സുന്ദരിയും ,സുമിത്രയും.......
കുമരം പേരൂരില് ഉള്ള അമ്മയുടെ തറവാട്ടിലായിരുന്നു സുന്ദരിയും ,സുമിത്രയും. എനിക്കപ്പോള് നാല് വയസ്സ്.അന്നെനിക്കുണ്ടായിരുന്ന ഉടുപ്പുകളുടെ നിറങ്ങള് ഒന്നും തന്നെ ഇന്നെനിക്കു ഓര്‍മയില്ല,പക്ഷേ സുമിത്രയുടെയും ,സുന്ദരിയുടെയും നിറങ്ങള് ഞാന് ഇപ്പോഴും ഓര്‍ക്കുന്നു.കറുപ്പായിരുന്നു സുന്ദരി,സുമിത്രക്ക് ചെങ്കല്ലിന്റെ നിറവും .തറവാട്ടില് മണിചിറ്റ
കുമരം പേരൂരില് ഉള്ള അമ്മയുടെ തറവാട്ടിലായിരുന്നു സുന്ദരിയും ,സുമിത്രയും. എനിക്കപ്പോള് നാല് വയസ്സ്.അന്നെനിക്കുണ്ടായിരുന്ന ഉടുപ്പുകളുടെ നിറങ്ങള് ഒന്നും തന്നെ ഇന്നെനിക്കു ഓര്‍മയില്ല,പക്ഷേ സുമിത്രയുടെയും ,സുന്ദരിയുടെയും നിറങ്ങള് ഞാന് ഇപ്പോഴും ഓര്‍ക്കുന്നു.കറുപ്പായിരുന്നു സുന്ദരി,സുമിത്രക്ക് ചെങ്കല്ലിന്റെ നിറവും .തറവാട്ടില് മണിചിറ്റ
ഇത് എന്റെ നാട്ടു വഴികള്‍.......... |
ഓരോ സൂര്യോദയവും എനിക്ക് വേണ്ടി.............. |
ഞാനും അമ്മയും തറവാട്ടിലുണ്ടായിരുന്ന ഒരു അവധിക്കാലത്ത് .അന്ന് കാട്ടില് പോയ സുമിത്ര തിരികെ വന്നില്ല .സന്ധ്യ കഴിഞ്ഞു ,നേരം ഇരുട്ടിവെളുക്കുവോളം മണിക്കുട്ടന് കരഞ്ഞു കൊണ്ടേയിരുന്നു .എന്‍റെ ഓര്മകളില് ആ രാത്റി പെയ്ത മഴയുടെ ആരവം ഇപ്പോഴും ഉണ്ട് .എനിക്ക് വിഷമം ആയിരുന്നു .എന്നാലും മണിക്കുട്ടനോളം ഇല്ലായിരുന്നു .എന്‍റെ അമ്മ എന്‍റെ അടുത്തുണ്ടല്ലോ ,അമ്മ ജോലിക്ക് പോകുമ്പോള് അമ്മ യെപ്പോലെ മണിചിറ്റയും .പിറ്റേന്ന് കാട്ടില് പുല്ലു ചെത്താന് പോയവര് തിരികെ വന്നപ്പോള് പറഞ്ഞു പുലി പിടിച്ചു കൊന്നിട്ടിരിക്കുന്നത്രേ സുമിത്രയെ .പിന്നീടുള്ള ഓരോ രാത്രികളിലും പകലുകളിലും മണിക്കുട്ടന് കരയുന്നുണ്ടായിരുന്നു . ആ അവധിക്കാലം കഴിഞ്ഞു തറവാട്ടില് നിന്ന് പോയ ശേഷം മണിക്കുട്ടനെ ഞാന് കണ്ടിട്ടേയില്ല .പിന്നീടെപ്പോഴോ തറവാട്ടില് വന്നപ്പോള് പശുത്തൊഴുത്ത് ഒഴിഞ്ഞു കിടക്കുന്നു .നോക്കാന് ആളില്ലാത്തത് കാരണം എല്ലാത്തിനെയും വിറ്റെന്ന് അമ്മൂമ്മ അമ്മയോട് പറയുന്നത് കേട്ടു .എന്ത് കൊണ്ടോ മണിക്കുട്ടനെ ക്കുറിച്ച് ആരും ഒന്നും പറഞ്ഞു കേട്ടില .സുന്ദരിയും വിറ്റിട്ടുണ്ടാകും. . ഇപ്പോള് വര്‍ഷങ്ങള് കഴിഞ്ഞു .കുമരംപേരൂരില ഒരു വീട്ടില് പോലും ഇന്ന് പശുക്കളില് .അഥവാ ഉണ്ടെങ്കില് ത്തന്നെ അവരെ കാട്ടിലേക്ക് അഴിച്ചു വിടാറില്ല .കാലിത്തീറ്റ തിന്നു വളരുന്ന പശുക്കള്‍ക്കും ,കവറുപാല് കുടിക്കുന്ന ബാല്യങ്ങള്‍ക്കും എന്‍റെ സുന്ദരിയേയോ ,സുമിത്രയെയോ അറിയില്ല.
