട്ടമാകുന്നു .പക്ഷെ അതിലേറെ അവര്‍ നേടുന്നു എന്നത് മറ്റൊരു സത്യം,പണ്ട്നമുക്ക് നഷ്ട്ടപ്പെട്ട പലതും......

    കുമരംപേരൂരിന്‍റെ ഓര്‍മ്മകള്‍ ഇനിയും ഏറെയുണ്ട്.
    ഈ വഴി ഇനിയും വരണം.
    ആശംസകള്‍ക്ക് വീണ്ടും നന്ദി .

    @സീത
    കഴിഞ്ഞകാല നല്ല ഓര്‍മ്മകള്‍ എന്നും നഷ്ട്ടബോധം ഉണര്‍ത്തും.ബാല്യത്തിലെ ഓര്‍മ്മകള്‍ ആകുമ്പോള്‍ നഷ്ട്ടത്തിന്‍റെ തീവ്രത കൂടുതല്‍തോന്നിക്കും .കാരണം ഇനിയൊരു തിരിച്ചു പോക്ക് ഇല്ലാത്തതാണല്ലോ ആ ബാല്യം.
    ഇഷ്ട്ടത്തോടെ ഓര്‍ക്കാം എന്നല്ലാതെ ഒരു തിരിച്ചു പോക്ക് ഇനി വേണ്ട എന്നാണ് എന്‍റെ അഭിപ്രായം.
    വളരെ നന്ദി സീതേ.
    വല്ലപ്പോഴും വരണേ ഈ വഴി .

    @SHANAVAS
    വളരെ നന്ദി ഈ വായനയ്ക്ക്.
    ആ പഴയ കാലം ഒരു നിമിഷത്തേക്കെങ്കിലും ഓര്‍മ വന്നു അല്ലെ ?അക്ഷരങ്ങള്‍ ആദ്യം എഴുതിയതും,കളി പ്പാട്ടത്തിനു വാശിപിടിച്ചു കരഞ്ഞതുമൊക്കെ .പിന്നെ ആ ഒന്നാം ക്ലാസ്സിലെ കണക്കു സാറിനെ,കല്ലുപെന്‍സില്‍ കൊണ്ട് എഴുതിപ്പടിച്ച സ്ലെറ്റിനെ........
    പ്രിയപ്പെട്ട ഗുരുക്കന്മാരെ ഓര്‍മ്മിച്ചു കൊണ്ട് ....ഒരിക്കല്‍ കൂടി നന്ദി

    @രമേശ്‌ അരൂര്‍
    വളരെ നന്ദി ഈ വായനയ്ക്കും ,മനസ്സിലെ ഗുരുസ്മരണ പങ്കുവെച്ചതിനും.
    അക്ഷരങ്ങള്‍ തൂലികത്തുമ്പില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന ഓരോ നിമിഷങ്ങളിലും നമിക്കുക ഈ ഗുരുജനങ്ങളെ ......അവര്‍ നമുക്ക് അറിവിന്‍റെ വെളിച്ചം പകര്‍ന്നവര്‍.

    @ചന്തു നായര്‍
    നമസ്തേ ....ആദ്യമേ ഹൃദയം നിറഞ്ഞ് നന്ദി പറയുന്നു ഈ വായനയ്ക്കും ,പ്രോത്സാഹനത്തിനും .
    "അവാർഡുകൾ എന്നും പ്രചോദനങ്ങളാണ്"....താങ്കളുടെ ഈ വാക്കുകള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു .

    നാവില്‍ "അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ "കുറിച്ചവര്‍ക്ക് വീണ്ടും പ്രണാമം.
    ആശംസകള്‍ക്ക് മനസ്സുനിറഞ്ഞു നന്ദി .

    @സിയാഫ്ഫ് അബ്ദുല്‍ ഖാദര്‍
    വളരെ നന്ദി .
    "ആയിരം കടല്ലാസ്സുകൊക്കുകള്‍" താങ്കള്‍ക്ക് ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം.
    പുരസ്ക്കാരങ്ങള്‍ എന്ത് തന്നെ ആയാലും സന്തോഷത്തോടെ,സംതൃപ്തിയോടെ സ്വീകരിക്കുന്നു.
    താങ്കളുടെ അഭിപ്രായങ്ങള്‍ തന്നെ ഏറെ സന്തോഷം നല്‍കുന്നു.
    ഈ ഓര്‍മ്മക്കുറിപ്പും വായിച്ചു എന്ന് അറിഞ്ഞതില്‍ അതിലേറെ സന്തോഷം.
    ഇനിയും ഈ വഴി വരുമെന്നും അഭിപ്രായങ്ങള്‍ പറയുമെന്നും പ്രതീക്ഷിക്കുന്നു .

    @ഒരു യാത്രികന്‍
    വളരെ നന്ദി
    പ്രണാമം എല്ലാ ഗുരുക്കന്മാര്‍ക്കും.

    @mohammedkutty irimbiliyam
    ആശംസകള്‍ക്ക് നന്ദി.

    ReplyDelete
  26. "@Sandeep.A.K

    നന്ദി സന്ദീപ്‌ .ഈ വായനയ്ക്ക് .
    നന്മനിറഞ്ഞ ഹൃദയമുളളവരാണ് ഓരോ അദ്ധ്യാപകരും .
    ഓരോ ഗുരുമുഖങ്ങളും മനസ്സില്‍ ധ്യാനിച്ച്‌ നമിക്കാം.