ഭാഗം വെച്ച ശേഷം ഞാന് പിന്നീട് തറവാട്ടിലേക്കു പോയിട്ടേയില്ല .അപ്പൂപ്പനും,അമ്മൂമ്മയും വെറും ഓര്‍മകള് .ബന്ധങ്ങളുടെ കണ്ണികളെല്ലാം അറ്റ് പോയ കൂട്ടത്തില് കൂട്ടിയിണക്കാന് പറ്റാത്ത വിധത്തില് മണിചിറ്റയില് നിന്നും അകലേണ്ടി വന്നു .ഇടക്കെപോഴോ ഒരു ദൂര ക്കാഴ്ചയില് തറവാട്ടിലേക്കുള്ള ഇടവഴി കോണ്ക്രീറ്റ് ചെയ്തിട്ടുള്ളതായി കണ്ടു .തോട്ടിലെ വെള്ളമെല്ലാം വറ്റിയിട്ടുണ്ടാകുമോ ? കാട്ടിലെ തേക്കു മരങ്ങള് മിക്കതും വെട്ടി മാറ്റി അശോകം വച്ച് പിടിപ്പിച്ചിരിക്കുന്നതായി അമ്മായി പറഞ്ഞു .എത്ര നാളായെന്നോ ഞാന് അങ്ങോട്ടൊക്കെ ഒന്ന് പോയിട്ട്.
എനിക്കെന്റെ നാട്ടിലേക്കൊന്നു പോകണം ,കുമരംപേരൂരിലേക്ക്.................................ഒരു പെരുമഴക്കാലം ......................
കുമരംപേരൂരിലെ മഴയ്ക്ക് ഒരു പ്രത്യേക ഭംഗിയാണ്. കാടിന്റെ ആരവത്തെ കൂട്ട് പിടിച്ചുള്ള അവളുടെ വരവിനായി ഞാന്‍ എത്ര വട്ടം കാതോര്തിരുന്നിട്ടുന്ടെന്നോ…..
.മലമടക്കുകള്‍ കടന്നു, കാടിന്റെ നിഗൂഡതകള്‍ അറിഞ്ഞു,എനിക്കറിയാത്ത കാട്ടുവഴികള്‍ പിന്നിട്ടു ,തെക്കിന്കാട്ടിലൂടെ,
തോടും കടന്നു കുമരംപേരൂരിലെ തുന്പോഴേക്കും അവള്‍ ആകെ ക്ഷീണിച്ചു അവശയായിട്ടുണ്ടാകും ,പിന്നെ എന്നെ നനച്ചു പെയ്തിറങ്ങും ......
തോടും കടന്നു കുമരംപേരൂരിലെ തുന്പോഴേക്കും അവള്‍ ആകെ ക്ഷീണിച്ചു അവശയായിട്ടുണ്ടാകും ,പിന്നെ എന്നെ നനച്ചു പെയ്തിറങ്ങും ......
കിഴക്കെവിടെയെങ്ങിലും മഴ പെയ്താല്‍ മതി പിന്നെ അച്ഛന്കോവില്‍ ആറിനു ഒരു തിമര്‍പ്പാന്. നിറഞ്ഞൊഴുകുന്ന അവള്ക്കു പിന്നെ ആരെക്കുറിച്ചും ഒരു ചിന്തയുമില്ല .മുഖമൊക്കെ ചുവന്നു തുടുത്ത്, ഇളകിയാടി കാട്ടിലെ സകല ജാതി ഇലകളും , പൂക്കളും ,ഉണങ്ങിയ മര ചില്ലകളും പേറി , പോകുന്ന വഴിയിലുള്ള തീരങ്ങളെ ആവേശ പൂര്വ്വം പുണര്ന്നു ,ചുംബിച്ചു ,ഒടുവില്‍ കലഹിച്ചു ഒരു പോക്കാണ് .മലയില്‍ മഴപെയ്താല്‍ ആദ്യ സൂചന തരുന്നതില്‍ ഇവളെ കഴിഞ്ഞിടെ ആരുമുള്ളൂ .വളരെ ശാന്തമായി തെളിഞ്ഞൊഴുകുന്ന അവള്‍ അപ്പോള്‍ വല്ലാതെ പരിഭ്രമിച്ചു , പൊട്ടും പൊടിയും ഒക്കെ നിറഞ്ഞു ഒഴുകുന്നത് കാണാം .അവളുടെ സൂചന കിട്ടിയാല്‍ പിന്നെ കുമരംപേരൂരിലെ ആരും തന്നെ അച്ഛന്കോവില്‍ ആറ്റില്‍ ഇറങ്ങില്ല. .”ആറ്റിെലറങ്ങേല്ല ,ആറ് എടുത്തു വരുവാ …” മുതിര്ന്നവര്‍ ഉപദേശിക്കും.
ഒരിക്കല്‍ ഒരു വര്‍ഷ കാലത്ത് മലയില്‍ മഴപെയ്യുന്നെന്നു അവള്‍ സൂചന നല്‍കിയിട്ടും അത് വക വെക്കാതെ ആഴങ്ങളില്‍ ഇറങ്ങിയവരെ അവള്, ഓര്‍മകള്‍ മാത്രം ബാക്കി വെച്ച് കൂട്ടി ക്കൊണ്ട് പോയിട്ടുണ്ട് .
ഇന്നും, കുമരംപേരൂരിന്റെ മണ്ണില്‍ ഓരോ മഴകള്‍ പെയ്തിരങ്ങുംപോഴും ,കിഴക്കന്‍ മഴ വെള്ളം അച്ഛന്കോവിലാര് നിറക്കുംപോഴും ഒരിക്കല്‍ മധുവിധു ആക്ഹോഷിക്കാന്‍ വന്നു ആഴങ്ങളില്‍ മറഞ്ഞു പോയവരെക്കുറിച്ച് പഴയ തലമുറയിലുള്ളവര്‍ നൊമ്പരത്തോടെ ഓര്ക്കും .
കാടിളക്കി താണ്ടാവമാടി വരുന്ന മഴ ആ മണ്ണിനെ നനച്ചു ഇന്നും പെയ്യാറുണ്ട് ,അവശയെങ്ങിലും അച്ഛന്കോവിലാര് ആ പെരുമാഴക്കാ ലങ്ങിളിലോക്കെ നിറഞ്ഞു ഒഴുകാരുമുണ്ട്. പ്രണയത്തിന്റെ മണ്തരിശേഷിപ്പുകള്‍ അവളില്‍നിന്നും ആരെങ്കിലും കവര്ന്നെടുതിട്ടുണ്ടാകുമോ ?അവള്‍ക്കു വേണ്ടി ഏതെങ്കിലും തീരങ്ങള്‍ ബാക്കിയുണ്ടാകുമോ ? കാടിന്റെ അതിര്‍ത്തിയില്‍ ഇപ്പോള്‍ തേക്ക് മരങ്ങള്‍ ഇല്ല . കാറ്റിനും മഴക്കും , അച്ഛന്കോവിലാറിനും , ആറ്റുവഞ്ചിക്കുമൊക്കെ എന്നോട് പറയുവാന്‍ ഏറെ പരാതികളുണ്ടാകും ,പരിഭവങ്ങളും ……………..
കുറിപ്പ് :ഫോട്ടോക്ക് കടപ്പാട് എന്റെ അനുജനോട്
ഇത് എന്റെ കുമരംപേരൂര്‍ . ഇവിടെ വീശുന്ന കാറ്റിലും ,പെയ്യുന്ന മഴയിലും,പൊഴിയുന്ന മഞ്ഞിലും എന്റെ നിശ്വാസങ്ങള്‍ ഉണ്ട്, നൊമ്പരങ്ങളുണ്ട്,സന്തോഷങ്ങള്‍ ഉണ്ട് ,അറ്റുപോയ ബന്ധങ്ങളുടെ, അകന്നുപോയ പ്രിയപ്പെട്ടവരുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഉണ്ട്.
ReplyDeleteവഴി നടക്കാന്‍ ഇനിയും ഏറെ ദൂരം ബാക്കി,
വഴി നടത്താന്‍ ഇനിയും ആരുണ്ട് ബാക്കി ?.....
love it!!!
ReplyDeleteഓര്മകള്.....
ReplyDeleteആഹാ നല്ല ചിത്രങ്ങൾ...അതിലും നല്ല വിവരണം...കുമരംപേരൂർ ഒന്നു കണ്ടു വന്ന പ്രതീതി...
ReplyDeleteഈ വേർഡ് വെരിഫിക്കേഷൻ എടുത്ത് മാറ്റൂട്ടോ സെറ്റിംഗ്സിൽ പോയി..