    "ഹിരോഷിമ ബ്ലോഗിങ്ങ് "മത്സരത്തിന് ആ ലേഖനം അയച്ചത് തന്നെ സന്ദീപിനെ പോലെയുള്ള പ്രിയപ്പെട്ട വായനക്കാര്‍ എനിക്ക് തന്ന പ്രോത്സാഹനം ഒന്ന് കൊണ്ട് മാത്രമാണ് .അതേ പോസ്റ്റില്‍ ,സന്ദീപ്‌ അഭിപ്രായം പറഞ്ഞ കൂട്ടത്തില്‍ മത്സര വിവരങ്ങള്‍ ഉള്ള ലിങ്ക് എനിക്ക് തരികയും ചെയ്തല്ലോ .
    വളരെ നന്ദി സന്ദീപ്‌ .

    @ഏപ്രില്‍ ലില്ലി.

    നന്ദി .
    എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് ,ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് ,"ഹിരോഷിമ ബ്ലോഗിങ് മത്സരം" നടത്തിയിരുന്നു. "ആയിരം കടല്ലാസ്സു കൊക്കുകള്‍" എന്ന ലേഖനത്തിനാണ്‌ സമ്മാനം കിട്ടിയത് .

    @ഇ.എ.സജിം തട്ടത്തുമല

    "അദ്ധ്യാപനജീവിതംകൊണ്ട് ഒരുപാട് ഓർമ്മകളും വലിയൊരു ശിഷ്യസമ്പത്തും കൈമുതലുണ്ട് ഈയുള്ളവനും! ഇതൊക്കെ ഓർക്കുകയും പങ്കുവയ്ക്കുകയല്ലാതെ ഈ അദ്ധ്യാപക ദിനത്തിൽ എന്തുചെയ്യാൻ! "

    അത് തന്നെ ഒരു ഭാഗ്യമല്ലേ .
    നന്ദി .
    വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു.

    @dilsha

    valare nandi
    ormakalil aksharangalude pookkaalam

    @Shukoor

    ഹൃദയം നിറഞ്ഞ നന്ദി ഈ വായനയ്ക്ക്.

    @parthasarathy(sunesh)

    നന്ദി.

    @Jefu Jailaf

    നന്ദി Jefu Jailaf .
    സ്മരണകള്‍ അത് എവിടെ കുറിച്ചിട്ടാലും തിളക്കം കൂടും ,നല്ല സ്മരണകള്‍ കൂടുതല്‍ തിളങ്ങട്ടെ .

    @റാണിപ്രിയ

    നന്ദി റാണിപ്രിയ

    @maithreyi
    അദ്ധ്യാപകദിനത്തിന്‍റെ ഓര്‍മയില്‍ ആണ്‌ ഈ കുറിപ്പ് എഴുതിയത് .
    വളരെ നന്ദി

    @മുല്ല

    നന്ദി മുല്ലേ .ഓണം ഒക്കെ ആഘോഷിച്ചോ ?

    @കുമാരന്‍ | കുമാരന്‍

    വളരെ നന്ദി

    @Aneesh Puthuvalil

    നീന്തിക്കരേറാന്‍ ഇനിയും ദൂരം എത്രയോ ബാക്കി .
    ബാലപാഠങ്ങള്‍ പഠിപ്പിച്ച നല്ല മനസ്സിന് പ്രണാമം.

    @ഇസ്മായില്‍ കുറുമ്പടി (തണല്‍)

    ഇന്നത്തെ കുഞ്ഞുങ്ങളും ഒരിക്കല്‍ അവരുടെ ബാല്യകാലം ഇതേപോലെ ഓര്‍ക്കും..കല്ലുപെന്‍സിലും,മഴിത്തണ്ടും കാണില്ല എന്നെ ഉള്ളു.കമ്പ്യൂട്ടറും,ഡിജിറ്റല്‍ പെന്നും ഒക്കെ ആയി അവര്‍ക്കും കാണും ഒരു ഭൂതകാലം.

    വളരെ നന്ദി ഈ വായന്യ്ക്ക് .

    @ചെറുവാടി

    വളരെ നന്ദി മന്‍സൂര്‍ .
    ഈ ഓര്‍മ്മക്കുറിപ്പ്‌ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഏറെ സന്തോഷം .ഓര്‍മ്മകള്‍ വേര്‍തിരിച്ചെടുത്ത പല മുഖങ്ങളും ഈ കുറിപ്പ് എഴുതിയപ്പോള്‍ മനസ്സില്‍ തെളിഞ്ഞു വന്നു എന്നത് ഒരു വലിയ സത്യം.
    അഭിനന്ദനങ്ങള്‍ക്ക് വീണ്ടും ഹൃദയം നിറഞ്ഞ നന്ദി .


    @oduvathody

    പ്രവാസ ജീവിതത്തിലെ ചൂടില്‍ ചില ഓര്‍മ്മകള്‍ മനസ്സ് തണുപ്പിക്കുന്നു അല്ലെ ?.
    നന്ദി .വീണ്ടും വരുമല്ലോ ല്ലേ ....ഈ വയല്‍ പൂവിടുമ്പോള്‍.

    ReplyDelete

daemon tools, limewire