തീവ്രമായ ഗ്രിഹാതുരത്വം ഉണര്‍ത്തിയ പോസ്റ്റ്.കൈവിട്ടു പോയ നല്ല കാലം ഇനി തിരിച്ചു വരുമോ?അഭിനന്ദനങ്ങള്‍.
ReplyDeleteഫോട്ടോകള്‍ കണ്ടപ്പോള്‍ തന്നെ ആ സ്ഥലം എത്ര നന്നായിരുന്നു എന്ന് ഊഹിക്കാം. പുരോഗമനം വരുമ്പോള്‍, ഗ്രാമങ്ങള്‍ ഒക്കെയും നഗരങ്ങള്‍ ആവും..ഒപ്പം മനോഹരമായ ഗ്രാമീണതയും നഷ്ടപ്പെടും. ..കൂട്ട് കുടുംബങ്ങളും തറവാടുകളും ഒക്കെ മാറി ന്യൂക്ലിയാര്‍ കുടുംബങ്ങള്‍ ആവും.. ആങ്ങനെയുള്ള മാറ്റത്തില്‍ സുജയുടെ കുമാരംപെരുരും മാറുമോ?
ReplyDeleteഈ കുമരം പേരൂര്‍ ..അരൂര്‍ എന്നൊക്കെ പറയുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു ഇത് വരുന്നുണ്ട് അല്ലെ സുജേ ..! ലതാണ് ദതിന്റെ ഗുട്ടന്‍സ് .കാടും വഴിയും കണ്ടാല്‍ അറിയാം പാമ്പ് ശല്യം കാണുമെന്നു !!
ReplyDeleteഈ ഓര്‍മ്മകള്‍ ഇഷ്ടായി സുജേ... കാണാനും വായിക്കാനും സുഖം ഉണ്ട്... പക്ഷേ
ReplyDeleteപുലിയും പാമ്പും ഒക്കെ ഉള്ള , കാടുള്ള സ്ഥലം , എനിക്ക് പേടിയാണുട്ടോ...
നല്ല ഓര്‍മ്മകള്‍...
ReplyDelete"ഇത് എന്റെ കുമരംപേരൂര്‍ . ഇവിടെ വീശുന്ന കാറ്റിലും ,പെയ്യുന്ന മഴയിലും,പൊഴിയുന്ന മഞ്ഞിലും എന്റെ നിശ്വാസങ്ങള്‍ ഉണ്ട്, നൊമ്പരങ്ങളുണ്ട്,സന്തോഷങ്ങള്‍ ഉണ്ട് ,അറ്റുപോയ ബന്ധങ്ങളുടെ, അകന്നുപോയ പ്രിയപ്പെട്ടവരുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഉണ്ട്.
ReplyDeleteവഴി നടക്കാന്‍ ഇനിയും ഏറെ ദൂരം ബാക്കി,
വഴി നടത്താന്‍ ഇനിയും ആരുണ്ട് ബാക്കി ?.....
"
ഓര്‍മകളെ കയ്യിവള ചാര്‍ത്തി ............
ReplyDeleteഈ ബ്ലോഗിൽ നോക്കുമ്പോൾ കുറച്ചു പോസ്റ്റുകളേ ഉള്ളൂ. പിന്നെ എല്ലാമിരുന്നങ്ങു വായിച്ചു. ഇനിയും എഴുതുക.ഒഴുക്കും ഒതുക്കവുമുള്ള എഴുത്ത്.ഭാവിയുണ്ട്. ആശംസകൾ! ബ്ലോഗിൽനിന്ന് ചാടി ഓർക്കുട്ടിലും ബസിലും ഫെയ്സ്ബൂക്കിലുമൊക്കെ ചെന്ന് ചുമ്മാ ഹായ് പൂ പറഞ്ഞ് സമയം കളയാതെ ബ്ലോഗെഴുതുക!മറ്റുള്ളവയോട് വിരോധമല്ല. നല്ല എഴുത്തുകാർക്ക് പറ്റിയ ഇടം ബ്ലോഗ് ആണ്. പരിചയപ്പെട്ട സ്ഥിതിയ്ക്ക് പറഞ്ഞെന്നു മാത്രം. ആശംസകൾ!
ReplyDeleteശാന്തമായൊഴുകുന്ന പുഴപോലെ സുജയുടെ വാക്കുകൾ ആയാസം ലേശം പോലുമില്ലാതെ ഒഴുകുന്നു
ReplyDeleteഅഭിവാദ്യങ്ങൾ.